കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ്

അഭ്യസ്ഥവിദ്യരായ യുവജനങ്ങൾക്ക് കൃഷിഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അവസരം ഒരുക്കുന്നു.  വി.എച്ച്.എസ്. സി (അഗ്രി ) പൂർത്തിയാക്കിയവർക്കും, അഗ്രിക്കൾച്ചർ / ഓർഗാനിക് ഫാമിംഗ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. അപേക്ഷകർ ആഗസ്റ്റ് ഒന്നിന് 18 നും 41  നുമിടയിൽ പ്രായമുള്ളവരായിരിക്കണം. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 19 വരെ www.keralaagriculture.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായോ, കൃഷിഭവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസ് എന്നിവിടങ്ങളിലേക്ക് ഓൺലൈൻ /ഓഫ്ലൈൻ ആയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് അതത് കൃഷിഭവനുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04952370368, 9383471805

അപേക്ഷ ക്ഷണിച്ചു 

വിമുക്തഭടൻമാർ, വിധവകൾ, ആശ്രിതർ എന്നിവരുടെ പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി കെൽട്രോൺ നോളഡ്ജ് സെന്റർ മുഖേന നടത്തുന്ന മൂന്ന് മാസത്തെ ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് – 04952301772, 0495  2771881  

 അപേക്ഷകൾ ക്ഷണിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2023 – 24ന്റെ ഭാഗമായി വനിതാ ഗ്രൂപ്പ് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ സെപ്റ്റംബർ 18 നകം ബ്ലോക്ക് വ്യവസായ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിശദവിവരങ്ങൾക്ക് പഞ്ചായത്ത് എന്റർപ്രണർഷിപ്പ് എക്സിക്യൂട്ടീവുർ, ബ്ലോക്ക് വ്യവസായ ഓഫീസ് എന്നിവയുമായി ബന്ധപ്പെടുക. ഫോൺ 8075719575.

Share Now

Leave a Reply

Your email address will not be published. Required fields are marked *