ലോകത്തിലെ രണ്ടാമത്തെ പഴം, ആഫ്രിക്കന്‍ ആനകള്‍പോലും മയങ്ങുന്ന പഴം, ഇന്തോനേഷ്യയിലെ രാജ്ഞിമാര്‍ മാത്രം കഴിച്ചിരുന്ന കെപ്പല്‍ പഴം എന്നിങ്ങനെ വ്യത്യസ്ത ഇനം നാടന്‍, വിദേശ ഇനത്തില്‍പ്പെട്ട പഴങ്ങളുടെയും പഴവര്‍ഗ്ഗച്ചെടികളുടെയും വിപുലമായ ശേഖരമുള്ള കേരളത്തിലെ പ്രധാനപ്പെട്ട ഫാമാണ് വയനാട് ജില്ലയിലെ കൊളവയലില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലത്തിലുള്ള കീഫാം. പത്ത് വര്‍ഷത്തിലേറെയായി കഠിനാധ്വാനത്തിലൂടെയാണ് ഇതിന്‍റെ ഉടമസ്ഥരായ കിരണും ഭാര്യ സുവിജയും ഈ ഫാം വളര്‍ത്തിയെടുത്തത്.
കെപ്പല്‍ പഴംപോലെ നിരവധി അപൂര്‍വ്വ ഇനം പഴങ്ങളുടെ പറുദ്ദീസയാണ് കീഫാം. അഞ്ഞൂറിലധികം വ്യത്യസ്ത ഇനത്തില്‍പ്പെട്ട പഴവര്‍ഗ്ഗച്ചെടികള്‍ ഈ ഫാമിലുണ്ട്. ഇന്തോനേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും , കര്‍ണാടക , തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചാണ് കിരണ്‍ തന്‍റെ പഴവര്‍ഗ്ഗ തോട്ടത്തിലുള്ള വ്യത്യസ്ത ഇനം ചെടികള്‍ കണ്ടെത്തിയതും അതിനെക്കുറിച്ച് പഠിച്ചതും.
തന്‍റെ കൃഷിയിടത്തില്‍തന്നെ നട്ടുവളര്‍ത്തി അതിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തിയശേഷം മാത്രമാണ് തൈകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് എന്നുള്ളത് കീഫാമിന്‍റെ പ്രത്യേകതയാണ്. ക്ഷീണം മാറ്റാനും ദാഹം തീര്‍ക്കാനും പറ്റുന്ന യാക്കോണ്‍ കിഴങ്ങ് കിരണിന്‍റെ ഫാമിലെ പ്രത്യേക ഇനമാണ്. ഇത് വേവിക്കാതെതന്നെ കഴിക്കാന്‍ പറ്റുള്ള ഫലമാണ്. കുരുവില്ലാത്ത ചക്ക, കുരുവില്ലാത്ത പേരയ്ക്ക ഇതൊക്കെ ഈ ഫാമിന്‍റെ വിശേഷങ്ങളാണ്. അവക്കാഡോ തൈകളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. കീഫാമിലെ പഴങ്ങളില്‍നിന്നുള്ള വിത്തുകള്‍തന്നെ പാകി ആവശ്യക്കാര്‍ക്ക് തൈകള്‍ നല്‍കുവാനുള്ള നല്ലൊരി നഴ്സറിയും പഴങ്ങളുടെ താഴ്വരയായ കീഫാമിലുണ്ട്. ഫോണ്‍ : കിരണ്‍ (9847321500)