മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം

കണ്ണൂർ

2023 ലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് എക്സലൻസ് പുരസ്‌കാരം മയ്യിൽ നെല്ലുൽപാദക കമ്പനിക്ക്. കർഷകരുടെ ഉൽപനങ്ങൾക്ക് പ്രാദേശിക വിപണി കണ്ടെത്തി അവരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കാണ് പുരസ്‌കാരം. ഇന്ത്യയിലെ 20 കർഷക കൂട്ടായ്മകളിൽ കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക കമ്പനിയാണിത്. ബുധൻ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും സംരംഭകരുമായുള്ള മുഖാമുഖവും നടക്കും.  

2017ൽ രൂപീകരിച്ച മയ്യിൽ നെല്ലുൽപാദക കമ്പനിക്ക് 542 ഓഹരി ഉടമകളാണുള്ളത്. എല്ലാവർഷവും ഓഹരി വിഹിതം നൽകുന്നു. രാജ്യത്ത് രക്ഷാകർതൃവിഹിതം നൽകുന്ന ഏക കർഷക കമ്പനിയാണ്. കഴിഞ്ഞ വർഷം ആക്സിസ് ഇന്ത്യയുടെ  രാജ്യത്തെ മികച്ച ചെറുകിട കർഷക കമ്പനിക്കുള്ള  എഫ്പിഒ ഇംപാക്ട് പുരസ്‌കാരവും ലഭിച്ചിരുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *