ചെടികളെ സംരക്ഷിക്കാനും വളര്‍ത്താനും ഇനി ക്യാപ്‌സ്യൂള്‍ ചികിത്സ. വളങ്ങളും ജൈവകീടനാശിനികളുമെല്ലാം ചാക്കിലാക്കി കൊണ്ടുവരേണ്ട കാര്യമില്ല. നാലോ- അഞ്ചോ ഗുളികമതി ഒരേക്കറിന്. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രമാണ് കേരളത്തില്‍ ആദ്യമായി ചെടികളുടെ വളര്‍ച്ചയ്ക്കും രോഗപ്രതിരോധത്തിനും വേണ്ടി ക്യാപ്‌സ്യൂള്‍ ടെക്‌നോളജി അവതരിപ്പിക്കുന്നത്. കര്‍ഷകരുടെ ഇടയില്‍ ഇതിന് നല്ല സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവു നല്‍കാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് നിസംശയം പറയാം.
കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ ക്യാപ്‌സ്യൂള്‍ ടെക്‌നോളജി ഉപയോഗിച്ച് ജൈവവളങ്ങള്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കുകയാണ് യുവാക്കളായ ബി.ജി. രോഹിതും എന്‍.കെ. ലിബിനും. സൂക്ഷ്മവളക്കൂട്ട് പാക്കറ്റിലാക്കി യും ഇവര്‍ വിപണിയിലെത്തിക്കുന്നു.
വിജയത്തിന്റെ നാള്‍വഴികള്‍
ഔഷധ നിര്‍മാണ കമ്പനി യിലെ വിപണന മേഖലയില്‍ നിന്നു വ്യതിചലിച്ചു കാര്‍ഷിക മേഖല യിലേക്ക് തിരിഞ്ഞവരാണ് ഇരുവരും. 2018 ഫെബ്രുവരിയില്‍ ഭാരതീയ സുഗന്ധവിളഗവേഷണ കേന്ദ്രത്തിലെ സ്റ്റാര്‍ട്ടപ്പ് ഇന്‍കു ബേറ്റര്‍ ആയി. വാഴയുടെ സൂക്ഷ്മ മൂലകവളക്കൂട്ടായ ബനാന അഗ്രി ബ്‌ളോസം പുറത്തിറങ്ങി ആറു മാസം കൊണ്ട് തന്നെ മികച്ച 1500 കര്‍ഷകരിലേക്ക് എത്തിക്കാന്‍ സാധിച്ചെന്നത് രോഹിതിന്റെയും ലിബിനിന്റെയും കൂട്ടായ്മയുടെ വിജയം തന്നെയാണ്. തിരുവന ന്തപുരത്ത് നടന്ന നാഷണല്‍ ബനാന ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം ഉണ്ടായി. നല്ല ഫലപ്രാപ്തിയുണ്ടാക്കാന്‍ കഴിഞ്ഞതിനാല്‍ മുന്നോട്ടുള്ളപോക്ക് സുഗമമായി. ന്യൂഡല്‍ ഹിയില്‍ നടന്ന ഉപായ-2018 എന്ന പരിപാടിയില്‍ പുതിയ അഗ്രി എന്റര്‍പ്രണര്‍ വിഭാഗത്തില്‍ 100 ടീമില്‍ ഒന്നാ യി പങ്കെടുത്തു. 2018 ഓഗസ്റ്റില്‍ ആര്‍.എല്‍.കോ ഇന്നവേറ്റീവ് അഗ്രിപ്രൈവറ്റ്‌ലിമിറ്റഡ് എന്ന പേരില്‍സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിച്ച്, പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കേരളത്തിലെ ആദ്യത്തെ ബയോ ക്യാപ്‌സൂള്‍ ഔദ്യോഗിക ഡീല റായി. 2019ല്‍ തൃശൂരില്‍ നടന്ന അന്താരാഷ്ട്ര വൈഗഫെസ്റ്റിവല്‍ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കര്‍ ഷകരുടെ ഇടയില്‍ വലിയൊരു സ്വീകാര്യത കൊണ്ടുവരാന്‍ സാധിച്ചു.
ജനുവരിമുതല്‍ മികച്ച വിത്തി നങ്ങള്‍ ഗുണനിലവാര ത്തോടു കൂടി കര്‍ഷകര്‍ക്ക് നല്‍കുന്നു. അത്യുത്പാദനശേഷിയുള്ള പ്രഗതി, പ്രതിഭ മഞ്ഞള്‍ വിത്തു കളാണ് ആദ്യമായി ര്‍ഷകരിലേക്കെത്തിച്ചത്. കൊറിയര്‍ സംവിധാനം വഴി വീടുകളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ആളുകളെ കൃഷിയിലേക്കാകര്‍ഷിക്കുക, ഇവര്‍ക്ക സാങ്കേതിക ബോധവത്കരണം നല്‍കുക ന്നിവയൊക്കെയാണ് ഇരുവരുടെയും ലക്ഷ്യം.
അഗ്രിബ്ലോസം
വാഴകളുടെ ഉത്പാദനക്ഷമത 30 ശതമാനം വര്‍ധിപ്പിക്കാനുള്ള സൂക്ഷ്മമൂലകക്കൂട്ടാണിത്. കേരളത്തില്‍ വാഴക്കൃഷിയില്‍ കര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഉത്പാദന ക്ഷമതക്കുറവ്. ഇതിനൊരു പരിഹാരമാണ് ഇന്ത്യന്‍ ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് എന്ന സ്ഥാപനം വികസിപ്പിച്ച സൂക്ഷ്മ മൂലകക്കൂട്ട്. ഈ കൂട്ട് ഇപ്പോള്‍ അഗ്രിബ്ലോസം എന്ന പേരില്‍ ഭാരതീയസുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസ് പൈലറ്റ് ഫെസിലിറ്റി ഉപയോഗിച്ച് പുറ ത്തിറക്കി, വിതരണം ചെയ്യുക യാണ് രോഹിത്തും ലിബിനും. വാഴയ്ക്ക് ഈ സൂക്ഷ്മമൂലക ക്കൂട്ട് കൂടി നല്‍കിയാല്‍ 30 ശതമാനം വരെ ഉത്പാദനക്ഷമത കൂടുന്നു. ഗുണമേന്മ വര്‍ധിക്കും, പഴത്തിന്റെ മികച്ച വിപണനം സാധ്യമാകും. നാകം, ബോറോ ണ്‍, മഗ്നീഷ്യം, സള്‍ഫര്‍ തുട ങ്ങിയ എട്ടുസൂക്ഷ്മമൂലക ങ്ങള്‍ ഒരു പ്രത്യേക അനുപാതത്തില്‍ കൂട്ടി തയാറാക്കിയതാണിത്. എല്ലാത്തരം വാഴയ്ക്കും ഇതു പ്രയോജനകരമാണ്.
ഉപയോഗക്രമം
10 ഗ്രാം സൂക്ഷ്മമൂലകക്കൂട്ട് ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പി ച്ചശേഷം ഇലയുടെ അടിഭാ ഗത്തും, തടിയിലും നന്നായി തളിക്കുക ഈ ലായനിയില്‍ ഒരു ചെറുനാരങ്ങ നീരും ഒരുചെറിയ പാക്കറ്റ് ഷാമ്പൂവും കൂടി ചേര്‍ത്തി ളക്കണം. ഉപയോഗിക്കുന്ന വെള്ള ത്തിന്റെ പ്രതല ബലം കുറയ്ക്കു ന്നതിനും സൂക്ഷ്മമൂലക ലായനി ഇലകളില്‍ നന്നായി പിടിച്ചു വ്യാപിക്കുന്നതിനും വേണ്ടി യാണു ഷാമ്പൂ ചേര്‍ക്കുന്നത്.
വാഴ നട്ട ശേഷം 3,4,5,6 മാസ ങ്ങളില്‍ ഇലയിലും, കുലച്ച തിനു ശേഷം കുലയിലും തളിച്ചു കൊടുക്കാം. 100 വാഴയ്ക്ക് ഒരുതവണ തളിക്കാന്‍ ഒരു കിലോകൂട്ട് 100 ലിറ്റര്‍ വെള്ള ത്തില്‍ ലയിപ്പിച്ച ലായനിയോടൊപ്പം ഒരു ഷാമ്പൂ, രണ്ട് ചെറുനാരങ്ങ എന്നിവ കൂടിചേര്‍ ക്കണം. മൊത്തത്തില്‍ അഞ്ച് പ്രാവശ്യം തളിക്കാന്‍ 100 വാഴയ്ക്ക് അഞ്ചു കിലോ ആവശ്യമാണ്. രാവിലെ ആറിനും 11നും ഇടയിലും വൈകിട്ട് നാലിനും ആറിനും ഇടയില്‍ മാത്രമേ തളിക്കാന്‍ പാടുള്ളൂ. ലായനി തയാറാക്കിയാല്‍ ഉടനേതന്നെ ഇത് തളിക്കണം.
കര്‍ഷകനുള്ള ഗുണങ്ങള്‍
സൂക്ഷ്മമൂലകക്കൂട്ട് ഉപയോഗിച്ച് 24 മണിക്കൂ റിനു ള്ളില്‍ ഫലം കാണുന്നു. മൂലക അപര്യാപ്തത മൂലം ഉണ്ടാകുന്ന ന്യുനത ലക്ഷണങ്ങള്‍ ഒഴിവാ ക്കാനുള്ള ഉത്തമമായ ഒരു മരു ന്നായും ഇത് ഉപയോഗിക്കാം.
ഒരേ വലുപ്പമുള്ള ആകര്‍ഷക മായ കുലകള്‍ ലഭ്യമാകുന്ന തിലൂടെ മെച്ചപ്പെട്ട വില ലഭി ക്കുന്നു. പഴങ്ങള്‍ കുലയില്‍ നി ന്നും പൊഴിഞ്ഞു വീഴുന്നത് തടയുന്നു. പഴങ്ങളുടെ സുക്ഷിപ്പുകാലം വര്‍ധിപ്പിക്കുന്നു, വാഴകളുടെ ആരോഗ്യം വീണ്ടെ ടുത്തു വിളവു 30 ശതമാനം വരെ കൂട്ടുന്നു. സന്തുലിത പോഷണം ലഭിക്കുന്നതിനാല്‍ രോഗപ്രതി രോധം വര്‍ധിപ്പിക്കുന്നു. വേരിനു ശക്തിനല്‍കുന്നതിനാല്‍ വാഴമറിഞ്ഞു വീഴുന്നത് ഒരു പരിധി വരെ തടയുന്നു.
അഗ്രിബ്ലോസം എന്ന പേരില്‍ കോഴിക്കോട്ടെ ഭാരതീയസുഗ ന്ധവിള ഗവേഷണകേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന ഈ ബനാന സൂക്ഷ്മമൂലകകൂട്ടിന് കിലോക്ക് 190 രൂപയാണ് വില.
ബയോക്യാപ്‌സൂളുകള്‍
ചെടികളുടെ വളര്‍ച്ചയും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിന് കോഴിക്കോട്ടെ ഭാരതീയസുഗന്ധവിള ഗവേഷ ണകേന്ദ്രം വികസിപ്പിച്ചതാണ് ബയോ ക്യാപ്‌സ്യൂള്‍. കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവു നല്‍കാന്‍ സഹായിക്കുന്ന എന്‍. പി.കെ, ട്രൈക്കോഡര്‍മ, പി.ജി. പി.ആര്‍, സ്യൂഡോമോണസ് എന്നിവയുടെ വിവിധ തരത്തി ലുള്ള ക്യാപ്‌സ്യൂളുകള്‍ തയാറാ ക്കിയിട്ടുണ്ട്. ഈ സാങ്കേതി കവിദ്യ ഉപയോഗിച്ച് ഏതുതരം ജൈവ ഉപാധിയെയും ക്യാപ് സ്യൂള്‍ രൂപത്തിലാക്കാന്‍ സാധി ക്കും. ഛത്തീസ്ഗഡ് ആസ്ഥാന മായുള്ള എസ്ആര്‍ടി അഗ്രോ സയന്‍സ്, കോടക് അഗ്രിടെക് എന്നീ കമ്പനികളാണ് ക്യാപ് സൂള്‍ സാങ്കേതിവിദ്യ വാണിജ്യവത്കരിച്ചിരിക്കുന്നത്.
എന്‍പികെ ക്യാപ്‌സൂള്‍
നൈട്രജന്‍ ലഭ്യമാക്കുന്നതിന് അസെറ്റോബാക്ടറും ഫോസ് ഫറസിന് വേണ്ടി ഫോസ്ഫേറ്റ് സോല്യുബിലൈസിംഗ് ബാക്ടീ രിയയും, പൊട്ടാസ്യം മൊബിലിസിംഗ് ബാക്ടീരിയയും ഉള്ളതു കൊണ്ട് എന്‍പികെ ക്യാപ്‌സ്യൂള്‍ ഫലപ്രദമാണ്. ഇത് വിളകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ കൊടുക്കാനും നല്ല വിളവു ലഭ്യമാക്കാനും സഹായിക്കുന്നു. ഒരു ക്യാപ്‌സ്യൂളിന് 360 രൂപയാണ് വില. ഒരേക്കര്‍ സ്ഥലത്തിന് മൂന്നെണ്ണം മതിയാകും.
ട്രൈക്കോഡര്‍മ ക്യാപ്‌സ്യൂള്‍
വിളകളിലെ വേരുകള്‍ക്കുണ്ടാ വുന്ന കുമിള്‍ രോഗങ്ങളെ തടയാന്‍ ഉപയോഗിക്കുന്നു. ഒരു ക്യാപ്‌സ്യൂളിന് 100 രൂപയാണ് വില. ഒരു ഏക്കറിന് 4-5 ക്യാപ് സ്യൂള്‍ മതി.
പിജിപിആര്‍ ക്യാപ്‌സ്യൂള്‍
വിളകള്‍ക്ക് രോഗപ്രതിരോധ ശേഷി, വളങ്ങള്‍ വലിച്ചെടുക്കുന്നതിനുള്ള ശേഷി എന്നിവ വര്‍ധിപ്പിക്കുന്നതിനും അതിലൂടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഒരു ക്യാപ്‌സ്യൂ ളിന്റെ വില 100 രൂപ. ആണ് ഒരു ഏക്കര്‍ സ്ഥലത്തേക്ക് അഞ്ച് ക്യാപ്‌സ്യൂള്‍ മതി.
സ്യൂഡോമോണസ് ക്യാപ്‌സ്യൂള്‍
ചെടികളുടെ വേരിനെ ശക്തി പ്പെടുത്താനും രോഗപ്രതിരോധം വളര്‍ത്താനും പൂപ്പല്‍പോലെ ഇലകളിലുള്ള പരാദങ്ങളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കു ന്നു. ഒരു ക്യാപ്‌സ്യൂളിന്റെ വില 360 രൂപയാണ്. ഒരേക്കറിന് മൂന്നു ക്യാപ്‌സ്യൂള്‍ മതി. പ്രകൃതി ദത്തമായ സാങ്കേതികവിദ്യ എളുപ്പത്തിലുള്ള പ്രയോഗം, കൊണ്ടു പോകാനുള്ള സൗകര്യം, 40 ശതമാനം ചെലവ് ലാഭം. അധിക വിളവ്, തൊഴിലാളികളുടെ ചെലവ് കുറയ്ക്കാം എന്നിവയെല്ലാം ക്യാപ്‌സ്യൂള്‍ ടെക്‌നോളജിയുടെ പ്രയോജനമാണ്.
ഉപയോഗിക്കേണ്ട വിധം
ഒരു ക്യാപ്‌സ്യൂള്‍ ഒരുലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ 24 മണിക്കൂര്‍ ഇട്ടുവയ്ക്കുക അതിനു ശേഷം ഈ വെള്ളം 200 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക എ ന്നിട്ട് തടത്തിലും ഗ്രോബാ ഗിലു ഒഴിച്ചു കൊടുക്കുക. തിരിനന ആണെങ്കില്‍ ഉണ്ടാക്കി യ ഒരുലിറ്റര്‍ മിശ്രിതം ടാങ്കില്‍ ഒഴിച്ചുകൊടുത്താല്‍ മതി. കൂടാതെ കുരുമുളക്, ഇഞ്ചി തുടങ്ങിയ വിളകള്‍ക്ക് ഭാരതീയ സുഗന്ധവി ള ഗവേഷണകേന്ദ്രം പ്രത്യേകമാ യി തയാറാക്കിയ സൂഷ്മമൂലക വളക്കൂട്ടും ഇവര്‍ വിതരണം ചെ യ്യുന്നു.