വില കേട്ടാൽ ഞെട്ടും , ഉരുളക്കിഴങ്ങ് കിലോയ്‍ക്ക് വില അരലക്ഷം!

വളരെ ശ്രദ്ധയോടെയാണ് കൃഷി ചെയ്യുന്നത് മുതൽ വിളവെടുക്കുന്നത് വരെ ഇതിനെ പരിചരിക്കുന്നത്. അതുപോലെ പാകമായാൽ ഓരോന്നായി കൈകൊണ്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്.

നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ളവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. കേരളത്തിൽ തന്നെ പല വിഭവങ്ങളിലും ഉരുളക്കിഴങ്ങ് കാണാം. ഉരുളക്കിഴങ്ങിന്റെ ഈ സ്വീകാര്യതയ്ക്ക് പിന്നിൽ രുചി മാത്രമല്ല, അതിന്റെ വിലക്കുറവും ഈ സ്വീകാര്യതയ്ക്ക് കാരണമാണ്. എന്നിരുന്നാലും, ലോകത്ത് ഒരു പ്രത്യേക തരം ഉരുളക്കിഴങ്ങ് ഉണ്ട്. ഈ വിലക്കുറവിന്റെ കഥ പറയാതെ അവിടെ പോകാനാവില്ല. കാരണം ചിലപ്പോൾ അരലക്ഷം വരെ ചിലവാകും. അതിന്റെ പേര് ലാ ബോണറ്റ് പി.

വളരെ ശ്രദ്ധയോടെയാണ് കൃഷി ചെയ്യുന്നത് മുതൽ വിളവെടുക്കുന്നത് വരെ ഇതിനെ പരിചരിക്കുന്നത്. അതുപോലെ പാകമായാൽ ഓരോന്നായി കൈകൊണ്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുപോലെ കടൽജലത്തിന്റെയും സമീപപ്രദേശങ്ങളുടേയും ഒക്കെ രുചിയും മണവുമെല്ലാം വലിച്ചെടുക്കുന്നതിനാൽ തന്നെ ഇതിന്റെ തൊലി കളയരുത് എന്നും പറയാറുണ്ട്. ദ്വീപിൽ നിന്ന് വിളവെടുക്കുന്ന 10,000 ടൺ ഉരുളക്കിഴങ്ങുകളിൽ, 100 ടൺ മാത്രമാണ് ലാ ബോണട്ട്. അതും ഇതിന്റെ വിലക്കൂടുതലിന് കാരണമായി തീരുന്നു. 

ഫ്രാൻസിലെ Ile De Noirmoutier എന്ന ദ്വീപിലാണ് ഈ ഇനം ഉരുളക്കിഴങ്ങുകൾ കണ്ട് വരുന്നത്. വർഷത്തിൽ 10 ദിവസം മാത്രമാണ് ഇത് ലഭിക്കുക എന്നതും പ്രത്യേകതയാണ്. ഇത് 50 ചതുരശ്ര മീറ്റർ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. അത് മാത്രമല്ല ഇതിന്റെ പ്രത്യേകത. മണൽ നിറഞ്ഞ സ്ഥലങ്ങളിലാണ് ഇത് കൃഷി ചെയ്യുന്നത്. അതുപോലെ ഇതിന് വളമായി പ്രവർത്തിക്കുന്നത് കടൽപ്പായലും ആൽ​ഗകളും ഒക്കെയാണ്. ഇതിന്റെ രുചിക്കും ഉണ്ട് പ്രത്യേകത, അതിന് നേരിയ ഉപ്പുരുചി ആണ്. ചില നേരത്ത് ചെറുനാരങ്ങയുടെ രുചിയുമായി നേരിയ സാമ്യമുണ്ടാകും എന്നും പറയപ്പെടുന്നു. 

Share Now

Leave a Reply

Your email address will not be published. Required fields are marked *