കൃഷിയിലെ നാട്ടറിവ്

തെങ്ങിന്റെ കൂമ്പോല മഞ്ഞളിച്ച് ഊരിപ്പോരുന്നുണ്ടെങ്കില്‍ രോഗം കൂമ്പുചീയലാണെന്ന് ഉറപ്പിക്കാം. എല്ലാ പ്രായത്തിലുള്ള തെങ്ങുകളെയും ഈ രോഗം ബാധിക്കുമെങ്കിലും പ്രായംകുറഞ്ഞ തെങ്ങുകളില്‍ പ്രത്യേകിച്ചും മഴക്കാലത്ത് രോഗം കൂടുതലായി കാണുന്നു.

2. തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.

3. കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.

4. മോസ് (കല്ലിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന പായല്‍) ശേഖരിച്ച് വയലില്‍ ഇടുക. നെല്ലിനു വിളവു കൂടും.ബ്ലൂഗ്രീന്‍ ആല്‍ഗ ശേഖരിച്ച് ഒരു പ്രദേശത്ത് വളര്‍ത്തി പാടത്തേക്കു തുറന്നു വിടുക. പുറത്തേക്കിറങ്ങിപ്പോകാതിരിക്കാന്‍ വെള്ളം തുറന്നുവിടുന്ന സ്ഥലത്തു വില വയ്ക്കുക. ഹെക്ടറിന് 30 കി.ഗ്രാം നൈട്രജന്‍ വലിച്ചെടുത്തു നെല്ലിനു നല്‍കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *