നീർമരുതിന്റെ ഔഷധഗുണങ്ങൾ

കേരളമടക്കം ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൃക്ഷമാണ് നീർമരുത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്ന് പറയുന്നു. നല്ല ബലമുള്ള വൃക്ഷം ആയതിനാൽ ആണ് ഈ പേര് ഇതിന് കൈവന്നത്. ഐതിഹ്യത്തിൽ പാണ്ഡവരിൽ അർജുൻ നീർ മരുതിൻറെ ചുവട്ടിലിരുന്ന് ശിവതപം ചെയ്തുവെന്നു പറയപ്പെടുന്നു ഹിമാലയസാനുക്കളിൽ ധാരാളമായി ഈ സസ്യത്തെ കാണാം.

നല്ല ഉയരത്തിൽ വളരുന്ന നീർമരുതിന്റെ തൊലിക്ക് വെളുത്ത നിറമാണ്. ശരാശരി 25 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. പൂക്കൾ മഞ്ഞ നിറത്തിൽ ഉള്ളതും ചെറുതും ആണ്. നീർമരുതിൻറെ തൊലി ഏറെ ഔഷധഗുണങ്ങൾ ഉള്ളതാണ്. പ്രമേഹ രോഗത്തിനും, ഹൃദ്രോഗത്തിനും, ക്ഷയരോഗ ചികിത്സയിലും എല്ലാം ഇതിന്റെ തൊലി ഉപയോഗിക്കുന്നു.

ഇതിൽ നിന്ന് കണ്ടെത്തിയ TA-65 എന്ന മോളിക്യൂൾ യുവത്വം നിലനിർത്താൻ പ്രാപ്തം ആണെന്ന് തെളിഞ്ഞിരിക്കുന്നു. നീർമരുതിന്റെ തൊലി ഉണക്കിപ്പൊടിച്ച് മൂന്ന് ഗ്രാം മുതൽ ആറു ഗ്രാം വരെ മൂന്നു നേരം വീതം സേവിക്കുന്നത് ഹൃദ്രോഗം മാറുവാൻ ഗുണം ചെയ്യും. ഇപ്രകാരം അത് പാലിൽ കലക്കി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും, എല്ലുകൾ പൊട്ടിയത് പെട്ടെന്ന് ഭേദമാക്കാനും മികച്ചതാണ്.

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് നീർമരുത് കൊണ്ട് ഉണ്ടാക്കുന്ന ദാഹശമനി. നീർമരുത് തൊലി കഴുകി വൃത്തിയാക്കി ഉണക്കി ചെറുകഷണങ്ങളാക്കി അരിഞ്ഞുവയ്ക്കുക. ഓരോ ദിവസവും നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ദാഹശമനി യിൽ ഒരുപിടി ഇട്ട് തിളപ്പിച്ചു കുടിക്കുന്നത് നമ്മുടെ ഹൃദയ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ നീർമരുതിന്റെ തൊലിയും ഇരട്ടിമധുരവും 30 ഗ്രാം വീതമെടുത്ത് പാൽ കഷായം വച്ച് സേവിച്ചാൽ ഹൃദ്രോഗ സംബന്ധമായ എല്ലാ വിഷമങ്ങളും മാറും എന്നും പറയപ്പെടുന്നു.

നീർമരുത് തൊലി പാൽക്കഷായം വെച്ച് തേൻ ചേർത്ത് കഴിച്ചാൽ ദേഹബലം ഉണ്ടാകും. നീർമരുത് തൊലിയും, ഞാവൽ തൊലിയും, പേരാലിൻ തൊലിയും 60 ഗ്രാം വീതമെടുത്ത് രണ്ട് ഗ്ലാസ് വെള്ളത്തിൽ വെന്തു ഒരു ഗ്ലാസ് ആക്കി സേവിച്ചാൽ പ്രമേഹം പമ്പ കടക്കും. വേതിടാനും നീർമരുത് നല്ലതാണ്.

നീർമരതിൻ തൊലിയും, ചെമ്പരത്തി പൂവും, താമര പൂവും അല്പം ഇഞ്ചിയും ചേർത്ത് കഷായം വെച്ച് സേവിക്കുന്നത് ഹൃദയപേശികളുടെയും വാൽവുകളുടെയും പ്രവർത്തനം ക്രമമാകാനും ഉത്തമമാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *