ഓരോ ചേരുവയ്ക്കും പ്രാധാന്യം  നൽകികൊണ്ട്  മണ്ണൊരുക്കി നടീൽമിശ്രിതം തയാറാക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;

മണ്ണും നടീൽ മിശ്രിതവും തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഓരോ ചേരുവയുടെയും പ്രാധാന്യം എന്താണ്...
സൂര്യപ്രകാശം, വെള്ളം, വളങ്ങൾ, ഫലഭൂയിഷ്ഠവും വായുസഞ്ചാരമുള്ളതുമായ മണ്ണ്/വളരുന്ന മിശ്രിതം എന്നിവ സ്ഥിരമായ സസ്യവളർച്ചയ്ക്ക് പ്രധാനമാണ്. ഗ്രോബാഗുകൾ, ചട്ടി, ചാക്കുകൾ, പാത്രങ്ങൾ എന്നിവയിൽ വളരുന്ന വിജയം അവ നിറച്ച മിശ്രിതത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും.

മണ്ണായാലും നടീൽമിശ്രിതമായാലും അതിന്റെ ഭൗതികഗുണം, രാസഗുണം, ജൈവഗുണം എന്നിവ  സംതുലിതമായാലേ മികച്ച വിളവ് ലഭിക്കൂ. അത് സാധ്യമാകണമെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

  • മണ്ണിലെ മൂലകലഭ്യത തടയുന്ന പുളിപ്പിനെ  നിയന്ത്രിക്കണം. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ നീറ്റുകക്ക, കുമ്മായപ്പൊടി, ഡോളമൈറ്റ് എന്നിവ മണ്ണുമായി നന്നായി കൂട്ടിക്കലർത്തി, നനച്ച പുട്ടുപൊടിയുടെയത്ര  ഈർപ്പം കുമ്മായപ്പൊടി, ഡോളമൈറ്റ് എന്നിവ മണ്ണുമായി നന്നായി കൂട്ടിക്കലർത്തി, നനച്ച പുട്ടുപൊടിയുടെയത്ര  ഈർപ്പം ഉറപ്പു വരുത്തി രണ്ടാഴ്ച സൂക്ഷിക്കണം. മണ്ണുപരിശോധന നടത്താനായില്ലെങ്കിൽ  ഒരു സെന്റ് സ്ഥലത്ത് 2 കിലോ എങ്കിലും കുമ്മായവസ്തുക്കളാണ് കലർത്തേണ്ടത്. കണ്ടെയ്നറുകളിൽ കൃഷി ചെയ്യുന്നവർ ഒരു ബാഗിൽ. നിരക്കാനാവശ്യമായ മണ്ണിൽ 100 ഗ്രാം കുമ്മായവസ്തുക്കൾ ചേർത്തിളക്കി രണ്ടാഴ്ച സൂക്ഷിക്കണം.
  • എത്ര മണ്ണെടുക്കുന്നുവോ അത്രയും തന്നെ അഴുകിപ്പൊടിഞ്ഞ ചാണകം, ആറ്റുമണൽ / ചകിരിച്ചോറ് കംപോസ്റ്റ് എന്നിവ കുമ്മായവസ്തുക്കൾ ചേർത്തു രണ്ടാഴ്ച കഴിഞ്ഞ മണ്ണുമായി കൂട്ടിക്കലർത്തണം. മണ്ണിനെ കൂടുതൽ ഇളക്കമുള്ളതാക്കുന്ന ഉമി, കരിക്കട്ട, കരിയിലപ്പൊടി, പെർലൈറ്റ്, വെർമിക്കുലൈ‌റ്റ് എന്നിവയൊക്കെ ചേർത്തു കൊടുക്കാം.
  • മണ്ണിന്റെ രാസാംശം നിയന്ത്രിക്കാനും നിമാവിര നിയന്ത്രണത്തിനുമായി  കണ്ടെയ്നർ ഒന്നിനു നന്നായി പൊടിഞ്ഞ 100 ഗ്രാം  എല്ലുപൊടി, പൊടിഞ്ഞ വേപ്പിൻപിണ്ണാക്ക്, 5 ഗ്രാം സൂക്ഷ്മമൂലക മിശ്രിതം എന്നിവ കൂടി ചേർത്തു ചേർത്തുകൊടുക്കുക. ചാണകപ്പൊടിയോടൊപ്പം  പൊടിഞ്ഞ കോഴിവളം, ആട്ടിൻകാഷ്ഠം, മുയൽ കാഷ്ഠം, മുട്ടത്തോട് എന്നിവയും ചേർക്കാം. …
  •   മണ്ണിൽ എന്തു നടുമ്പോഴും നടാനെടുത്ത കുഴി ഒരു ഗ്രോബാഗ് അഥവാ ചട്ടിയാണെന്നു സങ്കൽപിച്ച്  നേരത്തേ സൂചിപ്പിച്ചതുപോലെ കുമ്മായവസ്തുക്കളുടെ പ്രയോഗവും 1x1x1 അളവിൽ വളർച്ചമിശ്രിതവും നിറച്ച് വിത്ത് പാകുകയോ തൈ നടുകയോ ചെയ്താൽ സുഗമ വളർച്ച ഉറപ്പ്.







Share Now

Leave a Reply

Your email address will not be published. Required fields are marked *