നിരവധി ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. കയ്പ്പ എന്ന പേരിലും പാവല്‍ അറിയപ്പെടുന്നു. കയ്പ്പാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ മുന്നിലാണ് ഈ വിള.പാവല്‍ കൃഷി ലാഭകരമാക്കാനുള്ള ചില മാര്‍ഗങ്ങള്‍.
- പാവല്‍ കൃഷി ചെയ്യുന്ന മണ്ണ് കുറഞ്ഞത് ഒരടി ആഴത്തില്‍ കിളയ്ക്കണം. കട്ടപ്പൊട്ടിച്ച് പാകപ്പെടുത്തി വേണം കൃഷി തുടങ്ങാന്‍.
- നീര്‍വാര്‍ച്ചയുള്ളതും ഇളക്കമുള്ളതുമായ മണ്ണില്‍ വേണം കൃഷി ചെയ്യാന്‍.
- വിത്ത് ഒരു ദിവസം പാലില്‍ മുക്കിയിട്ട് ശേഷം നടുക. നല്ല കരുത്തോടെ ചെടികള്‍ വളരാന്‍ ഇതു സഹായിക്കും.
- ചെടി വളര്‍ന്നു തുടങ്ങിയാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ രണ്ടു ശതമാനം വേപ്പെണ്ണ ബാര്‍സോപ്പ്-വെളുത്തുള്ള എമല്‍ഷന്‍, രണ്ടു ശതമാനം സ്യൂഡോമോണാസ് ലായനി എന്നിവ ഇലകളിലും തടത്തിലും തളിച്ചു കൊടുക്കാം.
- വള്ളി പന്തലില്‍ കയറി എത്തും വരെ ശിഖരങ്ങളൊന്നും അനുവദിക്കരുത്.
- ഒരു തടത്തില്‍ അഞ്ച് വിത്തെങ്കിലും വിതച്ച് രണ്ടു മൂന്നു ചെടികള്‍ മാത്രം നില നിര്‍ത്തുക.
- കീടങ്ങളെ അകറ്റാന്‍ മഞ്ഞക്കെണി, കഞ്ഞിവെള്ളക്കെണി പോലുള്ളവ ഉപയോഗിക്കുക.