കാർഷിക വൃത്തിയ്ക്കും പ്രകൃതി സംരക്ഷണത്തിനും പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾക്ക് സാരഥ്യമേകുന്ന SAHS ന്റെ നേതൃത്വത്തിൽ, ഹോർട്ടികോപ്സ്, നൂതന സാങ്കേതിക വിദ്യയും അതോടൊപ്പം ഓർഗാനിക് ഫാർമിംഗ് ന്റെ സാധ്യതകളും, പ്രകൃതിദത്തമായ കൃഷിരീതികൾ പരീക്ഷിക്കേണ്ടതിന്റെയും, പിന്തുടരേണ്ടതിന്റെയും ആവശ്യകതയും മുന്നിൽ കണ്ടുകൊണ്ടാണ് ഉല്പന്നങ്ങൾക്കും സർവീസുകൾക്കും രൂപകൽപ്പന ചെയ്യുന്നത്.
വർധിച്ചു വരുന്ന ജനസംഖ്യയും, കുറഞ്ഞു വരുന്ന കൃഷിയ്ക്കന്യോജ്യമായ ഭൂപ്രകൃതിയും ഒരു തികഞ്ഞ സത്യമായി മുന്നിൽ നിൽക്കുമ്പോൾ, പ്രായോഗികതയുടെ ചിന്താസരണിയാണ് ഹോർട്ടികോപ്സ് അവലംബിക്കാൻ ശ്രമിക്കുന്നത്. നാച്ചുറൽ ഫാർമിംഗ് എന്ന കേരളത്തിൽ അവലംബിക്കാൻ സാധിക്കുന്ന കൃഷി രീതിക്കാണ് ഹോർട്ടികോപ്സ് പ്രാധാന്യം നൽകുന്നത്. അത്തരം ഉൽപ്പന്നങ്ങളും, സർവീസുകൾക്കും മുൻതൂക്കവും മുൻഗണനയും നൽകുക എന്നത് തന്നെയാണ് ഈ സംഘടനയുടെ ലക്ഷ്യവും. SAHS ന്റെ സാമൂഹിക പ്രതിബദ്ധത ഹോർട്ടികോപ്‌സിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തിക്കുന്നതു ഒരു കാർഷിക വിപ്ലവത്തിന്റെ ശംഖൊലിയാണ്.
ഹോർട്ടികോപ്‌സിന്റെ ഉത്പന്നങ്ങളുടെ ഒരു ചെറു നേർകാഴ്ച.
പ്രകൃതി, ശുദ്ധവും സമൃദ്ധവുമായി നിലനിൽക്കുമെന്ന് ജൈവകൃഷി ഉറപ്പാക്കുന്നു. കീടനാശിനികളും പ്രകൃതിദത്തമല്ലാത്തതുമായ വളങ്ങൾ ഉപ്പയ്പ്ഗിക്കാത്തതുമാണ് ഇതിനു കാരണം. കോവിഡ്-19 പാൻഡെമിക്, ഓർഗാനിക് ഭക്ഷണത്തെക്കുറിച്ചുള്ള ധാരണയെ മാറ്റിമറിച്ചു, ഇപ്പോൾ പ്രകൃതി സുരക്ഷയിലും ആരോഗ്യകരമായ ഭക്ഷണത്തിലും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി എന്നുള്ളത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. SAHS ന്റെ മേൽനോട്ടത്തിലും സാങ്കേതിക ഉപദേശത്തിലും പ്രവർത്തിക്കുന്ന HORTIOPS (ഹോർട്ടികോപ്സ്) മണ്ണിന്റെ അവസ്ഥയും ഭൂപ്രകൃതിയും വിപണിയുടെ ആവശ്യകതകളും മനസ്സിലാക്കുന്നു. ഇത് കർഷകർക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് സഹായമാകുന്നു. (കൂടുതൽ അറിയുക)
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യം ഇന്നത്തെ കാലഘട്ടത്തിൽ കുറച്ചു കാണാൻ കഴിയുകയില്ല. മറ്റേതൊരു ഉല്പാദന മേഖല പോലെയോ ഒരു പക്ഷെ അതിലും മുകളിലോ വിവര സാങ്കേതിക വിദ്യ പ്രായോഗികതലത്തിൽ കൊണ്ട് വരേണ്ട ഒരിടം തന്നെയാണ് കാർഷികവൃത്തി. കാലാനുസൃതമായി വരുന്ന മാറ്റങ്ങൾ കര്ഷകരിലേക്കെത്തിക്കാൻ വിവര സാങ്കേതിക വിദ്യയുടെ പരിജ്ഞാനവും ഉപയോഗവും ഒരുപാടു ഗുണം ചെയ്യും എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ടാകാൻ സാധ്യതയില്ല. (കൂടുതൽ അറിയുക)