അരി തീവ്രതാ സമ്പ്രദായം (എസ്.ആര്.ഐ)
നെല്‍ക്കൃഷി: ചില ഐതിഹ്യങ്ങള്‍
നെല്ല് ഒരു ജലസസ്യമാണെന്നും ജലാശയങ്ങളില്‍സമൃദ്ധമായി വളരുന്നു എന്നുമാണ് എല്ലാവരും വിശ്വസിക്കുന്നത്. നെല്ല് ജലസസ്യമല്ല; അത് ജലത്തില്‍വളരുമെങ്കിലും ഓക്സിജന്‍റെ അളവ് കുറവുള്ള (ഹൈപോക്സിക്) സാഹചര്യങ്ങളില്‍സമൃദ്ധമായി വളരുകയില്ല. നിരന്തരമായ ജലസാന്നിധ്യമുള്ളതിനാല്‍നെല്‍ച്ചെടികള്‍അവയുടെ ഊര്‍ജ്ജത്തിന്‍റെ ഏറിയ പങ്കും വേരുകളില്‍വായു അറകളുണ്ടാക്കാനായി (എയര്‍കൈമ റ്റിഷ്യു) ചെലവിടുന്നു. പുഷ്പ്പിക്കുന്ന കാലമാകുമ്പോള് നെല്ച്ചെടിയുടെ വേരറ്റം ഏകദേശം 70 ശതമാനം വരെ നശിച്ചുപോകുന്നു.
എസ് ആര് ഐ : വിശ്വാസങ്ങളെ മാറ്റിമറിക്കുന്നു
എസ് ആര്‍ഐ സമ്പ്രദായത്തില്‍നെല്‍പ്പാടങ്ങള്‍വെള്ളം കെട്ടിനിര്‍ത്താതെ കതിരിടുന്ന കാലത്ത് ഈര്‍പ്പം നല്‍കി നിര്‍ത്തുന്നു. പിന്നീട് ഒരിഞ്ച് അളവില്‍വെള്ളം നിലനിര്‍ത്തുന്നു. എസ് ആര്‍ഐ സമ്പ്രദായത്തില്‍കൃഷിചെയ്യുന്നതിന് സാധാരണയായി കൃഷിചെയ്യാനുപയോഗിക്കുന്നതിന്‍റെ പകുതി ജലം മതിയാകും. നിലവില്‍ലോകമൊട്ടാകെയുള്ള ഒരുലക്ഷത്തിലധികം കര്‍ഷകര്‍ഈ സമ്പ്രദായം പരീക്ഷിച്ചുവരികയാണ്.
എസ് ആര്‍ഐ നെല്‍കൃഷിയിലൂടെ കുറച്ച് ജലമുപയോഗിച്ച് കുറഞ്ഞ ചെലവില്‍കൂടുതല്‍ആദായം ലഭ്യമാകുന്നു. ഇങ്ങനെ ഈ രീതി ചെറുകിട കര്‍ഷകര്‍ക്കും വന്‍കിട കര്‍ഷകര്‍ക്കും ഉപയോഗപ്രദമാണ്. 1980 കളില്‍മഡഗാസ്കറിലാണ് എസ് ആര്‍ഐ ആദ്യമായി വികസിപ്പിച്ചത്. ചൈന, ഇന്ഡോനേഷ്യ, കമ്പോഡിയ, തായ്‌ലാണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ഇതിന്‍റെ സാധ്യത പരിശോധിച്ചുവരികയാണ്. ആന്ധ്രാപ്രദേശിലെ 22 ജില്ലകളിലും 2003ലെ ഖാരിഫ് വിളയില്‍എസ് ആര്‍ഐ പരീക്ഷിക്കുകയും മികച്ച ഫലമുണ്ടാകുകയും ചെയ്തു.
കുറഞ്ഞ ബാഹ്യ അവശ്യഘടകങ്ങള്‍ ഉപയോഗിക്കുന്ന എസ് ആര്‍ഐ സാങ്കേതികത
എസ് ആര്‍ഐ നെല്ക്കൃഷിയില്‍വിത്തുകള്‍കുറഞ്ഞ അളവില്‍മാത്രമാണ് ഉപയോഗിക്കുന്നത്- ഏക്കറിന് 2 കിലോഗ്രാം എന്ന തോതില്‍. അതിനാല്‍ഒരു യൂണിറ്റ് വിസ്തീര്‍ത്തില്‍ (25 x 25 cm) കുറച്ച് ചെടികള്‍മാത്രം. എന്നാല്‍മുഖ്യധാര രാസനെല്‍കൃഷിക്ക് ഏക്കറിന് 20 കിലോ വിത്ത് ആവശ്യമായിവരുന്നു. (1 ഏക്കര്‍= ഏകദേശം 0.4 ഹെക്റ്റര്)
വിവരങ്ങള്‍ | പരമ്പരാഗത രീതി | എസ് ആര്‍ഐ |
സ്ഥലം | 15×10 സെന്‍റീമീറ്റര്‍ | 25×25 സെന്‍റീമീറ്റര്‍ |
ചതുരശ്ര മീറ്ററിലുള്ള ചെടികളുടെ എണ്ണം | 66 | 16 |
ഒരു കൂനയിലാവശ്യമുള്ള വിത്ത് തൈകളുടെ എണ്ണം | 3 | 1 |
ഒരേക്കറിലുള്ള ചെടികളുടെ എണ്ണം | 792000 | 64000 |
ഒരേക്കറില്‍ആവശ്യമായ വിത്തിന്‍റെ അളവ് | 20 കിലോഗ്രാം | 2 കിലോഗ്രാം |
വളത്തിനും സസ്യസംരക്ഷണ രാസവസ്തുക്കള്‍ക്കും ചെലവ് കുറവായ എസ് ആര് ഐ.
വേരിന്‍റെ വളര്‍ച്ച
എസ് ആര്‍ ഐയില്‍ നെല്‍ച്ചെടി സ്വാഭാവിക സാഹചര്യങ്ങളില്‍ ആരോഗ്യകരമായി വളരുന്നു. വേരുകള്‍ സമൃദ്ധമായി വളരുകയും മണ്ണിന്‍റെ ഉള്ളറകളില്‍ നിന്നും പോഷകങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
ആരംഭത്തില്‍ കഠിനാദ്ധ്വാനപരമായ എസ് ആര് ഐ
* പറിച്ചുനടാനും കള കളയാനും 50 ശതമാനം അധിക തൊഴില്‍ ദിനങ്ങള്‍ ആവശ്യമാണ്.
* ലാഭത്തിനു വേണ്ടി ജോലിചെയ്യുവാന്‍ തൊഴിലാളികളെ ഒന്നിപ്പിക്കുന്നു.
* കുടുംബത്തൊഴിലില്‍പ്പെട്ട പാവപ്പെട്ടവര്‍ക്ക് പകരസംവിധാനം നല്‍കുന്നു.
* ശരിയായ നൈപുണ്യം ഒരിക്കല്‍ പഠിച്ച് പ്രാവര്‍ത്തികമാക്കിയാല്‍ പിന്നീട് അദ്ധ്വാനച്ചെലവു കുറയുന്നു.
നെല്‍ച്ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ച ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന എസ് ആര് ഐ
* വമ്പിച്ച വേര് വളര്‍ച്ച
* ഔദാര്യവും ശക്തവുമായ ഉഴവുകാര്‍
* താമസിക്കാത്തത്
* വലിയ കതിര്‍ക്കുല
* നന്നായ് നിറച്ച അധിക ധാന്യ കതിര്‍ക്കുലയും അധിക ധാന്യതൂക്കവും
* സ്വാഭാവികതയോടെ മണ്‍പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ പ്രാണികളെ ചെറുക്കുന്നു
ശാഖാവളര്‍ച്ച വലിയ തോതില്‍ വര്‍ദ്ധിക്കുന്നു
ഏറ്റവും കൂടുതല്‍ ശാഖാവളര്‍ച്ച (സസ്യമൊന്നിന് 30 ശാഖകള്‍ ലളിതമായി സാധിക്കാം; സസ്യമൊന്നിന് 50 ശാഖകള്‍ തീര്‍ത്തും ധാരാളം) കതിര്‍ക്കുല തുടങ്ങുന്നതിനോടൊപ്പമാണ് നടക്കുന്നത്. ശ്രേഷ്ഠമായ നിര്‍വ്വഹണത്തില് സസ്യമൊന്നിന് 100 ഫലഭൂയിഷ്ഠ ശാഖാവളര്‍ച്ച, ഇലകളില്ലാതെ വേരുമാത്രമുള്ള സസ്യങ്ങളുടെ അഭാവവും നേരത്തെയുള്ള പറിച്ചുനടീലും കാരണം, വളരെ പ്രയോജനപ്രദമാക്കാം
എസ് ആര്‍ ഐയില്‍ ചെയ്യാവുന്നതും അരുതാത്തതും
നേരത്തെയുള്ള പറിച്ചുനടീല്‍: 8-12 ദിവസം പ്രായമായ രണ്ടു തളിരിലകള്‍ മാത്രമുള്ള വിത്ത് തൈകള്‍ പറിച്ചുനടുക. (കൂടുതല്‍ ഉഴവു സാദ്ധ്യതയും കൂടുതല്‍ വേര് വളര്‍ച്ചാ സാദ്ധ്യതയും)ശ്രദ്ധാപൂര്‍വ്വമായ പറിച്ചുനടീല്‍:പറിച്ചനടീല്‍ സമയത്ത് ഒടിവോ ചതവോ കുറയ്ക്കുക. വിത്ത്, മണ്ണ്, വേരുകള്‍ ഇവയോടുകൂടി സസ്യം നഴ്സറിയില്‍ നിന്നും മാറ്റുകയും കൃഷിസ്ഥലത്ത് മണ്ണില്‍ അധികം താഴ്ത്താതെ വയ്ക്കുക (കൂടുതല്‍ ഉഴവു സാദ്ധ്യത)വീതിയുള്ള ഇടസ്ഥലം: കൂട്ടത്തോടെയാവാതെ വിത്ത് തൈകളെ ഒറ്റയ്‌ക്കൊറ്റയ്ക്ക്, 25 സെ.മീ. x 25 സെ.മീ. ചതുരശ്ര ക്രമത്തിലോ വീതിയിലോ നടുക. സസ്യത്തെ വരിയായി നടരുത്. (കൂടുതല്‍ വേര് വളര്‍ച്ചാ സാദ്ധ്യത)കള കളയലും വായു സന്നിവേശവും: മണ്ണിനെ കടഞ്ഞെടുക്കത്തക്ക ലളിത യന്ത്രത്താലുള്ള “കറങ്ങുന്ന കൈക്കോട്ട്” ഉപയോഗിക്കുക; 2 കള കളയല്‍ ആവശ്യം, (കളകള്‍ കുറയുന്ന മാത്‍സര്യത്തിലും മണ്ണിലെ വായു സന്നിവേശവും മൂലമുള്ള സൂക്ഷ്മാണു പ്രവര്‍ത്തനം കാരണം കൂടുതല് വേര് വളര്‍ച്ച). രണ്ടു പ്രാവശ്യത്തിനു ശേഷമുള്ള അധിക കളകളയല്‍, ഓരോ കളകളയലിനും ഹെക്ടറിന് 2 ടണ്‍ വീതം ഉല്‍പ്പാദനക്ഷമതാ വര്‍ദ്ധന ഫലം ചെയ്യുന്നു.ജല പരിപാലനം:rമണ്ണ് പൂരിതമാകാതെ ഈര്‍പ്പം നില്‍ക്കത്തക്ക, ഇടവിട്ടുള്ള ഉണക്കോടെ, ഒന്നിരാടമുള്ള വായു അളവ് വര്‍ദ്ധിപ്പിക്കുയും കുറയ്ക്കുകയും ചെയ്യുന്ന മണ്ണിന്‍റെ അവസ്ഥ (വേര് ജീര്‍ണ്ണിക്കല്‍ തടയുകയും, മണ്ണില്‍നിന്നും നല്ലവണ്ണം പോഷകങ്ങള്‍ വലിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ വേര് വളര്‍ച്ച).കമ്പോസ്റ്റ്/ എഫ് വൈ എം രാസവളത്തിനു പകരമോ അല്ലെങ്കില്‍ അതോടൊപ്പമോ പ്രയോഗിക്കുന്നു; ഹെക്ടര്‍ ഒന്നിന് 10 ടണ്ണ് വീതം (മണ്ണിന്‍റെ ആരോഗ്യവും ഘടനയും നന്നായതും കൂടുതല്‍ സമീകൃത പോഷക വിതരണവും കാരണം കൂടുതല്‍ സസ്യവളര്‍ച്ച)
എസ് ആര് ഐ കൃഷിയില്‍ 8 മുതല്‍ 12 ദിവസം പ്രായമുള്ള വിത്ത്‌തൈകളാണ് നടുന്നത്. അതുകൊണ്ട് വേര് സമ്പ്രദായം നല്ല വണ്ണം വളരുകയും 30 മുതല് 50 വരെ ശാഖകള്‍ നല്‍കുന്നു. എല്ലാ 6 പരിചരണ പ്രക്രിയകളും പാലിച്ചാല്‍ ഒരു സസ്യത്തിന് 50 മുതല്‍ 100 വരെ ശാഖകള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉയര്‍ന്ന വിളവിന്‍റെ കാര്യസിദ്ധി കൈവരികയും ചെയ്യും.
നഴ്സറി പരിപാലനംവിത്തിന്‍റെ അളവ് ഏക്കറൊന്നിന് 2 കി.ഗ്രാംനഴ്സറി വിസ്തീര്‍ണ്ണം ഏക്കറൊന്നിന് 1 സെന്‍റ്രോഗബാധയില്ലാത്ത വിത്തുകള്‍ തിരഞ്ഞെടുക്കുകഅങ്കുരിച്ച വിത്തുകള്‍ നഴ്സറിയിലെ മണല്‍ത്തിട്ടയില്‍ വിതയ്ക്കുന്നു.പൂച്ചെടി വിളകള്‍ക്ക് ഒരുക്കുന്നതുപോലെയുള്ള നഴ്സറി മണല്‍ത്തിട്ട ഒരുക്കുകഒരു പാളി ശുദ്ധീകരിച്ച വളം പ്രയോഗിക്കുകഅങ്കുരിച്ച വിത്തുകള്‍ വിരളമായി ഉപയോഗിക്കുകമറ്റൊരു പാളി വളമിട്ടു മൂടുകനെല്ലിന്‍റെ വയ്‌ക്കോലുപയോഗിച്ച് പുതയിടുകശ്രദ്ധയോടെ വെള്ളമൊഴിക്കുകവിത്ത്‌തൈകള്‍ ആയാസമില്ലാതെ ഇളക്കിയെടുക്കാനും കൊണ്ടുപോകാനും ഏത്തവാഴപ്പോള ഉപയോഗിക്കുക
പ്രധാന നിലമൊരുക്കല്‍
നിലമൊരുക്കല്‍ സാധാരണരീതിയിലുള്ള ജലസേചനക്കൃഷിയില്‍ നിന്നും വ്യത്യസ്തമല്ല.ഒരേപോലെ ജലസേചനം നടത്താനായി ശ്രദ്ധയോടെ വേണം നിരപ്പാക്കാന്‍.വെള്ളത്തിന്‍റെ സുഗമമായ ഒഴുക്കിന് ഓരോ 3 മീറ്റര്‍ അകലത്തിലും ചാലെടുക്കണം.25×25 സെ.മീ. അകലത്തിലായി രണ്ടു വഴിക്കും അടയാളോപകരണമുപയോഗിച്ച് വര വരയ്ക്കുകയും സംയോജിക്കുന്ന സ്ഥലത്ത് പറിച്ച് നടീല്‍ നടത്തുക.
പറിച്ചുനടീല്‍
- 8-12 ദിവസം വരെ പ്രായമുള്ള വിത്ത് തൈകളാണ് പറിച്ചുനടുന്നത്.
- വിത്ത്‌തൈകള്‍പറിക്കുന്നതും നടുന്നതും ശ്രദ്ധാപൂര്‍വ്വമായിരിക്കണം.
- വിത്ത് തിട്ടയുടെ 4-5 ഇഞ്ച് താഴെയായി ഒരു തകിട് ഷീറ്റ് കടത്തി വിത്ത്‌തൈ, മണ്ണോടൊപ്പം, വേരിന് കുഴപ്പമൊന്നും സംഭവിക്കാതെ ഇളക്കിയെടുക്കണം
- വിത്ത് തൈ ആഴമില്ലാതെ പറിച്ചുനടുന്നതിനാല്‍ വളരെ വേഗം പിടിക്കുന്നു. വിത്ത് തൈ ഒറ്റയ്ക്ക് വിത്ത്, മണ്ണ് ഇവയോടൊപ്പം ചൂണ്ടു വിരലും പെരുവിരലുമുപയോഗിച്ച് മൃദുവായി പറിച്ചെടുത്ത് അടയാളപ്പെടുത്തിയ സംയോജിച്ച സ്ഥലത്ത് നടുന്നു.
- പ്രാരംഭത്തില്‍ പറിച്ചുനടുന്നതിന് ഒരേക്കറില്‍ 10-15 പേര് ആവശ്യമാണ്.
ജലസേചനവും ജലപരിപാലനവും
- ജലസേചനത്തിന്‍റെ ആവശ്യമെന്നത് മണ്ണിനെ നനയ്ക്കുവാന്‍ വേണ്ടി മാത്രമാണ്, മണ്ണ് ഈര്‍പ്പപൂരിതമാക്കുവാന്‍ വേണ്ടത്ര.
- തുടര്‍ന്നുള്ള ജലസേചനം മണ്ണിന് വെടിപ്പ് വീഴുമ്പോള്‍ മാത്രം.
- ക്രമമായ നനച്ചുകൊടുക്കലും, ഉണക്കലും മണ്ണിലെ സൂക്ഷ്മാണു ജീവികളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും സസ്യത്തിന് വേണ്ട പോഷകങ്ങള്‍എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
കളനിയന്ത്രണം
- കെട്ടിനില്ക്കുന്ന ജലത്തിന്‍റെ അഭാവം എസ് ആര് ഐ രീതിയില്‍ കൂടുതല്‍ കള വളരുന്നതിനു കാരണമാകുന്നു.
- വരികള്‍ക്കിടയിലൂടെ കളയന്ത്രം കടത്തിവിട്ട് കളകള്‍മണ്ണിനുള്ളില്‍ തന്നെ ആക്കുക.
- കൂനകള്‍/ ശാഖകള്‍ഇവയ്ക്ക് സമീപമുള്ള കളകള്‍ കൈകൊണ്ട് മാറ്റുക.
എസ് ആര്‍ഐ കൊണ്ടുള്ള നേട്ടങ്ങള്‍
- ഉയര്‍ന്ന വിളനേട്ടം – ധാന്യം, വൈക്കോല്‍ ഇവ രണ്ടും
- കുറഞ്ഞ കാലദൈര്‍ഘ്യം (10ദിവസത്തോളം)
- കുറഞ്ഞ അളവിലുള്ള രാസ അവശ്യഘടകങ്ങള്‍
- കുറഞ്ഞ ജല ലഭ്യത
- കുറഞ്ഞ പതിര് ശതമാനം
- വലിപ്പത്തില്‍ വ്യത്യാസമില്ലാതെ ധാന്യതൂക്കം കൂടുന്നു.
- ഉയര്‍ന്ന നെല്ലരിശതമാന കണ്ടെടുക്കല്‍
- ചുഴലി കൊടുങ്കാറ്റിനെ ചെറുക്കുന്നു
- തണുപ്പിനെ സഹിക്കുന്നു.
- സസ്യജന്തു പ്രവര്‍ത്തനത്തിലൂടെ മണ്ണിന്‍റെ പുഷ്ടി മെച്ചപ്പെടുന്നു.
കോട്ടങ്ങള്‍
- പ്രാരംഭ വര്‍ഷങ്ങളിലെ ഉയര്‍ന്ന ജോലിക്കൂലി
- ആവശ്യമായ നൈപുണ്യങ്ങള്‍ നേടിയെടുക്കുന്നതിലുള്ള പ്രയാസം.
- ജലസേചന സ്രോതസ് ലഭ്യമല്ലാത്തപ്പോള്‍ അനുയോജ്യമല്ല.
(അവലംബം: എസ് ആര്‍ ഐയെ കുറിച്ചുള്ള ഡബ്ളു എ എസ് എസ് എ എന്‍ – സി എസ് എ – ഡബ്ളു ഡബ്ളു എഫ് മാനുവല്‍, റ്റി എന്‍എ യു വെബ്‌സൈറ്റ്, സി എസ് എയില്‍നിന്നുമുള്ള രൂപങ്ങള്‍, ജലസ്പന്ദന വെബ്‌സൈറ്റ്)
തീവ്ര നെൽകൃഷിയുടെ കതിരമംഗലം സമ്പ്രദായം
(തമിഴ്നാട്ടില്‍ കാവേരി തുരുത്ത് മേഖലയിലെ മിസ്റ്റര്‍. എസ്. ഗോപാല്‍വികസിപ്പിച്ചെടുത്ത് പ്രാവര്‍ത്തികമാക്കിയത്)
എസ്.ആര്.ഐ. ആശയങ്ങളും പ്രയോഗങ്ങളും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ സമ്പ്രദായം കാവേരി ഡെല്‍റ്റാ പ്രദേശത്തെ പ്രാദേശിക അവസ്ഥയ്ക്ക് അനുയോജ്യമായതാണ് കാരണം.
എസ്.ആര്.ഐ. സമ്പ്രദായമനുസരിച്ചുള്ള നടീലില്‍കര്‍കര്‍ക്കുള്ള ആശങ്ക : ഇളം കുരുന്നു തൈകള്‍ (എസ്.ആര്.ഐ. സമ്പ്രദായമനുസരിച്ചുള്ള നട്ടാല്‍) കഠിനമായ വെയിലത്തും തുടര്‍ച്ചയായ കാറ്റിലും കരിഞ്ഞു പോകും.
അവരുടെ പ്രശ്നത്തിനുള്ള ഒരു വികസിത പരിഹാരം: അഞ്ചെണ്ണമുള്ള ഇളം കുരുന്നു തൈകള്‍ ആദ്യത്തെ രണ്ടാഴ്ച്ച നഴ്സറിയില്‍നിന്നും പറിച്ച് മാറ്റി നട്ടാല്‍വെയിലില്‍നിന്നും കാറ്റില്‍നിന്നും കുറെ സംരക്ഷണം ലഭിക്കും. രണ്ടാഴ്ച്ചയ്ക്കു ശേഷം അവയെ ഒറ്റയ്ക്കൊറ്റയ്ക്ക് വീണ്ടും പറിച്ച് നടുക എന്നത്‌കൊണ്ട് അര്‍ത്ഥമാക്കുന്നത് അവ ശക്തമായതും, നശിച്ചുപോകാതെ തഴച്ച് വളരാനും പ്രാപ്തിയുള്ളതായിത്തീര്‍ന്നു എന്നുള്ളതാണ്.
സമ്പ്രദായത്തിലെ ദോഷം : രണ്ടാമതുള്ള പറിച്ച് നടീലിന് വേണ്ടിവരുന്ന അധിക അദ്ധ്വാനം. എങ്കിലും വര്‍ദ്ധിക്കുന്ന വിളനേട്ടം കൊണ്ട് അധിക അദ്ധ്വാനത്തിന്‍റെ ചെലവ് നേരിടാമെന്ന് കര്‍ഷകര്‍ കരുതുന്നു.
അനന്തരഫലം: ഈ സമ്പ്രദായത്തിലൂടെ ലഭിച്ച വിളനേട്ടം ഹെക്ടറിന് ശരാശരി 7.5 ടണ്‍.
ഈ സമ്പ്രദായത്തില്‍സ്വീകരിക്കേണ്ട തന്ത്രം
നഴ്സറി തയ്യാറാക്കല്‍
- 12 ദിവസത്തിനകം നല്ലയിനം വിത്തുതൈകള്‍ലഭിക്കുവാന്‍, വേണ്ടത്ര ജലസേചനവും, ജലം ഒഴുകിപ്പോകാനും പറ്റിയരീതിയിലുള്ള സ്ഥലം.
- 100 ച.മീ. വിസ്തീര്‍ണ്ണത്തില് ഒരു നഴ്സറി തയ്യാറാക്കുന്നു. ഒരു ഹെക്ടര്‍(കഷ്ടിച്ച് 2.5 സെന്‍റ്) സ്ഥലത്ത് വിള ലഭിക്കുവാന് ആവശ്യമുള്ള വിത്തുതൈ നടാന്‍വേണ്ടുന്നിതിത്രമാത്രം.
- ഒരു ഹെക്ടറിനുള്ള വിത്തുതൈ ഉല്‍പ്പാദിപ്പിക്കുവാന് വേണ്ട ത്, 200 അടി നീളവും 1 മീ. വീതിയുമുള്ള ഒരു 300 ഗേജ് പോളിത്തീന് ഷീറ്റ്.
- വിത്തുകള്‍വിതയ്ക്കാന്‍വേണ്ടി, 1 മീ. നീളം, 0.5 മീ. വീതി, 4 സെ.മീ. ഉയരം എന്നീ അളവിലുള്ള ഒരു ചട്ടക്കൂട്.
- ചട്ടക്കൂട് കട്ടിച്ചെളി അല്ലെങ്കില്‍ മറ്റ് കമ്പോസ്റ്റ് കൊണ്ട് നിറയ്ക്കുക.
- അസോസ്പിരില്ലവും ഫോസഫോബാക്ടീരിയവും ഉപയോഗിച്ച് ശുചിയാക്കി മുളപ്പിച്ച 5 കി.ഗ്രാം. വിത്തുകള്‍ ഒരു ഹെക്ടര്‍സ്ഥലത്ത് വിതയ്ക്കുവാന്‍ ആവശ്യമാണ്. അരിച്ച കട്ടിച്ചെളി കൊണ്ട് നേര്‍മ്മയായി പൂശിയ വിത്തുകള്‍ഒരു കള്ളിയില്‍ 45 ഗ്രാം വച്ച് നടുന്നു.
- അഞ്ചാം ദിവസംവരെ, ദിവസത്തില് രണ്ടു തവണ തളിവെള്ളപ്പാത്രമുപയോഗിച്ച് നനയ്ക്കുന്നു.
- എട്ടാം ദിവസം, 150 ഗ്രാം 30 ലിറ്റര്‍വെള്ളത്തില്‍ ലയിപ്പിച്ച യൂറിയ 0.5% തളിപ്രയോഗം ചെയ്യുന്നു.
- 12 ദിവസം പ്രായമായ വിത്തുതൈകള്, അവയുടെ വേരും വിത്തറയും ചെളിമണ്ണോടുകൂടി തന്നെ പ്രധാന കൃഷിസ്ഥലത്തില്‍ പറിച്ച് നടുന്നു.
പറിച്ച് നടീല്‍
ആദ്യ പറിച്ച് നടീല്‍
- കൃഷിസ്ഥലത്തിന്‍റെ ഒരു മൂലയില്‍ 8 സെന്‍റ് വരുന്ന കുറച്ച് സ്ഥലം 12 ദിവസം പ്രായമായ കുരുന്ന് വിത്ത് തൈകള്‍പറിച്ച് നടുന്നതിനു വേണ്ടി തയ്യാറാക്കുന്നു. പിന്നീട് ഒരേക്കറിലുള്ള പറിച്ച് നടീലിന് അതു മതിയാകും.
- ഈ ചെറിയ സ്ഥലത്ത് 15 സെ.മീ. അകലത്തിലുള്ള കൂനകളില് കൂന ഒന്നിന് 4-5 വിത്ത്‍തൈകള്‍വീതം നടുന്നു.
- 15 – ആം ദിവസം 0.5% യൂറിയതളിയ്ക്കല് നടത്തുന്നു.
- 28 – ആം ദിവസം 25 സെ.മീ. ഉയരത്തില് നെല്‍വിത്ത് തൈകള് നല്ല വേര് പിടിച്ച് നല്ലവണ്ണം വളരും.
രണ്ടാം പറിച്ച് നടീല് : :
- 30 – ആം ദിവസം, കൂനയില് ആദ്യം നട്ട വിത്ത് തൈകള് ശ്രദ്ധാപൂര്‍വ്വം മാറ്റി, കൃഷിസ്ഥലത്ത് മുഴുവനും ഒരോ ചെടി തമ്മിലും 20×20 സെ.മീ. അകലവ്യത്യാസത്തില് വ്യാപിപ്പിക്കുന്നു.
- ഈ പ്രവര്‍ത്തി ഒരു ഹെക്ടറില് 15 തൊഴിലാളികള്‍ക്ക് ഒരു ദിവസം കൊണ്ട് ചെയ്യാം.
ഇരട്ട പറിച്ച് നടീലിന്‍റെ നേട്ടങ്ങള്‍
- നല്ല വളര്‍ച്ചയെത്തിയ വിത്ത്‌തൈകളായതിനാല്‍ അവയുടെ നശ്വരത പൂജ്യമാണ്.
- നല്ല വളര്‍ച്ചയെത്തിയ വിത്ത്‌തൈകളായതിനാല്‍ കളശല്യം കുറവോ ഒട്ടുംതന്നയോ ഇല്ല.
- വിത്ത് തൈകള്‍ഉയര്‍ന്നവയായതിനാല്‍, അവയ്ക്ക് കളകളെ നിയന്ത്രിക്കുന്ന വെള്ളക്കെട്ടിനെ ഒന്നാം ദിവസം മുതല്‍ സഹിക്കാന്‍സാധിക്കുന്നു.
- ഒറ്റയായുള്ള വിത്ത് തൈകള്‍ വേര്‍പെടുത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.
- വിള പിടിക്കുന്നത് വേഗത്തിലായതിനാല്‍, 10 – ാം ദിവസം മുതല്‍ കളനാശിനി യന്ത്രവുമായി പ്രവര്‍ത്തിക്കുവാന്‍ സജ്ജമാണ്.
- എല്ലാ തയ്യാറെടുപ്പുകളും നെല്‍കൃഷിക്കെന്ന പോലെ തന്നെ കര്‍ഷകര്‍ക്ക് ചെയ്യാവുന്നതിനാല്‍ഈ സാങ്കേതികത്വം വശത്താക്കാന്‍ പ്രത്യേക പരിശീലനമോ പ്രയത്നങ്ങളോ ആവശ്യമില്ല.
കള നിയന്ത്രണം
രണ്ടാം പറിച്ച് നടീലിന്‍റെ 10 – ാം ദിവസം ചെടികള്‍ക്ക് നെടുകെയും കുറുകെയും രണ്ടു ദിശയിലും 3-4 തവണ തള്ളുന്ന ഒരു കളനാശിനി യന്ത്രം വലിക്കുന്നു. ഈ ഒറ്റത്തവണമാത്രമുള്ള കളയെടുപ്പ് മതിയാകുമെന്നതിനാല്‍, ഒരു ഹെക്ടറിനുമേല്‍അദ്ധ്വാനദിനങ്ങള്‍ ലാഭിക്കാം.
ജലസേചനം
മണ്ണ് ഈര്‍പ്പരഹിതമാകുമ്പോള്‍ഒരിക്കല്‍ മാത്രം ജലസേചനം ചെയ്ത് അത് ഈര്‍പ്പമുള്ളതാക്കുക, ഒരിക്കലും നനവ് കൂടുതലാകരുത്. ഇത് ജലസേചനത്തിന്‍റെ ആവശ്യകത 500 മി.മി കുറയ്ക്കുന്നു.
വളപ്രയോഗം
- അടിവളമായി ആദ്യം ഫോസ്ഫറസും പൊട്ടാഷും പ്രയോഗിക്കുന്നു.
- 15 – ആം ദിവസം കളപറിക്കലിനു ശേഷം, 30 കി.ഗ്രാം യൂറിയ പ്രയോഗിക്കുന്നു.
- 30 –ആം ദിവസം ഹെക്ടര്‍ ഒന്നിന് 30 കി.ഗ്രാം വച്ച് വീണ്ടും പ്രയോഗിക്കുന്നു.
- 45 –ആം ദിവസം ഹെക്ടര്‍ ഒന്നിന് 30 കി.ഗ്രാം വച്ച് പൊട്ടാഷ് പ്രയോഗിക്കുന്നു.