മധുരക്കിഴങ്ങ് കൃഷിയിലൂടെ

ഇന്ത്യക്ക്‌ പുറമെ ചൈന, ജപ്പാൻ, മലേഷ്യ, യുഎസ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ കൃഷി ചെയ്‌തുവരുന്ന ഭക്ഷ്യവിളയാണ്‌ മധുരക്കിഴങ്ങ്‌. ജന്മദേശം മധ്യ അമേരിക്ക. ഐപ്പോമിയ ബറ്റാറ്റാസ് എന്നത്‌ ശാസ്ത്രനാമം. മഴയെ ആശ്രയിച്ച് ജൂൺ‐ജൂലൈ , സെപ്തംബർ‐ഒക്ടോബർ മാസത്തിലും നനവിളയാകുമ്പോൾ ഒക്ടോബർ‐നവംബർ, ജനുവരി‐ഫെബ്രുവരിയിലും കൃഷിയിറക്കാം. ശ്രീവർധിതി, ശ്രീനന്ദിനി, ശ്രീരത്ന, ശ്രീഭദ്ര, ശ്രീവരുൺ, ശ്രീകനക, കാഞ്ഞങ്ങാട് എന്നീ ഇനങ്ങൾ അത്യുൽപ്പാദനശേഷിയുള്ളവയാണ്‌. ചിന്ന വെള്ള, ചക്കര വള്ളി, ആനക്കൊമ്പൻ എന്നിവ നാടൻ ഇനങ്ങളും.
നിലമൊരുക്കൽ, നടീൽ
60 സെന്റി മീറ്റർ അകലത്തിൽ തയ്യാറാക്കിയ വാരങ്ങളിൽ 15 മുതൽ 20 സെന്റി മീറ്റർ അകലത്തിൽ വള്ളിത്തലകൾ നടാം. 75 സെന്റി മീറ്റർ അകലത്തിൽ കൂനകൾ കൂട്ടി കൃഷിചെയ്യുന്ന രീതിയുമുണ്ട്. ഓരോ കൂനയിലും രണ്ടു-മൂന്ന് തണ്ട് വള്ളിത്തലയുടെ മുറിഭാഗം മുകളിൽ വരുംവിധം നടും.
നടാനുള്ള വള്ളിത്തലകൾ ഉണ്ടാക്കാൻ നഴ്സറി ഒരുക്കാറുണ്ട്‌. നട്ട് 15 ദിവസം കഴിയുമ്പോഴും 30 ദിവസം കഴിയുമ്പോഴും 100 ഗ്രാം യൂറിയ ചേർത്തുകൊടുക്കണം.വേനൽക്കാലത്ത് നടീൽ കഴിഞ്ഞ് ആദ്യ 10 ദിവസം, രണ്ടു ദിവസംതോറും പിന്നീട്, 10 ദിവസം ഇടവിട്ടും നനച്ചുകൊടുക്കണം. ആദ്യതവണ കളയെടുത്ത് ഇടയിളക്കി മണ്ണ് കയറ്റിക്കൊടുക്കണം. പിന്നീട് രണ്ടു തവണ കളയെടുത്ത് മണ്ണ് കയറ്റിക്കൊടുക്കണം. ഇനങ്ങൾക്ക്‌ അനുസരിച്ച് വിളവെടുപ്പ് സമയം മാറ്റംവരും. സാധാരണയായി മൂന്നുമുതൽ നാലുവരെ മാസമാണ് വിളവെടുപ്പ് സമയം.

Share Now

Leave a Reply

Your email address will not be published. Required fields are marked *