തെങ്ങിന് ചുറ്റും കച്ചോലം കൃഷി ചെയ്താൽ വെള്ളയ്ക്ക പൊഴിയുന്നത് ഒഴിവാക്കാം

കച്ചോലത്തിന്റെ പ്രകന്ദങ്ങളാണ് നടാൻ ഉപയോഗിക്കുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ വിളവെടുക്കുന്ന കിഴങ്ങുകൾ വേരുപറിച്ച് വൃത്തിയാക്കി അടുത്ത വർഷത്തെ നടീൽ വസ്തുവിനായി സൂക്ഷിച്ചുവയ്ക്കാം. 

കാലവർഷാരംഭത്തോടു കൂടി നിലമൊരുക്കി തടങ്ങൾ എടുക്കണം. വരികൾ തമ്മിൽ 20 സെ. മീറ്ററും ചെടികൾ തമ്മിൽ 15 സെ.മീറ്ററും അകലത്തിൽ വേണം നടുവാൻ ഉള്ള ചെറിയ കുഴികൾ എടുക്കുവാൻ. ഓരോ കുഴിയിലും ഒരു മുകുളമെങ്കിലും ഉള്ള ഒരു കഷണം കന്ദം നടു ക. അടിവളമായി 20 ടൺ കാലിവളവും 50 കിലോഗ്രാം എല്ലുപൊടിയും ഹെക്ടറൊന്നിന് നൽകുക. നടീൽ അവസാനിപ്പിച്ചതിനു ശേഷം തവാരണകൾ പുതയിടണം.

കളനശീകരണം ആവശ്യാനുസരണം അനുവർത്തിക്കുക. ഇലകൾ വളർന്ന് ഇടസ്ഥലങ്ങൾ നിറഞ്ഞു കഴി ഞ്ഞാൽ കളശല്യം കുറയും, അതികഠിനമായ മഴയുള്ള മാസങ്ങളിൽ ഇലചീയൽ രൂക്ഷമാകാറു ണ്ട്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കുന്നരോഗം ശമിപ്പിക്കുന്നു. ഇലകൾ ഉണങ്ങി തുടങ്ങുമ്പോഴേക്കും വിളവെടുപ്പ് ആരംഭിക്കാം. വേരുകളും മറ്റും മാറ്റിയ ശേഷം കിഴങ്ങുകൾ (കന്ദങ്ങൾ) കഴുകി വൃത്തിയാക്കിയെടുക്കാം,

സംസ്ക്കരണം

കിഴങ്ങുകൾ വട്ടത്തിൽ അരിഞ്ഞ് ഉണക്കി സൂക്ഷിക്കാം. കിഴങ്ങിൽ ഒരു ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. കിഴങ്ങുകൾ നടീൽ വസ്തുക്കളായി സൂക്ഷിച്ചു വയ്ക്കുവാൻ പല സമ്പ്രദായങ്ങളുമുണ്ട്. തണൽ പ്രദേശങ്ങളിൽ കുഴിയെടുത്ത് ചെളിയോ ചാണകമോ കൊണ്ടു മെഴുക് അതിനുള്ളിൽ വിത്തുകൾ (കിഴങ്ങുകൾ) സൂക്ഷിച്ചു വയ്ക്കാം. കുഴികൾ പാണൽ ഇല കൊണ്ടു മൂടുന്നത് നല്ലതാണ്. നടീൽ വസ്തുക്കൾ പാണൽ ഇലയിൽ നിരത്തി പുക കൊള്ളിക്കുന്നതും നല്ലതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *