ദേശീയ ഔഷധസസ്യ മിഷൻ പദ്ധതി

ദേശീയ ഔഷധസസ്യ മിഷൻ പദ്ധതിയിൽ താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

ഔഷധ സസ്യങ്ങളുടെ വിളവിസ്തൃതി വർദ്ധിപ്പിക്കൽ

1155 ഹെക്ടറിലേയ്ക്ക് ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിന് മിഷൻ തിരഞ്ഞെടുക്കപ്പെട്ട 23 ഔഷധ സസ്യങ്ങൾക്കാണ് ധനസഹായം നൽകുന്നത്.

വൃക്ഷങ്ങൾക്ക് മൂന്ന് വർഷത്തേയ്ക്ക് 65:20:15 എന്ന അനുപാതത്തിലും ദ്വിവാർഷിക വിളകൾക്ക് 75:25 എന്ന അനുപാതത്തിലും വാർഷിക വിള കൾക്ക് പ്രഥമ വർഷം 100 ശതമാനവുമാണ് സബ്സിഡി നൽകുന്നത്.

അപേക്ഷകൾ ദേശീയ ഔഷധസസ്യ മിഷന്‍റെ ഹെഡ് ഓഫീസിലോ ജില്ലാ കൃഷി ഓഫീസിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ഹോർട്ടിക്കൾച്ചർ) ക്കോ സമർപ്പിക്കേണ്ടതാണ്.

കൂടാതെ നെല്ലി-1300, അശോകം-31250, കറ്റാർവാഴ-8500; കുടംപുളി-12500, വേപ്പ്-7500, തിപ്പലി-12500, സർപ്പഗന്ധി-31250, ശതാവരി-12500, കൂവളം-20000), കുമിഴ്-22500, വയണ-15500, സ്റ്റീവിയ-62500, ബ്രഹ്മി-8000, ചിറ്റമൃത്-5500, ചക്കരകൊല്ലി-5000, മേന്തോന്നി-68750, സെന്ന/സുന്നമുഖി/തകര-5000, വയമ്പ്-12500, കീഴാർനെല്ലി-5500; കാച്ചിൽ-12500 കുടങ്ങൽ-8000, തുളസി-6000, ഇരുവേലി-8600 എന്ന ക്രമത്തിൽ വിളകൾക്ക് ധനസഹായം പദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ വഴി ആവിഷ്കരിച്ച നടപ്പിലാക്കി വരുന്ന പദ്ധതികൾ

പച്ചക്കറി, പുഷ്പങ്ങൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ഗ്രീൻ ഹൗസ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സംരക്ഷിത കൃഷി.

500 ഹെക്ടർ സ്ഥലത്ത് ടിഷ്യൂക്കൾച്ചർ വാഴത്തെകൾ ഉപയോഗിച്ചുള്ള വാഴ കൃഷി

കൂൺകൃഷി

ഇടുക്കിജില്ലയിൽ ശീതകാല ഫലവർഗകൃഷി

വട്ടവട, കാന്തല്ലൂർ പ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൃഷി

തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന പച്ചക്കറി സമൃദ്ധി നാടിനും നഗരത്തിനും എന്ന പദ്ധതി.

മട്ടുപ്പാവ് പച്ചക്കറികൃഷി, ഹൈടെക് കൃഷി

പദ്ധതികളുടെ അപേക്ഷകൾ അതത് കൃഷിഭവനുകളിലാണ് സമർപ്പിക്കേണ്ടത്. ജില്ലാതലത്തിൽ ജില്ലാമിഷൻ പദ്ധതികൾക്ക് ഡെപ്യൂട്ടി ഡയറക്ടറിനെ (ഹോർട്ടിക്ക ൾച്ചർ) സമീപിക്കാവുന്നതാണ്.

മേൽപറഞ്ഞ പദ്ധതിക്ക് പുറമെ പ്രോജക്റ്റടുകൾ തയ്യാറാക്കി കൃഷിഭവനുകളിൽ സമർപ്പിക്കാവുന്നതാണ്.

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രങ്ങൾ

ഇനങ്ങൾബന്ധപ്പെടേണ്ട വിലാസം
സങ്കരയിനം തെങ്ങിൻ തൈകളായ കേരശ്രീ, ലക്ഷഗംഗ, അനന്തഗംഗ (തൈ ഒന്നിന് 100 രൂപ), കുറിയ ഇനം തെങ്ങിൻ തൈകൾ അച്ചാർ മാവിനങ്ങളുടെ ഒട്ടു തൈകൾ, കശുമാവ് ഗ്രാഫ്റ്റുകൾ, പച്ചക്കറി വിത്തുകൾ, കൂൺ വിത്ത്, അലങ്കാര വിളകൾ തുടങ്ങിയവപ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പീലിക്കോട്,   കാസർഗോഡ്-673573, ഫോൺ: 04672260450,        2260632
കുരുമുളക്, കാപ്പിത്തോട്ടങ്ങൾക്കു പുറമെ മാംഗോസ്റ്റീൻ, ഓറഞ്ച്, അവക്കാഡോ, റബൂട്ടാൻ, എഗ്ഫ്രൂട്ട് തുടങ്ങി വിവിധ ഫലവർഗ തോട്ടങ്ങളും ഇവിടെയുണ്ട്. പന്നിയൂർ കുരുമുളക്, 600 ൽപരം ഇനം റോസ് ബഡുകൾ ജീരകശാല, ഗന്ധകശാല അരി, ജാം, ജെല്ലി, സ്ക്വാഷ്, അച്ചാർ തുടങ്ങിയവ ലഭിക്കും.പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,  അമ്പലവയൽ,      വയനാട്,                    ഫോൺ 04936260421
ഗവേഷണ കേന്ദ്രങ്ങൾ സേവനങ്ങൾപട്ടാമ്പിസഞ്ചരിക്കുന്ന നെല്ല് ചികിത്സാ നിരീക്ഷണ കേന്ദ്രം സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ പഠന യാത്ര. ഫീൽഡ് പരിശീലന ക്ലാസ്, കൃഷിയിട ങ്ങളിൽ നൂതന സാങ്കേതിക വിദ്യയുടെ പ്രയോഗം, കാർഷിക പ്രദർശനം, കാലാവസ്ഥ വിവരങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.ബന്ധപ്പെടേണ്ട വിലാസംഫോൺ : 9447880208പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,     പട്ടാമ്പി, പാലക്കാട്,     പിൻ 679 306,       ഫോൺ: 0466 2212228 
കുമരകംതെങ്ങിന്‍റെ കൃഷി രീതികളും പരിപാലനമുറകളും കീടനിയന്ത്ര ണവും സംബന്ധിച്ച ഗവേഷണങ്ങൾ നടത്തുന്നു. ജാതിയുടെ ബഡ് തൈകൾ ,കുടംപുളി ഗ്രാഫ്റ്റ്, കരിമീനും വിത്തുകൾ, ഇറച്ചി താറാവ്, തെങ്ങിൻ തൈ തുടങ്ങിയവ ഇവിടെ ലഭിക്കും. കുമരകം,          കോട്ടയം-666566,          ഫോൺ: 0481-2524421
കായംകുളംനെല്ല് , എള്ള്, പയറു വർഗങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ ഇനങ്ങളും പരിപാലന മുറകളും വികസിപ്പിച്ചു.പലയിനം എള്ളിൻ വിത്തുകൾ കർഷകർക്ക് നൽകുന്നു.  കാറ്റുവീഴ്ച പ്രതിരോധശേഷിയുള്ള തെങ്ങിൻതൈ, പഴയീച്ച കെണികൾ, മണ്ണിരകമ്പോസ്റ്റ്, കയർപിത്ത് കമ്പോസ്റ്റ് തുടങ്ങിയവയും ഇവിടെ നിന്ന് വാങ്ങാം.വെള്ളായണിആ വിവിധ വിളകളും സംരംഭങ്ങളുമായി ബന്ധപ്പെട്ട കൺസൽട്ടൻസി സർവീസും ഇവിടെയുണ്ട്.കർഷകസാന്ത്വനം പദ്ധതി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കർഷകർക്ക് കൃഷി സംബന്ധമായ പ്രശ്നപരിഹാരം നിർദ്ദേശിക്കുക എന്നത് ഉദ്ദേശിച്ചുള്ള താണ് ഈ പദ്ധതി ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ  കേന്ദ്രം, കായകുളം, ആലപ്പുഴ- 690502    ഫോൺ: 0479-2443192ഫോൺ: 9495548768

വെള്ളായണി കാർഷിക കോളേജിൽനിന്നും ലഭ്യമാകുന്ന സേവനങ്ങൾ

തേനീച്ച പരിപാലനം (9847063300), ജൈവരോഗ നിയന്ത്രണ മാർഗങ്ങൾ ട്രൈക്കോഡെർമ, സ്യൂഡോമോണസ്, അസോസ്പൈറില്ലം, നൈട്രജൻ, ഫോസ്ഫറസ് ദായക ജീവാണുവളങ്ങൾ, പി.ജി.പി.ആർ മിശ്രിതം 1,11, മൈക്കോറൈസ, കീടനിയന്ത്ര ണകാരികളായ ബീവേറിയ, മെറ്റാറൈസിയം, ഫെറമോൺ കെണികൾ (9447558251, 9495301905), കുൺകൃഷി, കൂൺവിത്ത് – (9446175827), ജൈവകൃഷി, മണ്ണിര കമ്പോസ്റ്റ്, മണ്ണിര (9446662992), ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി അവിശിഷ്ടം പരിശോധിക്കുന്നതിന് (9895408332), പുതിയ ഇനം തീറ്റപ്പുല്ലിനങ്ങൾ (9447658080), പച്ചക്കറി വിത്തുത്പാദനവും ലഭ്യതയും (9447192989), പഴം-പച്ചക്കറികളിലെ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ (9447587682), ടെറസ് കൃഷി (9447285675), മണ്ണ് പരിശോധന (94951212.13), ഇൻസ്ട്രക്ഷനൽ ഫാം വെള്ളായണി – (04712383573).

കാർഷികസർവകലാശാലയുടെ കണ്ടെത്തലുകൾ പൊതു സമൂഹത്തിനുപയോഗ പ്രദമായ രീതിയിൽ പ്രചരിപ്പിക്കാൻ ഏഴ് വിജ്ഞാന വ്യാപനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

കെ.വി.കെ. തൃശൂർ ഏറ്റിക്, മണ്ണുത്തികെ.വി.കെ. കണ്ണൂർകെ.വി.കെ. മലപ്പുറംകെ.വി.കെ. വയനാട്കെ.വി.കെ. പാലക്കാട്കെ.വി.കെ. കോട്ടയംകെ.വി.കെ. കൊല്ലം0487 2370540, 23758550460-22260870494-26863290493-62604110466-22122790481-25234210474-2459388

വിത്ത് മുതൽ വിപണിവരെയുള്ള എല്ലാ ഘട്ടങ്ങളിലും പഴം-പച്ചക്കറി കർഷകരെ സഹായിക്കുന്നു.

സ്വാശയസംഘങ്ങൾ, മാസ്റ്റർ കർഷകർ, പങ്കാളിത്ത ഗവേഷണം, പങ്കാ ളിത്തവായ്പ പദ്ധതി, കൂട്ടായ വിപണനം തുടങ്ങിയ കർഷകപങ്കാളിത്ത പദ്ധതികൾക്ക് വി.എഫ്.പി.സി.കെ. പ്രാധാന്യം നൽകുന്നു.

1. പച്ചക്കറി വിത്തുത്പാദനം

ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, കൊല്ലംകോട് മേഖലയിൽ വാണിജ്യപ്രാധാന്യമുള്ള ഇരുപതിനം പച്ചക്കറി വിത്തുകൾ കൗൺസിൽ ഉത്പാദിപ്പിച്ച് നൽകുന്നു.

ഈ വിത്തുകൾ ആലത്തുരിലെ ആധുനിക ലാബിൽ ശുദ്ധിചെയ്ത് സർവ പരിശോധനകളും പൂർത്തിയാക്കി ഹാലോജൻ കളറിംങ് നടത്തി വിതര ണത്തിന് നൽകും. കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാനും കൗൺസിലിന് കഴിയുന്നു.

ഒരേ സമയം രണ്ടര ലക്ഷം തൈകൾ ഉത്പാദിപ്പിക്കുന്ന ഹൈടെക് നഴ്സറിയും ആലത്തൂരുണ്ട്. ഇവിടെയുള്ള ലാബിൽ നിന്ന് രണ്ടു ലക്ഷ ത്തിലേറെ ടിഷ്യൂകൾച്ചർ വാഴത്തെകളും ഒരു ലക്ഷത്തോളം ഫലവൃക്ഷ ത്തെകളും പ്രതിവർഷം ഉത്പാദിപ്പിച്ച് നൽകുന്നു.

പ്രവർത്തനങ്ങൾ

എ. രജിസ്റ്റേർഡ് വിത്തുൽപ്പാദനപദ്ധതി (ആർ.എസ്.ജി.പി)

കേരള കാർഷിക സർവകലാശാലയിൽനിന്നും ലഭ്യമാകുന്ന ബ്രീഡർ വിത്തുകൾ സംസ്ഥാനത്തെ 33 വിത്തുൽപ്പാദനകേന്ദ്രങ്ങളിൽ കൃഷി ചെയ്ത് ഫൗണ്ടേഷൻ വിത്തുകൾ ഉൽപാദിപ്പിക്കുന്നു.

കർഷകർക്കും പാടശേഖരസമിതികൾക്കും സൗജന്യമായി നൽകുന്നു.

ശാസ്ത്രീയ പരിചരണമുറകളും പരിശോധനകളും അനുവർത്തിച്ച് കൃഷി ചെയ്ത് സർട്ടിഫൈഡ് വിത്താക്കി കൃഷിക്കാർക്ക് വിതരണം ചെയ്യുന്നു.

പദ്ധതിയിൽ പങ്കാളികൾ ആകാൻ 25 രൂപയുടെ ചെലാൻ 0401-00-800-84 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം.

പാടശേഖരസമിതികൾ 510 രൂപയും വ്യക്തികൾ 110 രൂപയും സംസ്ഥാന വിത്ത് വികസന അതോറിറ്റിയിൽ അടച്ച് അംഗത്വം എടുക്കണം.

ഒരു ഹെക്ടറിന് 80 കിലോഗ്രാം തോതിൽ അടിസ്ഥാന വിത്ത് സൗജന്യമായി നൽകും.

കൃഷി ഡയറക്ടറേറ്റിലെ കൃഷി അഡീഷണൽ ഡയറക്ടർ (C.P) ആണ് വിത്ത് സർട്ടിഫിക്കേഷൻ നൽകുന്നത്.

കിലോഗ്രാമിന് 25/- രൂപ നിരക്കിൽ 30 കി.ഗ്രാം ബാഗുകളിലാക്കി കൃഷി ക്കാർക്ക് നേരിട്ട് എത്തിച്ചുകൊടുക്കും.

കർഷകർക്ക് വിത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനും ഉപയോഗിക്കു ന്നതിനും പരിശീലനം നൽകുന്നു.

വിത്ത് സൂക്ഷിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി, പന്തളം, ആലപ്പുഴ, എരുത്തേമ്പതി എന്നിവിടങ്ങളിൽ മൂന്ന് പ്ലാന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്.

Share Now

Leave a Reply

Your email address will not be published. Required fields are marked *