ജീവനി – നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം

കേരള സർക്കാരിന് കീഴിൽ കൃഷിവകുപ്പ് ആവിഷ്കരിക്കുന്ന പദ്ധതിയാണ് ജീവനി -നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം. വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുവാനും, വർഷത്തിലുടെനീളം സുരക്ഷിത പച്ചക്കറി ലഭ്യമാക്കുവാനും, അതു വഴി ആഹാരത്തിലൂടെ ആരോഗ്യം എന്ന സംസ്കാരം വളർത്തിയെടുക്കുവാൻ ഈ പദ്ധതി വഴി സർക്കാർ ലക്ഷ്യമിടുന്നു. ജൈവം എന്ന പേരിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വിൽക്കുന്ന പച്ചക്കറികളിൽ  25% കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തിയിട്ടുള്ളത് ആശങ്കാജനകമാണ്. ഇതിനൊരു അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ 365 ദിവസവും പച്ചക്കറികൾ വീട്ടുവളപ്പിൽ തന്നെ ഉല്പാദിപ്പിക്കുന്നതിനായി ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പദ്ധതി വിഭാവനം ചെയ്തത്.

പദ്ധതി ലക്ഷ്യങ്ങൾ 

ആരോഗ്യ വകുപ്പുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണം

ആരോഗ്യത്തിനായി സുരക്ഷിതവും, പോഷക സമൃദ്ധവുമായ ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ആരോഗ്യവകുപ്പ്, ഡയറ്റീഷ്യൻ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രൈമറി ഹെൽത്ത് സെൻറർ, ആരോഗ്യ ക്യാമ്പുകൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്തുക.

വിഷവിമുക്ത പച്ചക്കറികളുടെ വിപണനം

നല്ല കാർഷിക മുറ അനുവർത്തിച്ച ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ജിഎപി സർട്ടിഫിക്കേഷൻ ഉള്ള കർഷക ക്ലസ്റ്ററുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ ശേഖരിച്ച് തരംതിരിച്ച് കേരള ഓർഗാനിക് കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ജില്ലാ ആസ്ഥാനങ്ങൾ. എന്നിവിടങ്ങളിലെ ജൈവ ക്ലസ്റ്ററുകളുടെ നേരിട്ടുള്ള വിപണി വഴി വിപണനം നടത്തുക.

പോഷക തോട്ടം

കേരളത്തിലെ എല്ലാ ജില്ലാ/ ബ്ലോക്ക്/ പഞ്ചായത്ത്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ ജനപ്രതിനിധികളുടെ വാസസ്ഥലത്തോ അവർക്ക് സ്വീകാര്യമായ മറ്റിടങ്ങളിലോ ജൈവ രീതിയിലുള്ള പോഷക പ്രദർശന തോട്ടം സജ്ജീകരിക്കാൻ ലക്ഷ്യമിടുന്നു.

കൃഷി പാഠശാല

നടീൽ മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ ജൈവ പച്ചക്കറി കൃഷിക്ക് അനുവർത്തിക്കേണ്ട മുറകൾ കൃഷി പാഠശാല എന്ന പേരിൽ എല്ലാ കൃഷിഭവനുകൾ വഴി വനിതകൾ അടങ്ങിയ ഉപഭോക്താക്കൾക്കും, കർഷകർക്കുള്ള പരിശീലനവും, ബോധവൽക്കരണവും സംഘടിപ്പിക്കുന്നു.

വിത്തു കൈമാറ്റ കൂട്ടായ്മ

കർഷകരുടെ കൈവശമുള്ള നാടൻ വിത്തുകൾ കൈമാറ്റം ചെയ്യുവാൻ വിത്തു കൈമാറ്റ കൂട്ടായ്മകൾ സംഘടിപ്പിക്കുക.

കിസ്സാൻ കോൾ സെൻറർ

കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട താങ്കളുടെ സംശയനിവാരണത്തിനായി കിസ്സാൻ കോൾ സെൻറർ പ്രവർത്തിക്കുന്നു. കിസാൻ കോൾ സെൻറർ വഴിയുള്ള വിവരശേഖരണത്തിന് 1800-425-1661 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഹരിത ഗ്രൂപ്പ്

നഗരപ്രദേശങ്ങളിലെ മൂന്നു മുതൽ അഞ്ചു വരെയുള്ള റസിഡൻസ് അസോസിയേഷനുകൾ ചേർത്ത് ഹരിത ഗ്രൂപ്പ് രൂപീകരിക്കുന്നു. കൂടാതെ വിദ്യാലയങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ട നടപടികൾ എടുക്കുന്നു.

ജീവനി-പച്ചക്കറി ഗ്രാമം, ഹരിത ബ്ലോക്ക്, നഗരം-നാമകരണം

50,500, 10 ഹെക്ടറിൽ കൂടുതൽ പച്ചക്കറി കൃഷിയുള്ള പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പാലിറ്റി/ കോർപ്പറേഷനുകളെ ജീവനി പച്ചക്കറി ഗ്രാമം, ജീവനി ഹരിത ബ്ലോക്ക്, ജീവനി ഹരിത നഗരം എന്ന ക്രമത്തിൽ നാമകരണം ചെയ്യുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *