നിമാവിര നിയന്ത്രണ മാര്‍ഗങ്ങള്‍

വിളകളെ ആക്രമിക്കുന്ന സൂക്ഷ്മജീവികളിൽ പ്രധാനിയാണ് നിമാവിര. തക്കാളി, വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ എല്ലാ തരം പച്ചക്കറികളേയും, വാഴ ,കിഴങ്ങുവർഗ്ഗവിളകൾ തുടങ്ങി മറ്റു കാർഷിക വിളകളെയും നിമാ വിരകള്‍ ആക്രമിക്കുന്നു. നിമാവിരകളുടെ പ്രവര്‍ത്തനം മണ്ണിലൂടെയായതിനാല്‍ വളരെ വൈകിയെ തിരിച്ചറിയുവാനും കഴിയുകയുള്ളു. നിമാ വിരകള്‍ ചെടികളുടെ വേരിനെ കാര്‍ന്നുകയും തത്ഭലമായി ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യും . ഇതോടെ വേരുകള്‍ക്ക് വെള്ളവും വളവും വലിച്ചെടുക്കാന്‍ പറ്റാതെ ചെടി സാവധാനം ഉണങ്ങി പോകും. ചെടികളുടെ ഇലകൾ മഞ്ഞളിക്കുക ,ആരോഗ്യമുള്ള ഇലകൾ വാടിപ്പോവുക .തുടങ്ങിയ ഒട്ടേറെ ലക്ഷണങ്ങൾ കണ്ടു വരുന്നു മുണ്ട്. അത്തരം ലക്ഷണങ്ങൾ കാണിക്കുന്ന ചെടികളുടെ വേരുകൾ പിഴുത് പരിശോധിച്ചാൽ അവയിൽ മുഴകളും ,വൃണങ്ങളും കാണുവാൻ കഴിയും. ചെടികളുടെ പൂർണ്ണ വളർച്ചയെത്തിയ വേരുകളിൽ നിമ വിരകൾ മുട്ടയിട്ട് പെരുകുകയും ഇപ്രകാരം നിമാ വിരകളുടെ അക്രമണം മൂലം വേരുപടലങ്ങളിൽ കോശങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും വേരുകളിൽ മുഴകൾ ഉണ്ടാവുകയും ചെയ്യുന്നു. ആയതിനാൽ വേരുകളുടെ ആഗിരണ ശക്തി നഷ്ടപ്പെടുകയും ,ചെടികളുടെ വളർച്ച മുരടിക്കുകയും ചെയ്യുന്നു. ഇങ്ങനെ മുഴകൾ ഉണ്ടാക്കി ആക്രമിക്കുന്ന നിമാ വിരകളെ സിസ്റ്റ് നിമറ്റോട്സ് എന്നു വിളിക്കുന്നു.

        എന്നാൽ മറ്റു ചില നിമ വിരകൾ ചെറിയ നൂലുപോലുള്ളവയാണ്. അവ ചെടിയുടെ വേരുപടലങ്ങളിലും മൂലകാണ്ഡങ്ങളിലും ആക്രമിച്ച് തൊലിയിൽ മുറിവുണ്ടാക്കി ആ ഭാഗത്തെ ചീയിച്ച് കളയുകയുമാണ് പതിവ്. നിമാവിരകളുടെ ആക്രമണം കാരണം കൃഷി തന്നെ ഉപേക്ഷിച്ച നിരവധി പേരുണ്ട്. ഇവയെ കൃഷിയിടത്തിലെ മണ്ണിൽ നിന്ന് അകറ്റാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

വിവിധ തരം നിമാവിരകള്‍ മണ്ണിലുണ്ട്

   വേരുമുഴയന്‍ , തുരപ്പന്‍ , സിസ്റ്റ് , വൃക്കരൂപ , ഇലതീനി എന്ന് പൊതുവെ നിമ വിരകളെ ഉത്ഭവ രീതിയനുസരിച്ചു വേര്‍തിരിച്ചിട്ടുണ്ട്. എല്ലാത്തരം വിളകളെയും ഇവ ബാധിക്കും. ചില ഇനങ്ങള്‍ക്ക് ചില പ്രത്യേക വിളകളെ കൂടുതല്‍ ഉപദ്രവിക്കും. പച്ചക്കറിച്ചെടിയുടെ വേരുകളെ ആക്രമിക്കുന്ന വേരുബന്ധ നിമവിരയാണ് കൂടുതല്‍ ഉപദ്രവം ചെയ്യുന്നത്. മൃദുവായ വേരു തുരന്ന് ഇതില്‍ മുട്ടയിടുകയും നീരൂറ്റിക്കുടിക്കുകയും ചെയ്യും. ഇലയില്‍ മഞ്ഞളിപ്പ്, വളര്‍ച്ച മുരടിക്കല്‍ തുടങ്ങിയവയും ഇവയുടെ ആക്രമണം മൂലമുണ്ടാകാം. വേര് ക്രമേണ ചീയുകയും ചെടികള്‍ പെട്ടെന്ന് ഉണങ്ങുകയും ചെയ്യും. തണ്ടിനെയും ഇലയെയും ഇഷ്ടപ്പെടുന്ന നിമവിരകള്‍തണ്ടിലും ഇലകളിലുമെത്തി അക്രമിക്കുന്നു.. ഇതു നിമാവിരയുടെ ആക്രമണമാണെന്നു നമ്മൾ തിരിച്ചറിയാൻ വൈകി പോകാറുണ്ട്. പലപ്പോഴും മറ്റ് രോഗകീട പ്രതിരോധ നടപടി സ്വീകരിക്കുകയും ഫലം കാണാതെ വരികയും ചെയ്യാറുണ്ട്. 

 നിയന്ത്രണ മാര്‍ഗങ്ങള്‍

1. ഒരേയിനം പച്ചക്കറി സ്ഥിരമായി ഒരു സ്ഥലത്ത് കൃഷിചെയ്യരുത്. ഈ വിളകള്‍ ഇഷ്ടപ്പെടുന്ന വിരകള്‍ ധാരാളം കൃഷി സ്ഥലത്തുണ്ടാകും. പച്ചക്കറി ഇനങ്ങള്‍ മാറി മാറി കൃഷി ചെയ്യുക.( വിള പരിക്രമണം or ക്രോപ്പ് റൊട്ടേഷൻ പാലിക്കുക.)

2. കൃഷിയിടത്തില്‍ സൂര്യ പ്രകാശം നന്നായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സ്ഥലം നന്നായി കിളയ്ക്കണം. തൈകൾ നടുന്നതിനു മുമ്പ് മണ്ണ് ഇത്തരത്തില്‍ ഇടയ്ക്ക് ഇളക്കി വെയില്‍ കൊള്ളിക്കണം.

3)മണ്ണൊരുക്കുമ്പോള്‍ ജൈവവളത്തോടൊപ്പം ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക.

4)ബെന്തി ചെടികൾക്ക് നിമാ വിരകളെ ചെറുക്കുവാനുള്ള ശേഷിയുണ്ട്. ഇടവിളയായി ബെന്തി ചെടികൾ നടുന്നത് നല്ലതാണ്.

5)നെല്ല് കുത്തി അരിയാക്കിയ ശേഷം കിട്ടുന്ന ഉമി ,അറക്കപ്പൊടി , ഇവചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുത്താൽ നിമ വിരകളുടെ അക്രമണത്തിൽ നിന്ന് സംരക്ഷിക്കാം.

6)കൃഷിയാരംഭിക്കുന്ന സമയത്ത് സ്യൂഡോമോണസ് ലായനിയിൽ വിത്ത് പരിചരണം നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

7)ട്രൈയിക്കോടെർമ്മയിൽ സമ്പുഷ്ടീകരിച്ച ചാണകം തൈകള്‍ നടുന്നതിന് മുമ്പ് തടത്തില്‍ ചേര്‍ത്ത് കെടുക്കുന്നതിലുടെ നിമാ വിരകളെ ഒരു പരിധിവരെ തടയാം. 

8)നിമ വിരകളുടെ നിയന്ത്രണത്തിനെതിരെ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇല ,ആര്യവേപ്പിൻ്റെ ഇല ,പാണൽ ഇല ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് മണ്ണിൽ പുതയിടുക.

9 )സൂക്ഷ്മ ജീവാണുക്കളായ പെസിലോ മൈസസ്, ബാസിലസ് മാസറൻസ് എന്ന ബാക്ടീരിയൽ മിശ്രിതം വിത്തിൽ ചേർക്കുന്നതും ,ട്രൈക്കോ ഡെർമ്മ ,സ്യൂഡോമോണസ് എന്നീ ജീവാണുക്കളുടെ രൂപികകൾ ജൈവവളത്തോടൊപ്പം മണ്ണിൽ ചേർത്തു കൊടുക്കുന്നത് നിമ വിരകളുടെ എണ്ണം കുറയ്ക്കുവാൻ സാധിക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *