അറിയണം വെള്ളരിക്കയുടെ ആരോഗ്യ ഗുണങ്ങള്‍

പോഷകക്കുറവ് പരിഹരിക്കുന്നു.

വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ  വിഷാംശത്തെ പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനു  കുക്കുമ്പര്‍ വാട്ടര്‍ കഴിക്കുന്നത്‌ നല്ലതാണ്.ശരീരത്തില്‍ നാരുകളുടെ അംശം കൂട്ടുന്നതിന് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍.ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളുന്നു.

ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു

ഹൃദയാഘാത സാധ്യത ഇല്ലാതാക്കുനതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു.എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍ ജ്യൂസ് കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.

അമിതഭാരം കുറക്കുന്നു

അമിതവണ്ണം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ നല്ലതാണ്.ശരീരത്തിലെ കലോറി കുറയ്ക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് സഹായിക്കുന്നു.

നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു

ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത്  സഹായിക്കും.പലപ്പോഴും നിര്‍ജ്ജലീകരണം ദഹന പ്രശ്നങ്ങളെ സൃഷ്ടിക്കും.ഇത് അമിതവണ്ണത്തിലേക്ക് നയിക്കും.എന്നാല്‍ ദാഹിക്കുമ്പോള്‍ കുക്കുമ്പര്‍ കഴിക്കുന്നതോ കുക്കുമ്പര്‍ വാട്ടര്‍ കഴിക്കുന്നതോ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കും.

എല്ലിന്‍റെ ആരോഗ്യം

എല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വെള്ളരിക്ക മുന്നിലാണ്.കാത്സ്യം,വിറ്റാമിന്‍ ഡി,മഗ്നീഷ്യം എന്ന് തുടങ്ങി നിരവധി വിറ്റാമിനുകള്‍ എല്ലിനു ബലം നല്‍കുന്നു എന്നതാണ് സത്യം.ഇതെല്ലാം കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കുക്കുമ്പര്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.ആന്റി ഓക്സിഡന്ടുകളാല്‍  സമ്പുഷ്ടമാണ് കുക്കുമ്പര്‍ ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

വരണ്ട ചര്‍മത്തെ പ്രതിരോധിക്കുന്നു

വരണ്ട ചര്‍മത്തെ പ്രതിരോധിക്കാന്‍ കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു.ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നത് കൊണ്ട് ചുളിവുകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

Share Now

Leave a Reply

Your email address will not be published. Required fields are marked *