താരമാണ് ജര്‍ജീര്‍

ആരോഗ്യ സംരക്ഷണത്തിന്‌ ഇലക്കറികൾ അനിവാര്യമാണ്‌. ദഹന വ്യവസ്ഥയെ സുഗമമാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ആമാശയത്തിന്റെയും അസ്ഥികളുടെയും ആരോഗ്യ സംരക്ഷണത്തിനും സഹായകമാണ്‌ ഇവ. കലോറി കുറഞ്ഞ നല്ലൊരു സാലഡ് വിഭവവും ധാരാളം നാരുകളും ജലാംശവും ഉള്ള ഇലവർഗ പച്ചക്കറി വിളയാണ്‌ ജർജീർ അഥവാ അറുഗുള.

റോക്കെറ്റ് ഗാർഡൻ, റോക്കെറ്റ് സാലഡ്, റോക്കെറ്റ് എന്നിങ്ങനെ ധാരാളം വിളിപ്പേരുണ്ട്‌. ശാസ്ത്രീയ നാമം എരുക്കാ സറ്റൈവ (Erica sativa). സാലഡുകളിലും പിസ്സയിലും ധാരാളമായി ചേർക്കാറുണ്ട്. കൂടാതെ ഫ്രഷ് ജ്യൂസ്, സ്മൂത്തി ഓംലെറ്റ് എന്നിവയോടൊപ്പം ചേരുവയായി ജർജീർ ഉപയോഗിക്കുന്നുണ്ട്.

പച്ചയ്‌ക്കാണ്‌ ജർജീർ കഴിക്കേണ്ടത്. വൈറ്റമിനുകൾ, മിനറൽസ്, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ്‌. കരോട്ടിനോയിഡുകളും പൊട്ടാസ്യം, മാംഗനീസ്, അയൺ, കാൽസ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്‌. കൊളസ്ട്രോൾ, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ, ചർമ രോഗങ്ങൾ, കരൾ രോഗങ്ങൾ, ആമാശയ രോഗങ്ങൾ എന്നിവയ്ക്കും ഔഷധമാണ് ജർജീർ.

മെഡിറ്ററേനിയൻ മേഖലയാണ്‌ ജന്മനാടെങ്കിലും കേരളത്തിലെ കാലാവസ്ഥയിലും ഇവ നന്നായി വളരും. എപ്പോഴും നനവുള്ളതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം. മണ്ണില്ലാ കൃഷി, ഹൈഡ്രോപോണിക്സ് തുടങ്ങിയ നൂതന രീതികളിലും പ്രധാന താരമായി മാറിയിരിക്കുകയാണ് ജർജീർ.

മെഡിറ്ററേനിയൻ മേഖലയാണ്‌ ജന്മനാടെങ്കിലും കേരളത്തിലെ കാലാവസ്ഥയിലും ഇവ നന്നായി വളരും. എപ്പോഴും നനവുള്ളതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം. മണ്ണില്ലാ കൃഷി, ഹൈഡ്രോപോണിക്സ് തുടങ്ങിയ നൂതന രീതികളിലും പ്രധാന താരമായി മാറിയിരിക്കുകയാണ് ജർജീർ.

കൃഷിരീതി

ഇലവർഗ വിളയായതു കൊണ്ടുതന്നെ നല്ല കമ്പോസ്റ്റ് അല്ലെങ്കിൽ വളക്കൂറുള്ള പോട്ടിംഗ് മിശ്രിതത്തിൽ വേണം ജർജീർ കൃഷി ചെയ്യേണ്ടത്. ചീരകൃഷി ചെയ്യുന്നതുപോലെ വിത്ത് നേരിട്ട് പാകി മുളപ്പിക്കണം. ചാരവും മഞ്ഞൾപ്പൊടിയും ചേർത്ത് വിത്ത് വിതറുകയാണെങ്കിൽ ഉറുമ്പിന്റെ ശല്യത്തിൽനിന്നും രക്ഷ നൽകാം. വിത്തുകൾ നേരിട്ട് പാകിയശേഷം നേരിയ രീതിയിൽ മണ്ണ് അല്ലെങ്കിൽ ചകിരിച്ചോറ് കമ്പോസ്റ്റ് മുകളിലായി നിരത്തേണ്ടതാണ്. ദിവസവും നന ഉറപ്പാക്കണം. ഒരാഴ്ചയ്ക്കുള്ളിൽ വിത്തുകൾ മുളയ്ക്കും. വേഗത്തിലാണ് ഇവയുടെ വളർച്ച. ഈ സമയത്ത് തീരെ കരുത്ത് ഇല്ലാത്തവ പിഴുത് മാറ്റാം. മൂന്നാഴ്ച കൊണ്ട് ചെടികൾ അത്യാവശ്യം വലുതാകും. ഒരുമാസം കഴിയുന്നതോടെ ഇലകൾ 4 മുതൽ 5 ഇഞ്ച് വരെ നീളത്തിൽ വളർന്നിട്ടുണ്ടാവും. ഇലകൾക്ക് നല്ല ഇരുണ്ട പച്ചനിറവുമാകും. ഈസമയം ഇലകൾ വിളവെടുപ്പ് നടത്താം. മണ്ണിനു മുകളിലായി ഒരിഞ്ച് ഉയരത്തിൽ പാകമായ ഇലകൾ മുറിച്ചെടുത്ത് ചെടി വീണ്ടും വളരാൻ അനുവദിച്ചാൽ ഒരിക്കൽ കൂടി വിളവെടുക്കാം. ചെടികൾ പൂത്തു കഴിഞ്ഞാൽ ഒരിഞ്ച് നീളത്തിലുള്ള കായ്കൾ ഉണ്ടാകാറുണ്ട്. ഇതിനുള്ളിലാണ് ചെറിയ വലിപ്പത്തിലുള്ള വിത്തുകൾ കാണപ്പെടുക.

Share Now

Leave a Reply

Your email address will not be published. Required fields are marked *