രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായകമാകുന്ന ഭക്ഷണങ്ങൾ

നിങ്ങൾ കഴിക്കുന്നത് എന്തോ, അതാണ് നിങ്ങൾ. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്തതും അപകടകരവുമായ അവസ്ഥകൾക്കെതിരെ പോരാടാൻ ശരീരത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധമാണ് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ നിറഞ്ഞ സമീകൃതാഹാരമെന്ന് വർഷങ്ങളായിട്ടുള്ള ഗവേഷണം തെളിയിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

എന്താണ് രോഗ പ്രതിരോധ സംവിധാനം?

പുറമെ നിന്നുള്ള വിവിധ രോഗാണുക്കളിൽ നിന്ന് ശരീരം എങ്ങനെ സ്വയം പ്രതിരോധിക്കുന്നു എന്നതാണ് രോഗപ്രതിരോധ സംവിധാനം അഥവാ Immunity. ശരീരകോശങ്ങളുടെയും, ടിഷ്യൂകളുടെയും അവയവങ്ങളുടെയും ഈ സങ്കീർണ്ണ സംവിധാനമാണ് ഫ്ലൂ വൈറസ് പോലുള്ള എന്തെങ്കിലും വൈറസ്, ശരീരത്തിൽ പ്രവേശിച്ചു എന്ന് തിരിച്ചറിയാൻ സാധിക്കുന്നത്. ഇവയെ ചേര്ക്കുന്നത് വെളുത്ത രഖനിക്കലാണ്. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം ശക്തമാകുമ്പോൾ, രോഗത്തെ ചെറുക്കാൻ ശരീരം നന്നായി തയ്യാറെടുക്കുന്നു. എന്നാൽ അതെ സമയം, രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ, ആ വ്യക്തിയ്ക്ക് അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

  1. മത്സ്യ എണ്ണ: സാൽമൺ, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉയർന്ന അളവിൽ കാണപ്പെടുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിൽ ലഭിക്കുന്നത് വഴി ഇത് രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുകയും, ഹൃദയത്തിനും തലച്ചോറിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു.
  2. സരസഫലങ്ങൾ: പോഷകങ്ങൾ നിറഞ്ഞ ഈ ചെറു പഴങ്ങൾ, പതിവ് ഭക്ഷണത്തിൽ ചേർക്കുന്നതിൽ നല്ലതാണ്. ബ്ലൂബെറിയും, ബ്ലാക്ക്‌ബെറിയും മുതൽ ഇറക്കുമതി ചെയ്ത ഗോജി അല്ലെങ്കിൽ അക്കായ് വരെ, ശരീരത്തിന് ആവശ്യമായ ഉത്തേജനം നൽകുന്നതിന് വേണ്ട വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു
  3. അണ്ടിപരിപ്പുകൾ, വിത്തുകൾ: ബദാം, വാൽനട്ട് തുടങ്ങി വിവിധ തരം നട്‌സുകളിലും, സൂര്യകാന്തി വിത്തുകളിലും രോഗ പ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കാനും, നിലനിർത്താനും സഹായിക്കുന്ന നിരവധി വിറ്റാമിനുകളും ധാതുക്കളും, ബി-6, മഗ്നീഷ്യം, ഫോസ്ഫറസ്, സെലിനിയം അടങ്ങിയിട്ടുണ്ട്.
  4. സുഗന്ധവ്യഞ്ജനങ്ങൾ: ഭക്ഷണത്തിൽ സിങ്ക് നൽകുന്നതിനായി വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ എന്നി സുഗന്ധവ്യഞ്ജനങ്ങൾ കഴിക്കാം. അണുബാധയെ ചെറുക്കുന്നതിനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്ന് പണ്ടേ മുതലേ അറിയപ്പെടുന്നവയാണ് ഇവ.
  5. കോഴിയിറച്ചി: കോഴിയിറച്ചിയിൽ വിറ്റാമിൻ ബി-6 ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. പുതിയ ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിന് ആവശ്യമാണ്. കൂടാതെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനു സഹായിക്കുന്ന സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
  6. തൈര്: വിറ്റാമിൻ ഡി അടങ്ങിയ ഈ പുളിപ്പിച്ച ഭക്ഷണം, രോഗത്തെ ചെറുക്കാൻ സഹായിക്കുന്നതിനും രോഗ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.
  7. ഒലിവ് ഓയിൽ: ഹൃദയത്തിനും തലച്ചോറിനും നല്ല ആരോഗ്യമുള്ള കൊഴുപ്പാണ് ഒലിവ് ഓയിലിൽ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും, രോഗ പ്രതിരോധ സംവിധാനത്തിന് ഉത്തേജനം നൽകാനും സഹായിക്കുന്നു.
  8. ഇലക്കറികൾ: ചീര, കെയ്ൽ, കോളാർഡ് ഗ്രീൻസ് തുടങ്ങിയ ഇരുണ്ട പച്ചക്കറികളിൽ ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ കരോട്ടിൻ എന്നിവയ്‌ക്കൊപ്പം ഉയർന്ന അളവിൽ വിറ്റാമിൻ സി കാണപ്പെടുന്നു, ഇവയെല്ലാം അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. അവ ഹൃദയത്തിനും തലച്ചോറിനും കുടലിനും വളരെ നല്ലതാണ്.
  9. സിട്രസ് പഴങ്ങൾ: ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, ടാംഗറിൻ, നാരങ്ങ, മൊസാംബി തുടങ്ങിയ മിക്ക സിട്രസ് പഴങ്ങളിലും ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കൾ വർദ്ധിപ്പിക്കുന്നതിലൂടെ അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ഇത് മുഴുവനായി കഴിച്ചാലും, അല്ലെങ്കിൽ ഇതിന്റെ ജ്യൂസ് കുടിച്ചാലും മതി. ഇത് എന്തെങ്കിലും തരത്തിൽ പതിവ് ഭക്ഷണത്തിൽ ഈ പഴങ്ങൾ ചേർക്കാൻ മറക്കരുത്.
  10. പച്ചക്കറികൾ: വിറ്റാമിൻ സിയുടെ ഉറവിടമായി, പലപ്പോഴും സിട്രസ് പഴങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ചുവന്ന ക്യാപ്സിക്കം പോലുള്ള കടും നിറമുള്ള പച്ചക്കറികളിൽ ഇതിലും ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ക്യാരറ്റിലെ ബീറ്റാ കരോട്ടിൻ കണ്ണിനും ചർമ്മത്തിനും ഒപ്പം രോഗപ്രതിരോധ സംവിധാനത്തിനും വളരെ നല്ലതാണ്.
Share Now

Leave a Reply

Your email address will not be published. Required fields are marked *