പ്രകൃതി കൃഷിയുടെ അനുകരണീയ മാതൃക ഒരുക്കി ജോയി ജോർജ്

സുഭാഷ് പലേക്കറുടെ പ്രകൃതി കൃഷി എന്ന ആശയം തൻറെ കൃഷിയിടത്തിൽ പ്രാവർത്തികമാക്കി സമൂഹത്തിനാകെ മാതൃകയായി തീർന്നിരിക്കുകയാണ് മറ്റക്കര മഞ്ഞാമറ്റം പോത്തനാമല ജോയി ജോർജ് എന്ന കർഷകൻ. അദ്ദേഹത്തിൻറെ പിതാവ് പൗലോസ് വർക്കി പ്രകൃതി കൃഷി രീതികൾ പിന്തുടരുന്ന ഒരു വ്യക്തിയായിരുന്നു. പാരമ്പര്യമായി തനിക്ക് പകർന്നു കിട്ടിയ കൃഷി അറിവുകൾ പുതിയ തലമുറയിലേക്ക് എത്തിക്കാൻ വേണ്ടി കൂടിയാണ് ടയർ റീ ട്രേഡിങ് സ്ഥാപനത്തിന്റെ പടിയിറങ്ങി ജോയി ജോർജ് പ്രകൃതി കൃഷിയിലേക്ക് തിരിയുന്നത്. എല്ലാത്തരത്തിലുള്ള കാർഷിക വിളകൾ കൊണ്ടും സമ്പന്നമാണ്  ‘ഓക’  എന്ന പേരിലുള്ള അദ്ദേഹത്തിൻറെ 7 ഏക്കർ സ്ഥലം. കാർഷികവിളകൾ കൂടാതെ എല്ലാ തരത്തിലുള്ള ഫലവൃക്ഷങ്ങളും അദ്ദേഹം ഇവിടെ പരിപാലിച്ചു പോകുന്നു. വിവിധ നിറഭേദങ്ങളിലുള്ള പഴവർഗങ്ങൾ ഇന്ന് അദ്ദേഹത്തിൻറെ പുരയിടത്തിന് ഭംഗിയേകി ചുറ്റിലും നിൽക്കുന്നു.വിവിധതരത്തിലുള്ള ചാമ്പകൾ, പേരകൾ, ഫാഷൻ ഫ്രൂട്ട്, ആകാശവെള്ളരി, അടത്താപ്പ്, ജാതി, ഡ്രാഗൺ ഫ്രൂട്ട്, റംബൂട്ടാൻ തുടങ്ങി  ഫലവർഗങ്ങളും, വ്യത്യസ്ത തരത്തിലുള്ള പയറുകൾ, വഴുതനകൾ, വെണ്ടകൾ തുടങ്ങിയവയും ഇവിടെ കാണാം. പൂർണ്ണമായും ജൈവരീതിയിൽ കൃഷിയിറക്കുന്ന അദ്ദേഹം കൂടുതലായും ഉപയോഗിക്കുന്നത് പ്രകൃതിദത്ത വളക്കൂട്ടുകളും, ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങളും ആണ്. ജീവാമൃതം, പത്തിലകൾ കൊണ്ട് നിർമ്മിക്കുന്ന ഹരിത കഷായം, അമൃതപാനി, പഞ്ചഗവ്യം, ഘനജീവാമൃതം തുടങ്ങിയവയെല്ലാം കൂടുതൽ വിളവിന് വേണ്ടി ഉപയോഗിക്കുന്നു.കേരള സർക്കാർ കൃഷിവകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പ്രകൃതി കർഷക പാഠശാലയായി അദ്ദേഹത്തിൻറെ പുരയിടമാണ് തിരഞ്ഞെടുത്തിരിക്കുന്നു. കേരള ജൈവ കർഷക സമിതിയുടെ ജില്ലാ പ്രസിഡണ്ട് കൂടിയാണ് അദ്ദേഹം. കൃഷിയിലേക്ക് അദ്ദേഹം ഇറങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ അദ്ദേഹം തിരിച്ചറിഞ്ഞ ഒരേയൊരു കാര്യം പ്രകൃതി അതിൻറെ സ്വാഭാവികതയിലേക്ക് മടങ്ങിയാൽ മാത്രമേ നമ്മുടെ മണ്ണ് ഫലഭൂയിഷ്ടം ആവുകയുള്ളൂ. അങ്ങനെയെങ്കിൽ മാത്രമേ വിഷ വിമുക്തമായ പച്ചക്കറികളും പഴവർഗ്ഗങ്ങളും വിളയിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. തന്റെ കൃഷിയിടത്തിൽ പാഴായിപ്പോകുന്ന എല്ലാം അതായത് കള സസ്യങ്ങൾ മുതൽ ചക്കക്കുരു വരെയുള്ള കാര്യങ്ങളെ ചെടികൾക്ക് തന്നെ ഫലവത്തായി വിനിയോഗിക്കാൻ പാകത്തിൽ തിരികെ നൽകുവാൻ അദ്ദേഹം നിരവധി മാർഗ്ഗങ്ങൾ അവലംബിക്കുന്നു.

പ്രകൃതിയിൽ നിന്നും ഉണ്ടാക്കുന്ന വളക്കൂട്ടുകളെ പ്രകൃതിയിലേക്ക് തന്നെ തിരിച്ചു നൽകുന്നു. ജോയ് ജോർജിനെ പോലെ പ്രകൃതി കൃഷിയിൽ അധിഷ്ഠിതമായ ആശയങ്ങൾ കൂടി നിങ്ങളുടെ വിള ഭൂമിയിൽ പ്രാവർത്തികമാക്കൂ..

പ്രകൃതി കൃഷിയെ കുറിച്ചും, ജൈവവളക്കൂട്ടുകളെ കുറിച്ചും അറിയുവാൻ വിളിക്കുക

ജോയി ജോർജ് -965656657

Share Now

Leave a Reply

Your email address will not be published. Required fields are marked *