കർഷകർക്കുള്ള മറ്റു പദ്ധതികൾ

1. കാർഷിക വായ്പ

വാണിജ്യ ബാങ്കുകൾ, പ്രാദേശിക ഗ്രാമവികസന ബാങ്കുകൾ, സഹകരണ വായ്പ സ്ഥാപനങ്ങൾ എന്നിവയുടെ ബ്യഹത്തായ ശൃംഖല വഴി കർഷകർക്ക് ഉല്പാദന വായ്പ, കിസാൻ ക്രെഡിറ്റ് കാർഡ്, മുതൽമുടക്ക് വായ്പ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കുന്നു.

2. കാർഷിക ഇൻഷുറൻസ്

പ്രകൃതിക്ഷോഭം, കീടരോഗബാധ എന്നിവയിൽ നിന്നും ഉണ്ടാകുന്ന നഷ്ടത്തിൽ നിന്ന് സംരക്ഷണം

ആറു തരം സ്കീമുകളാണ് നിലവിലുള്ളത് – നാഷണൽ അഗ്രികൾച്ചറൽ ഇൻഷുറൻസ്, സംസ്ഥാന ഇൻഷുറൻസ്, സമഗ്ര നെൽക്കൃഷി ഇൻഷുറൻസ്, പച്ചക്കറി ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്, കേരവൃക്ഷ ഇൻഷുറൻസ്.

3. കർഷക പെൻഷൻ

60 വയസ് പൂർത്തിയായ എല്ലാ ചെറുകിട നാമമാത്ര കർഷകർക്കും പ്രതി മാസം 400 രൂപ നിരക്കിൽ കൃഷിഭവൻ മുഖേന പെൻഷൻ നൽകുന്നു.

4. മൊബൈൽഫോൺ സന്ദേശങ്ങൾ

പദ്ധതികളുടെ വിവരങ്ങൾ, ശാസ്ത്രീയ പരിചരണ മുറകൾ, നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ തുടങ്ങിയവയുടെ ശബ്ദദ/ വാചക സന്ദേശങ്ങൾ മൊബൈൽ വഴി ലഭ്യമാക്കുന്നു.

കൃഷിഭവനിൽ രജിസ്റ്റർ ചെയ്തവർക്ക് എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങ ളിൽ സന്ദേശങ്ങൾ എത്തുന്നു.

5. കിസാൻ കോൾസെന്‍റര്‍

1551 എന്ന സൗജന്യ നമ്പറിൽ ഫോൺ വഴി കർഷകക്ഷേമ പദ്ധതികൾ, സാങ്കേതിക വിവരങ്ങൾ, നടീൽ വസ്തുക്കളുടെ ലഭ്യത, വളപ്രയോഗങ്ങൾ, രോഗസംരക്ഷണ രീതികൾ മുതലായവയെക്കുറിച്ച് വിശദാംശങ്ങൾ ലഭിക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *