വേറിട്ട കൃഷി പാഠവുമായി പ്രിൻസിപ്പൽ അച്ചൻ

മൈക്കാവ് സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂളിന്റെ ഹരിതഗ്രാമം പദ്ധതിയുടെ ഭാഗമായി കോടഞ്ചേരി പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ സുഭിക്ഷ കേരളം, ജീവനി പദ്ധതിയിലൂടെ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നു. ഫാദർ റെജി കോലാനിക്കൽ ആണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് .

വിദ്യാർത്ഥികളെ കൃഷിയെ പ്രോത്സാഹിപ്പിക്കാനായി അവർക്ക് വിത്ത് എത്തിച്ച് കൊടുക്കുവാൻ വിത്തു വണ്ടി, വിദ്യാർത്ഥികളിലൂടെ വിഷരഹിത പച്ചക്കറി കൃഷിയ്ക്കായി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയും നടപ്പിലാക്കി. ലോക് ഡൗൺ കാലം മുഴുവൻ തന്റെ സ്കൂളിലെ വിദ്യാർഥികൾക്ക് മുഴുവൻ അവരവരുടെ വീടുകളിൽ ജൈവ പച്ചക്കറി പ്രോത്സാഹനത്തിനായി അടുക്കളത്തോട്ടം മത്സരം സംഘടിപ്പിച്ചും വർഷങ്ങളായി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി തോട്ടം ഉണ്ടാക്കിയും മികച്ച മാതൃകയാകുന്നു.

എല്ലാദിവസവും ഫാ. റെജി കോലാനിക്കൽ സ്കൂളിലെത്തി പച്ചക്കറിത്തോട്ടം പരിചരിക്കുന്നു.
ഇതിൻറെ എൻറെ ആദായം ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് ചെലവഴിക്കുന്നത്.

സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറി കൃഷിയിൽ
കോടഞ്ചേരി കൃഷി ഓഫീസർ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ്, തക്കാളി, പയർ, പച്ചമുളക്, വഴുതന, എന്നിവയാണ് കൃഷി സ്കൂളിൽ സ്വന്തമായി നിർമ്മിച്ച ജൈവ കമ്പോസ്റ്റ് ആണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കൂടാതെ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ പുളിപ്പിച്ചതും വളമായി ഉപയോഗിക്കുന്നുണ്ട്. ജൈവ കീടനിയന്ത്രണ മാർഗ്ഗങ്ങളാണ് അവലംബിക്കുന്നത്. കൂടാതെ ഭവന പച്ചക്കറി തോട്ടത്തിൽ വിദ്യാർത്ഥികൾ അവരുടെ ജൈവ രീതിയിൽ പച്ചക്കറി തോട്ടം ഒരുക്കുന്നുണ്ട്..

മികച്ച തോട്ടത്തിന് സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോടഞ്ചേരി കൃഷിഭവന്റെ സാങ്കേതിക സഹായത്താലാണ് കൃഷി പദ്ധതി നടപ്പാക്കുന്നത്.

കാർഷിക ക്ലബ് അംഗങ്ങളായ എയ്ഞ്ചൽ ആന്റോ, കെസിയ മരിയ ബിജോ, വൈസ് പ്രിൻസിപ്പൽ ജസിത. കെ, അധ്യാപകരായ ജിന്റോ ജെയിംസ്, ജിഷ്ണു .എ .കെ. നിഷ പി.എസ്, മറിയാമ്മ ടി.പി എന്നിവർ നേതൃത്വം നൽകി വരുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *