പച്ചക്കറികളിലെ ഉറുമ്പുശല്യം എങ്ങനെ കുറയ്ക്കാം?

വീട്ടിനകത്തും പുറത്തും ഒരുപോലെ ശല്യമാണ് ഉറുമ്പുകൾ. പഠിച്ച പണി പതിനെട്ടും നോക്കിയാലും ഇവ കൂടുന്നതല്ലാതെ കുറയാറില്ല. കൃഷിയിടങ്ങളിലും ഇവയുടെ ശല്യം വളരെയധികം കൂടുതലാണ്. പച്ചക്കറികളെ നശിപ്പിക്കാനും ഇവയ്ക്ക് കഴിയും. നീറ് പോലുള്ള ഉറുമ്പുകൾ ഒഴിച്ചാൽ ബാക്കിയുള്ളവ കൃഷിക്കാരുടെ ശത്രുക്കളാണ്. ഇത്തരം ഉറുമ്പുകളെ പ്രകൃതിദത്തമായി നിയന്ത്രിക്കാം.

1. 1 കിലോഗ്രാം ചാരത്തില്‍ കക്കപ്പൊടിയും കല്ലുപ്പ് പൊടിച്ചതും ചേര്‍ത്ത് മണ്ണിൽ വിതറാം.

2. എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ വളമായി ഉപയോഗിക്കുമ്പോൾ ഉറുമ്പുകൾ കൂടുതൽ വരും. ഇതിനെ പ്രതിരോധിക്കാൻ വേപ്പിൻ പിണ്ണാക്ക് പൊടിച്ചതും ചാരവും ചേർത്ത് ചെടിക്ക് ചുറ്റും വിതറിയാൽ മതി.

3. ഗ്രാമ്പൂ, വഴനയില എന്നിവയുടെ പൊടി ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്.

4. വെള്ളരിക്ക കഷണങ്ങൾ ഉറുമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ വയ്ക്കുക.

2. അപ്പക്കാരവും പഞ്ചസാര പൊടിച്ചതും മിക്സ് ചെയ്ത് ചെടികളുടെ താഴെ വിതറാം. പഞ്ചസാര തിന്നുന്നതോടെ ഉറുമ്പുകൾ നശിക്കും.

3. കടിക്കുന്ന ഉറുമ്പുകളെ തുരത്താൻ ഉണക്ക ചെമ്മീന്‍ പൊടിച്ചതിൽ ബോറിക് പൗഡർ ചേർത്ത് ഉറുമ്പുകൾ കൂടുതലുള്ള സ്ഥലത്ത് വിതറാം.

4. വൈറ്റ് വിനിഗര്‍ ഉറുമ്പിനെ പ്രതിരോധിക്കാനുള്ള മികച്ച മാർഗമാണ്. ഉറുമ്പുകളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഇത് സ്പ്രേ ചെയ്താൽ മതിയാകും. പാത്രത്തിനുള്ളിലെ ഉറുമ്പുകളെ തുരത്താൻ പാത്രത്തിന് പുറത്ത് സ്പ്രേ ചെയ്യാം.

5. വിനിഗറിന് പകരം സോപ്പുവെള്ളം സ്പ്രേ ചെയ്താലും ഉറുമ്പുകൾ വരില്ല.

7. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുന്നതും നല്ലതാണ്.

8. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചത് ഉറുമ്പിനെ പ്രതിരോധിക്കും.

10. കർപ്പൂരം എണ്ണയിൽ മിക്സ് ചെയ്ത് തളിക്കാം.

12. അടുക്കളയിൽ ഉറുമ്പ് വരുന്നത് തടയാൻ വിനാഗിരി മുക്കിയ തുണി കൊണ്ട് തറയും സ്ലാബും തുടച്ചാല്‍ മതി.

നീറ് വരാൻ എന്ത് ചെയ്യണം?

പച്ചക്കറി വിളകളെ ബാധിക്കുന്ന കീടങ്ങളെയും മുട്ടകളെയും നശിപ്പിക്കാൻ നീറുകളെ ഉപയോഗിക്കാം. ഇവയുടെ എണ്ണം കൂട്ടാൻ മാംസ കഷണമോ, മീൻ മുള്ളോ കൃഷിയിടത്തിൽ ഇട്ടാൽ മതിയാകും. അല്ലെങ്കിൽ, മീൻ വേസ്റ്റ് ഇട്ടാലും നീറുകൾ വരും

Share Now

Leave a Reply

Your email address will not be published. Required fields are marked *