വേനലിൽ പൈനാപ്പിൾ വില കുതിച്ചുയരുന്നു, എന്നാൽ ചൂടിൽ പൈനാപ്പിൾ ചീത്തയാകുമോയെന്ന ആശങ്കയിലാണ് കർഷകർ

കൊച്ചി: സീസണ് എത്തിയതോടെ വില കൂടിയെങ്കിലും കടുത്ത വേനലില് പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വിഷമിക്കുകയാണ് പൈനാപ്പിള് കര്ഷകര് . പൈനാപ്പിൾ പഴം… സീസണ്‍ എത്തിയതും ഉത്പാദനത്തിലുണ്ടായ ഇടിവുമാണ് വില ഉയരാന്‍ കാരണം. വേനല്‍ച്ചൂട് കൂടിയതോടെ കടുത്ത ഉണക്ക് ബാധിച്ചതാണ് ഉത്പാദനം കുറയാന്‍ കാരണമായത്. ഇതോടെ, വിലവര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല, ഉണക്ക് തടയാനുള്ള മാര്‍ഗങ്ങള്‍ക്കും ജലസേചനത്തിനുമായി അധികം തുകയും ചെലവിടേണ്ടിവരുന്നു. വിപണിയില്‍ മികച്ച ആവശ്യകതയുള്ള സമയത്ത് ഉത്പാദനം കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഒരു ചെടിക്ക് ഏകദേശം 8-10 രൂപയോളം അധികച്ചെലവ് ഇപ്പോഴുണ്ടാകുന്നുണ്ടെന്ന് പൈനാപ്പിള്‍ ഗ്രോവേഴ്സ് അസോസിയേഷന്‍. സംസ്ഥാന പ്രസിഡന്റ് ബേബി ജോണ്‍ പറയുന്നു. ഉണക്കു കാരണം മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഉത്പാദനത്തില്‍ 40-50 ശതമാനം കുറവുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ റംസാന്‍-വിഷു സീസണില്‍ 2,000 ടണ്‍ വരെ പൈനാപ്പിള്‍ വില്‍ക്കാറുണ്ട്. എന്നാല്‍, ഇത്തവണ 1,000-1,200 ടണ്‍ ഉത്പാദനം മാത്രമേ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നുള്ളു. റാംസാന്‍ വ്രതാരംഭത്തോടെ പൈനാപ്പിള്‍ കൂടുതലായി പോകുന്നത് ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നീ സംസ്ഥാനങ്ങളിലാണ്. മൊത്തം ആവശ്യകതയുടെ 50 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഡല്‍ഹി, ജയ്പുര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മികച്ച ആവശ്യകതയുണ്ട്. ആവശ്യകതയുണ്ട്. കേരളത്തിലും മികച്ച വില്‍പ്പന നടക്കുന്നുണ്ട്. എന്നാല്‍, ഉത്പാദനം കുറയുന്നത് വിപണി ആവശ്യകത നിറവേറ്റുന്നതില്‍ തിരിച്ചടിയുണ്ടാക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *