ശാസ്ത്രീയ കൃഷി രീതികള്‍ പുതിയ കാലത്തിന് അനിവാര്യം -മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ശാസ്ത്രീയ കൃഷി രീതികള്‍ സ്വീകരിക്കേണ്‍ത്പുതിയ കാലത്തിന് അനിവാര്യമെന്ന് ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാന തലത്തില്‍ രണ്‍ാമത്തേയും ജില്ലയിലെ ഏറ്റവും വലുതുമായ തൃപ്രങ്ങോട് പഞ്ചായത്തിലെ ചെകുത്താന്‍കുണ്‍് ജലസേചന പദ്ധതി നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജലസേചന മുള്‍പ്പടെ ശാസ്ത്രീയമായാല്‍ മാത്രമേ കൃഷിയിലൂടെ മികച്ച നേട്ടമുണ്‍ാക്കാന്‍ കര്‍ഷകന് സാധിക്കുകയുള്ളൂ. കുട്ടികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ നമുക്ക് കഴിയണം. ഒരു കുടുംബത്തിന്റെ സമൂല വികസനത്തിന് കൃഷി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
പമ്പ് ഹൗസ് ഉള്‍പ്പടെയുള്ള പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ അന്വേഷിച്ചു ഉദ്ഘാടന ചടങ്ങിന് ശേഷം ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവൃത്തി സ്ഥലവും മന്ത്രി ഡോ.കെ.ടി ജലീലിനൊപ്പം അദ്ദേഹം സന്ദര്‍ശനം നടത്തി.
1966ല്‍ സ്ഥാപിതമായ ചെകുത്താന്‍കുണ്‍് ജലസേചന പദ്ധതി തൃപ്രങ്ങോട്, പുറത്തൂര്‍, മംഗലം പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണ്. ഈ പദ്ധതിയുടെ നവീകരണത്തിനായി 1.16 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ചടങ്ങില്‍ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ.കെ ടി ജലീല്‍ അധ്യക്ഷനായിരുന്നു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല, തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി.കുമാരന്‍, വൈസ് പ്രസിഡന്റ് കെ.ഷരീഫ, സ്ഥിരംസമിതി ചെയര്‍മാന്‍ വി.പി ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു.

Share Now

Leave a Reply

Your email address will not be published. Required fields are marked *