ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പ മേളകളിലൊന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അന്താരാഷ്ട്ര പുഷ്പ മേളയായ പൂപ്പൊലി കേരളത്തിന്‍റെ കാര്‍ഷിക മേഖലയ്ക്ക് പുതിയ പാഠങ്ങളാണ് നല്‍കുന്നത്. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി. വി.എസ് സുനില്‍ കുമാറിന്‍റെയും, കേരളാ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ . ചന്ദ്രബാബുവിന്‍റെയും കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍റെയും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെയും പൂര്‍ണ്ണ നിയന്ത്രണത്തിലും നേതൃത്വത്തിലും നടക്കുന്ന പൂപ്പൊലി ഇതിനോടകം ലോക ശ്രദ്ധ നേടി കഴിഞ്ഞു. കൃഷി വകുപ്പിലേയും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും നേതൃത്വത്തില്‍ അനേകം ഉദ്യോഗസ്ഥര്‍ കര്‍ഷകരെക്കൂടി പങ്കാളികളാക്കി രാപകലില്ലിതെ അധ്വാനിച്ചാണ് പൂപ്പൊലി വിജയമാക്കിയത്. അടുത്ത വര്‍ഷത്തോടെ ലോക റെക്കോഡ് ലക്ഷ്യം വെക്കുന്ന പുഷ്പമേള കാര്‍ഷിക മേഖലയിലെ പദ്ധതി ആസൂത്രണത്തിന്‍റെയും ആശയ കൈമാറ്റത്തിന്‍റെയും അഭിപ്രായ സമന്വയത്തിന്‍റെയും വേദി കൂടിയാണ്. ദേശീയവും അന്തര്‍ ദേശീയവുമായ മേധാവികളുടെ പങ്കാളിത്തം കേരളത്തിന്‍റെ കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വ് നല്‍കുന്നതാണ്. സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അഞ്ചുവര്‍ഷം മുന്‍പരംഭിച്ച പൂപ്പൊലി എല്ലാവര്‍ഷവും ജനുവരി ഒന്നുമുതല്‍ പതിനെട്ടുവരെയാണ് നടക്കുന്നത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വയനാടിന്‍റെ ടൂറിസം മേഖലയ്ക്ക് കരുത്തേകുന്നതാണ് അമ്പലവയലിലെ പുഷ്പ മേള.
ജല സാക്ഷരത ലക്ഷകണക്കിന് ആളുകളിലേക്കെത്തിച്ച പൂപ്പൊലി
ഏകദേശം അഞ്ചുലക്ഷത്തോളം പേരാണ് ഇത്തവണ പൂപ്പൊലി കാണാനെത്തിയത്. ടിക്കറ്റ് വരുമാനം മാത്രം ഒന്നരകോടി കവിഞ്ഞതായി ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ പറഞ്ഞു. ജനുവരി പതിനാലിനാണ് ഏറ്റവും കൂടുതലാളുകള്‍ പൂപ്പൊലി കാണാനെത്തിയത്. അന്നുമാത്രം എഴുപത്തായ്യായിരം പേര്‍ പൂപ്പൊലിയിലെത്തി.
ജല സംരക്ഷണത്തിന്‍റെയും ജല സാക്ഷരതയുടെയും പുതിയ പാഠങ്ങള്‍ ലക്ഷ കണക്കിന് ആളുകളിലേക്ക് പകര്‍ന്ന് നല്‍കിയാണ് പൂപ്പൊലി സമാപിച്ചത്. അമ്പലവയലിലെ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഒട്ടേറെ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്‍െങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് ജല സംരക്ഷണത്തിന്‍റെ പുത്തന്‍ മാതൃകകളാണ്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കുശേഷമാണ് ചെലവ് ചുരുങ്ങിയ രീതിയിലുളള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടപ്പിലാക്കിയത്. പൂപ്പൊലി ദിവസങ്ങളിലും അതിന് മുന്‍പും ലക്ഷകണക്കിന് ലിറ്റര്‍
വെളളമാണ് ദിവസേന ആവശ്യം വന്നിരുന്നത്. ഫാമിനുളളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് ആവശ്യമായ അത്രയും ജലം ഉപയോഗിച്ചത്. പരമ്പരാഗതമായുളള മൂന്ന് കുളങ്ങളും നേരത്തേയുളള മൂന്ന് തടയണകളും പ്രധാന ജല സ്രോതസ്സുകളായിരുന്നു. ഇവ കൂടാതെ നീരുറവയുളള എല്ലാ സ്ഥലത്തും പുതിയ കുളങ്ങളും അല്ലാത്ത സ്ഥലങ്ങളില്‍ മഴവെളള സംഭരണികളും നിര്‍മ്മിച്ചു. വയനാട്ടില്‍ വരള്‍ച്ച രൂക്ഷമാകുന്ന പ്രത്യേക സാഹചര്യം കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുഭവപ്പെട്ടതിനാല്‍ കര്‍ഷകര്‍ക്കും പൊതു ജനങ്ങള്‍ക്കും മഴവെളള സംരക്ഷണത്തിന്‍റെയും ജല സാക്ഷരതയുടെയും പുതിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ നേരത്തേ പല ശ്രമങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ വിവിധ ബോധവല്‍ക്കരണങ്ങളും നടത്തി. എന്നാല്‍ ഗവേഷണ കേന്ദ്രത്തില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് പൂപ്പൊലിക്കായതിനാല്‍ ജല സാക്ഷരയുടെ പാഠം ജനങ്ങളിലെത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണെന്ന് തിരിച്ചറിഞ്ഞ് ഈ സന്ദേശം ആളുകളിലേക്ക് പകര്‍ന്ന് നല്‍കുകയായിരുന്നുവെന്ന് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ടി.ടി ജേക്കബ് പറഞ്ഞു. എട്ടു കിണറുകള്‍, ഒന്‍പത് വലിയ കുളങ്ങള്‍ ഇരുപത് സെന്‍റ് വീതം വലിപ്പമുളള യു.വി ഷീറ്റ് വിരിച്ച മൂന്ന് മഴവെളള സംഭരണികള്‍ ചണച്ചാക്കുകള്‍ കൊണ്‍് നിര്‍മ്മിച്ച് പത്ത് സെന്‍റ് വീതം വലിപ്പമുളള രണ്‍ു കുളങ്ങള്‍ മഴകുഴികള്‍, നാല് ചെറിയ കുളങ്ങള്‍ എന്നിവ കാണാനും പഠിക്കാനും സഞ്ചാരികള്‍ക്ക് അവസരമൊരുക്കിയിരുന്നു. പതിനഞ്ച് ഏക്കര്‍ നഴ്സറിയും, പതിനഞ്ച് ഏക്കര്‍ പുഷ്പ ഉദ്യാനവും എണ്‍പത് ഏക്കര്‍ കാപ്പി കുരുമുളക് തോട്ടവും അന്‍പത് ഏക്കറിനുമുകളില്‍ പച്ചക്കറി കൃഷിയും എഴുപത്തി അഞ്ച് ഏക്കര്‍ കുരുമുളക് റാപ്പിഡ് മള്‍ട്ടിപ്ലിക്കേഷന്‍ നഴ്സറി ഇരുപത്തിയഞ്ച് ഏക്കര്‍ ഫല വൃക്ഷതോട്ടം എന്നിവ വേനല്‍കാലത്തുള്‍പ്പെടെ നനയ്ക്കാന്‍ ഗവേഷണ കേന്ദ്രത്തിലെ സ്വന്തം ജല സോതസ്രുകളെയാണ് ആശ്രയിക്കുന്നത്. ഇതിനെക്കുറിച്ച് പഠിക്കാന്‍ മാത്രം ധാരാളം പേര്‍ പൂപ്പൊലിയില്‍ എത്തിയിരുന്നു.