സ്വകാര്യ പങ്കാളിത്തത്തോടെ റബ്ബർ കൃഷി പ്രോത്സാഹനം

റബർ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ടയർ നിർമാതാക്കളുടെ കൂട്ടായ്മയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ 1100 കോടി രൂപ മുടക്കുന്നു. ഇതാദ്യമായാണ് റബ്ബർ കൃഷി പ്രോത്സാഹനത്തിന് ടയർ നിർമാതാക്കൾ മുന്നോട്ടുവരുന്നത്. സ്വകാര്യ നിക്ഷേപത്തിലൂടെ റബ്ബർ കൃഷി വികസിപ്പിക്കാം എന്ന ലക്ഷ്യമാണ് കേന്ദ്ര വാണിജ്യ മന്ത്രാലയവും റബർ ബോർഡും സംയുക്തമായി എടുത്ത ഈ തീരുമാനതിൻറെ ലക്ഷ്യം.

1200 കോടി രൂപയിൽ ആയിരം കോടി രൂപ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പുതിയ തോട്ടങ്ങൾ വികസിപ്പിക്കാനും നൂറുകോടി രൂപ ഷീറ്റ് റബറിൻറെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്തും. നവംബർ അഞ്ചിനായിരുന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ആത്മയുടെ ഭാരവാഹികളുമായി ചർച്ച നടത്തിയത്. അഞ്ചുവർഷം കൊണ്ട് രണ്ട് ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷി വർദ്ധിപ്പിക്കാൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഇത് ഇന്ത്യയിലെ ആഭ്യന്തര റബ്ബർ ഉല്പാദനം കൂട്ടാൻ സഹായിക്കും.
റബ്ബർ ബോർഡ് ആണ് ഈ പദ്ധതിയുടെ മേൽനോട്ടം. ഈ പദ്ധതി തുക പ്രത്യേക സ്കീമിൽ ആണ് ഉൾപ്പെടുത്തുന്നത്. നബാർഡ് വഴി കർഷകർക്ക് വായ്പ അനുവദിക്കുന്നതാണ്. പലിശയായി അടയ്ക്കേണ്ട തുക കർഷകർക്ക് തിരിച്ചുകിട്ടുമെന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Share Now

Leave a Reply

Your email address will not be published. Required fields are marked *