Plant Propagation and Nursery Management: സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം

1. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിൽ ‘Plant Propagation and Nursery Management’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 6 മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ 3 ആണ്. ഒക്ടോബര്‍ 4ന് കോഴ്സ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഫോണ്‍ നമ്പര്‍ – 0487 2370051.

2. ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ഇനി തിരക്കു കൂട്ടണ്ട. രേഖകൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി ഡിസംബർ 14 വരെ നീട്ടി. ഇതിനുമുമ്പ് സെപ്റ്റംബർ 14 വരെയായിരുന്നു അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി. ആധാറിലെ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് തീയതി നീട്ടിയതെന്നാണ് യൂണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദീകരണം. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആധാർ രേഖകൾ പുതുക്കാം. സൗജന്യമായി നേരിട്ട് അപ്ഡേറ്റ് ചെയ്യാം. അക്ഷയ പോലുള്ള സേവന കേന്ദ്രങ്ങളിൽ പോയാൽ 50 രൂപ നൽകണം. 10 വർഷത്തിലൊരിക്കലാണ് ആധാർ അപ്ഡേഷൻ നടത്തേണ്ടത്.

3. കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവ്വകലാശാല വിഭാവനം ചെയ്ത ‘പ്രതീക്ഷ’ മാതൃകാ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. വീട്ടമ്മമാർക്കിടയിൽ കോഴിവളർത്തൽ, മുട്ട-ഇറച്ചിക്കോഴി വിപണനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടികളിൽ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ കോഴിവിതരണവും ഗാർഹിക ലാർവ്വ ഉല്പാദന യൂണിറ്റുകളുടെ വിതരണവും നടന്നു.

4. ‘ശീതകാല പച്ചക്കറി വിളകളുടെ ഉത്പാദനം’ എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 14,15 തീയതികളിൽ വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ ആണ് പരിശീലനം നടക്കുന്നത്. ക്യാബേജ്, കോളിഫ്‌ളവര്‍, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, റാഡിഷ്, ബ്രോക്കോളി, ഉള്ളി തുടങ്ങിയവയുടെ തൈ ഉല്പാദനത്തെക്കുറിച്ചും, കൃഷി രീതികളെക്കുറിച്ചും, കീട-രോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും വിശദമായി ക്ലാസ് ഉണ്ടായിരിക്കും. പരിശീലന ഫീസ് 600 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്; വിളിക്കേണ്ട നമ്പര്‍ – 9497426849.

Share Now

Leave a Reply

Your email address will not be published. Required fields are marked *