ടെറസ്സിലെ കൊത്തമര കൃഷി

കൊത്തമര, കേരളത്തില്‍ അധികം കൃഷി ചെയ്യാത്ത എന്നാല്‍ വളരെയെളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പച്ചക്കറിയാണ്. വിത്തുകള്‍ പാകിയാണ് ചീനി അമരയ്ക്ക അഥവാ കൊത്തമര കൃഷി ചെയ്യുന്നത്. സീഡിംഗ് ട്രേ അല്ലെങ്കില്‍ ഗ്രോ ബാഗുകളില്‍ പാകുന്ന വിത്തുകള്‍ വളരെ പെട്ടന്ന് തന്നെ മുളപൊട്ടും. 3-4 ദിവസം കൊണ്ട് ഇവയുടെ വിത്തുകള്‍ കിളിര്‍ത്തു തുടങ്ങും, മിതമായി നനച്ചു കൊടുക്കുക. 2 ആഴ്ച പ്രായമായ തൈകള്‍ തയ്യാറാക്കിയ ഗ്രോ ബാഗുകളില്‍ മാറ്റി നടാം.

നടുമ്പോള്‍ നല്ല ആരോഗ്യമുള്ള തൈകള്‍ തിരഞ്ഞെടുക്കുക. എനിക്ക് ഒരു ഫേസ്ബുക്ക് സുഹൃത്താണ്‌ ഇതിന്റെ വിത്തുകള്‍ അയച്ചു തന്നത്. cluster beans കേരളത്തില്‍ കൃഷി ചെയ്ത ആളുകളുടെ അനുഭവത്തില്‍ , ഇവ ഗ്രോ ബാഗുകളില്‍ നല്ല വിളവു തരും. ഗ്രോ ബാഗുകള്‍, അവയില്‍ നിറയ്ക്കുന്ന മിശ്രിതം, വള പ്രയോഗം തുടങ്ങിയ വിഷയങ്ങള്‍ നാം കുറെയേറെ തവണ ഇവിടെ പ്രതിപാദിച്ചതാണ്. ഗ്രോ ബാഗുകള്‍ നിറയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ആ പോസ്റ്റുകള്‍ ചെക്ക്‌ ചെയ്യുക.

ഗ്രോ ബാഗുകളില്‍ മാറ്റി നട്ട cluster beans തൈകള്‍ വളരെയെളുപ്പത്തില്‍, നല്ല ആരോഗ്യത്തോടെ വളര്‍ന്നു വന്നു. ഒന്നര മാസം ആയപ്പോള്‍ അവ പൂത്തു തുടങ്ങി, ഒരു കുലയില്‍ കുറെയധികം കായകള്‍ ഉണ്ടായി വരുന്നുണ്ട്. ഫെബ്രുവരി-മാര്‍ച്ച്, ജൂണ്‍-ജൂലായ് എന്നീ മാസങ്ങള്‍ ഇവ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്. വളര്‍ന്നു വരുന്ന ചെടികള്‍ക്ക് താങ്ങ് കൊടുക്കണം (stay). വിത്ത് മുളച്ചു ഏതാണ്ട് 45 ദിവസം കൊണ്ട് cluster beans പൂവിടും. പൂവിട്ടു 10-15 ദിവസങ്ങള്‍ കൊണ്ട് കായകള്‍ മൂപ്പെത്തും. കാര്യമായ രോഗ കീട ബാധകള്‍ ചെടികളില്‍ കണ്ടില്ല. ചില ചെടികളില്‍ പയര്‍ ചെടികളെ ബാധിക്കുന്ന മുഞ്ഞയുടെ ആക്രമണം കണ്ടിരുന്നു. വേപ്പെണ്ണ, കാന്താരി മുളക് പ്രയോഗം കൊണ്ട് അവ നിയന്ത്രണം ചെയ്തു. 

Share Now

Leave a Reply

Your email address will not be published. Required fields are marked *