ഓറഞ്ച്, നാരങ്ങാ തൊലികൾ ഇനി കളയേണ്ട; നിങ്ങളുടെ തോട്ടത്തിൽ ഉപയോഗിക്കാം

നിങ്ങൾ കൃഷിയേയും സസ്യങ്ങളേയും പൂക്കളേയും ഇഷ്ടപ്പെടുന്ന ഒരാളാണോ? എങ്കിൽ അടുത്ത തവണ നിങ്ങൾ ഒരു ഓറഞ്ചോ അല്ലെങ്കിൽ നാരങ്ങയോ കഴിക്കുമ്പോൾ, തൊലികൾ വലിച്ചെറിയരുത്. നിങ്ങൾക്ക് അത് സസ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. സസ്യങ്ങൾക്ക് അവയിൽ നിന്നും കിട്ടുന്ന ഗുണങ്ങൾ ചെറുതല്ല. നിങ്ങളുടെ പൂന്തോട്ട സസ്യങ്ങൾക്ക് അവയിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കും.

തോട്ടത്തിൽ സിട്രസ് പീൽ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അറിയാം.

നിങ്ങളുടെ തോട്ടത്തിൽ സിട്രസ് പഴങ്ങളുടെ തൊലികൾ ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ

നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് സിട്രസ് തൊലികൾ. നിങ്ങൾ വീട്ടിൽ തന്നെ പരമ്പരാഗത കമ്പോസ്റ്റ് ഉണ്ടാക്കുകയാണെങ്കിൽ, അവ നിങ്ങളുടെ കമ്പോസ്റ്റിംഗ് ബിന്നിലേക്ക് ചേർക്കാം. കമ്പോസ്റ്റിംഗിന് മുമ്പ് അവയെ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുന്നത് നല്ലതാണ്, ഇത് വേഗത്തിൽ അഴുകുന്നതിന് സഹായിക്കുന്നു. മണ്ണിര കമ്പോസ്റ്റാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ തൊലികൾ ഇടുന്നത് ഒഴിവാക്കുന്നതാണ് ഉത്തമം, കാരണം പല പുഴുക്കളും സിട്രസ് തൊലികൾ ഭക്ഷിക്കില്ല.

കീടനാശിനി

കീടങ്ങൾക്ക് നിങ്ങളുടെ ചെടികളെ പൂർണമായി നശിപ്പിക്കാൻ കഴിയും, നിങ്ങൾ രാസ കീടനാശിനികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ സിട്രസ് തൊലികളാണ് അതിന് പരിഹാരം. നശിക്കാൻ തുടങ്ങിയ ചെടിയുടെ മണ്ണിൽ തൊലികൾ വെക്കുക, മുഞ്ഞ പോലുള്ള മിക്ക കീടങ്ങളും സിട്രസിന്റെ ഗന്ധം ഇഷ്ടപ്പെടാത്ത കീടങ്ങളാണ് അത്കൊണ്ട് തന്നെ ഇത് ഒഴിഞ്ഞ് പോകുന്നതിന് സഹായിക്കുന്നു.

(ഇത് നേരിയ തോതിൽ മാത്രമേ പ്രവർത്തിക്കൂ. വലിയ കീടങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാൻ നിങ്ങൾ മറ്റ് ഓർഗാനിക് ഓപ്ഷനുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം.)

നിങ്ങൾക്ക് ഒരു വളർത്തുമൃഗമോ നായയോ ഉണ്ടെങ്കിൽ, തൊലികൾ തീർച്ചയായും അവയെ നിങ്ങളുടെ ചെടികളിൽ നിന്ന് അകറ്റി നിർത്തും.

മണ്ണിനെ അസിഡിഫൈ ചെയ്യുക

മുള്ളങ്കി, കുരുമുളക് എന്നിങ്ങനെയുള്ള ചില ചെടികൾ അസിഡിറ്റി ഉള്ള മണ്ണിനെ ഇഷ്ടപ്പെടുന്നു, അത്കൊണ്ട് തന്നെ ആസിഡിറ്റി ഇഷ്ടപ്പെടുന്ന സസ്യങ്ങൾക്ക് സിട്രസ് തൊലികൾ ഉണക്കി പൊടിച്ച് മണ്ണിൽ തളിക്കുന്നത് അസിഡിറ്റി വർധിപ്പിക്കുക മാത്രമല്ല മറ്റ് പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ഉറുമ്പുകളെ അകറ്റുന്നു

ഗാർഡനിൽ ഉറുമ്പുകൾ യഥാർത്ഥ പ്രശ്നമാണ്, ഇത് ചെടിയുടെ വേരുകളെ നശിപ്പിക്കുന്നു, അതിനൊരു പ്രതിവിധിയാണ് നാരങ്ങാ തൊലികൾ. ഇവ ചെടികളിൽ ചേർക്കുന്നത് ഉറുമ്പുകളെ അകറ്റുന്നതിനും കീടങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

കൊതുകിനെ പ്രതിരോധിക്കുന്നു

കൊതുകുകൾ സിട്രസിന്റെ ഗന്ധത്തെ വെറുക്കുന്നു. കൊതുകിൻ്റെ ശല്യം ഉണ്ടെങ്കിൽ വീടിനും ചുറ്റും സിട്രസ് തൊലികൾ വിതറുക. ശ്രദ്ധിക്കുക, വീടിന് ചുറ്റും മലിന ജലം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകും അതിനെ പ്രതിരോധിക്കുന്നതിന് മറ്റ് മാർഗങ്ങൾ തേടുന്നതാണ് ഉചിതം.

Share Now

Leave a Reply

Your email address will not be published. Required fields are marked *