ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ, അറബ്‌വംശജരുടെ സല്‍ക്കാരങ്ങളിലും, ഇന്ന് ഒട്ടുമിക്ക ആളുകളുടെയും ദൈനംദിന ഭക്ഷണത്തിലും ഈന്തപ്പഴത്തിന് സമുന്നതമായ ഒരു സ്ഥാനമാണുള്ളത്. ഈന്തപ്പഴ സംസ്‌കരണം വളരെ വികസിച്ച ഒരു വ്യവസായമാണിന്ന്. ഉണങ്ങിയ ഈന്തപ്പഴങ്ങള്‍ കൂടാതെ, ഇവയിലെ വിത്ത് മാറ്റി അവിടെ ബദാം വച്ച് സ്റ്റഫ് ചെയ്തവ, ഈത്തപ്പഴ സിറപ്പ് അഥവാ ഈന്തപ്പഴത്തേന്‍, ഈന്തപ്പഴ പേസ്റ്റ്, ഈന്തപ്പഴ പഞ്ചസാര, ഈന്തപ്പഴ വിന്നാഗിരി, ഈന്തപ്പഴ ജ്യൂസ്, ഈന്തപ്പഴ ചോക്ലേറ്റ്, ഈന്തപ്പഴ ബിസ്‌കറ്റ് തുടങ്ങി പലവിധത്തിലുള്ള ഈന്തപ്പഴ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഉണ്ട്.
അയണിന്‍റെ ഇരുമ്പ്) കുറവുമൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ച ഒരു പരിധിവരെ ആഹാരക്രമത്തിലൂടെ നിയന്ത്രിക്കാം. ദിവസവും ഈന്തപഴം കഴിച്ചാല്‍ വിളര്‍ച്ചയെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് ദഹനത്തിന് ഉത്തമമാണ്. കൂടാതെ മുഖക്കുരു, മറ്റ് ചര്‍മ്മരോഗങ്ങള്‍ എന്നിവയ്ക്കും ഈന്തപ്പഴം നല്ലതാണ്.
നല്ലൊരു വേദനസംഹാരി കൂടിയായ ഇത് ഭക്ഷണത്തിന് ശേഷം കഴിച്ചാല്‍ ശരീരത്തിലുണ്ടാകുന്ന വേദനകളെ കുറയ്ക്കുന്നു. ശരീരത്തിനാവശ്യമായ മഗ്‌നീഷ്യത്തിന്‍റെ അളവിനെ ബാലന്‍സ് ചെയ്യാന്‍ ഈന്തപ്പഴത്തിന് കഴിയും. ഈന്തപ്പഴത്തിന് അല്‍ഷിമേഴ്‌സ് കുറയ്ക്കാനുള്ള കഴിവുള്ളതായും വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗര്‍ഭിണികളുടെ ആരോഗ്യസംരക്ഷണത്തിനും ഈന്തപ്പഴം ഉത്തമമാണ്. രക്തസമ്മര്‍ദ്ദം, പക്ഷാഘാതം എന്നിവയെ പ്രതിരോധിക്കാനും ഈന്തപഴം സഹായിക്കുന്നു.
വിളര്‍ച്ച എന്ന അനീമിയ വളരെ ശ്രദ്ധവേണ്ട ഒരു ശാരീരികാവസ്ഥയാണ്.
രക്തത്തില്‍ ചുവന്ന രക്താണുക്കള്‍ വളരെയധികം കുറയുന്നതു മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഹീമോഗ്ലോബിന്‍ എന്നത് ചുവന്ന രക്താണുക്കളിലെ അയണ്‍ അടങ്ങിയ ഒരു പ്രോട്ടീന്‍ ആണ്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് ഹീമോഗ്ലോബിന്‍ സഹായിക്കുന്നു. വിളര്‍ച്ച ഉള്ളവരുടെ ശരീരത്തില്‍ ഓക്‌സിജന്‍ സമൃദ്ധമായ രക്തം ഉണ്ടായിരിക്കില്ല. ഇതിന്റെ ഫലമായി ക്ഷീണവും തളര്‍ച്ചയും തലവേദന മുതലായ രോഗങ്ങളും ഉണ്ടാകുന്നു.