വനവത്കരണത്തിനും ആദായത്തിനും രാജകീയകറ

കേരളത്തിലെ ആദിവാസികൾ അരച്ചാൺ വയറുനിറയ്ക്കാൻ പാടുപെടുന്ന കഥകൾ നിറയുന്ന ഇക്കാലത്ത് അവരെ സ്വയം പര്യാപ്തമാക്കാൻ അവരുടെ സാമ്പത്തികസ്രോതസ്സുകളെ ഉണർത്തുകയാണ് ഒരു വഴി. അവർക്ക് ധാരാളം പണം നേടിക്കൊടുത്തിരുന്ന ഒരു വനവിഭവമുണ്ടായിരുന്നു. വനനശീകരണത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഫലമായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ ആദായവൃക്ഷത്തെ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വനാതിർത്തികളിൽ വെച്ചുപിടിപ്പിച്ചാൽ വനവാസികൾക്ക് ആദായവും നശിക്കുന്ന വനസമ്പത്തിന് താങ്ങുമാവും.

പണ്ടുകാലം മുതൽക്കേ ആയുർവേദ ഗ്രന്ഥങ്ങിൽ പരാമർശമുള്ള, പുരാതന ആയുർവേദാചാര്യനായ ചരകനും പുരാതന ശസ്ത്രക്രിയാ വിദഗ്്ധനെന്നു കരുതുന്ന ശുശ്രുതനും പരാമർശിച്ച വിശേഷപ്പെട്ടൊരു കറയുണ്ട്. ആരാധനാലയങ്ങളിൽ പുകച്ചിരുന്നതാണത്. വേനൽക്കാലത്ത് ഒരു മരത്തിന്റെ തൊലി പൊട്ടി ഊറിവരുന്ന കറ ഉണക്കിയെടുത്ത് ക്രിസ്തീയ ദേവാലയങ്ങളിലും മറ്റും വിശേഷ സുഗന്ധമായും മതാനുഷ്ഠാനങ്ങളിലും ഉപയോഗിക്കുന്നു. പ്രാർഥനാ വേളയിൽ ക്രിസ്ത്യൻ പള്ളികളുടെ ധൂപക്കുറ്റിയിൽ നിറയ്ക്കുന്നതും ഈ കറ ഉണക്കിയതാണ്.

സഹ്യസാനുക്കളിലും വടക്കുകിഴക്കേ ഇന്ത്യയിലെ കാടുകളിലും കണ്ടുവരുന്ന ഈമരം ശാസ്ത്രീയമായി അറിയപ്പെടുന്നത് വറ്റീരിയ ഇൻഡിക്കയെന്നാണ് അറിയപ്പെടുന്നത് നമ്മുടെ സാക്ഷാൽ കുന്തിരിക്കമാണത്. കേരളത്തിലും അസമിലും ബംഗാളിലും കാടുകളിൽ കാണപ്പെടുന്ന പൈൻ മരങ്ങളുടെ തൊലി പൊട്ടിയൊലിച്ചുവരുന്ന കറയാണ് കുന്തിരിക്കം. ചില്ലുപോലെ വെളുത്തത് വെള്ള പൈൻ മരങ്ങളിൽ നിന്നും ‘തെള്ളി’ യെന്ന് അപരനാമമുള്‌ള കറുത്ത കുന്തിരിക്കം കറുത്തപൈൻ (കനേറിയം സ്റ്റ്രിക്ടം) എന്നതിൽ നിന്നുമാണ് ലഭിക്കുന്നത്. കേരളത്തിലെ വനവാസികളുടെ പ്രധാനവരുമാമാർഗമാണ് കുന്തിരിക്കശേഖരണം.

ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഡിപ്റ്ററോ കാർപ്പസെ കുടുംബത്തിൽപ്പെട്ട വെളുത്തകുന്തിരിക്കമാണ് പൂജാദ്രവ്യമായി ഉപയോഗിച്ചുവരുന്നത്. ധാരാളം പച്ചനിറത്തിലുള്ള ഇലകളും മനോഹരമായ മഞ്ഞകലർന്ന വെള്ള പൂക്കളുമുണ്ടാകുന്ന മരം പുഷ്പിക്കുന്നത് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ്. ഒരു കുലയിൽത്തന്നെ ധാരാളം പൂക്കളുണ്ടാകുന്നു. ഒരോകുലയിലും ഒട്ടേറെ കായകളും ഉണ്ടാകും കാഴ്ചയിൽ അല്പം വലിപ്പമുള്ള സപ്പോട്ട പേലെയാണ് കായകൾ മൺസൂണിന്റെ വരവോടെ കായകൾ പൊഴിഞ്ഞുവീണ് പുതിയതൈകളുണ്ടാകുന്നു.

നട്ടുപിടിപ്പിക്കാം

വനങ്ങളിൽ നിന്ന് ശേഖരിക്കുന്നവിത്തുകൾ മുളപ്പിച്ചെടുത്ത് പൈൻമരത്തിന്റെ തൈകൾ ഉണ്ടാക്കാം.

നന്നായിമൂത്തുവിളഞ്ഞകായകൾ പാകി മുളപ്പിച്ചാണ് ഞാവൽ തൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽഎല്ലായിടത്തും  കുന്തിരിക്കം നന്നായി വളരാറുണ്ട്. നന്നായി മൂത്തകായകളിൽ ഓരോന്നിലും ആറ് വിത്തുകൾ വരെ കാണും. അവശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ  നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാൽത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. അല്പം ബാലാരിഷ്ടതകാണിക്കുന്ന തൈകൾ  മൂന്ന്  നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. ചെടിയുടെ ആദ്യകാലത്ത്  വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 10- 15 മീറ്റർ അകലം പാലിക്കാം. എന്നാൽ കാറ്റിനെപ്രതിരോധിക്കുന്ന കുന്തിരിക്കം   മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ കുന്തിരിക്കം സ്വയം തന്നെ പ്രതിരോധിക്കും. നിരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്. രണ്ടുവർഷംകൊണ്ടുതന്നെ 4-6 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും.

കാടിനോട് ചേർന്ന സ്വാഭാവിക പരിസ്ഥിതിയിൽ നല്ലവളർച്ചകാണിക്കും.

സ്വാഭാവികമായി കിട്ടുന്ന കുന്തിരിക്കം വേനൽക്കാലത്ത് മരത്തിന്റെ തൊലി പൊട്ടി ഊറിവരുന്നതാണെങ്കിലും കൃത്രിമമായി തൊലിയിൽ വിള്ളലുണ്ടാക്കിയും കറ വരുത്തി കുന്തിരിക്കം ഉണ്ടാക്കാം. വളരെപ്പെട്ടെന്ന് വളർന്നുവലുതാകുന്നത് കൊണ്ടുതന്നെ 5-6 വർഷം കൊണ്ടുതന്നെ കറ ഊറിവരും ഇത്തരം മരങ്ങളിൽ നിന്ന് 10 മുതൽ 50 കിലോഗ്രാം വരെ കുന്തിരിക്കം ലഭിക്കുന്നുണ്ടെന്ന് അവ ശേഖരിക്കുന്ന വന സംരക്ഷണ സമിതിയിലെഅംഗങ്ങൾ പറഞ്ഞു.

ആയുർവേദ മരുന്നുകളിൽ മണത്തിന് ചേർക്കുന്ന കുന്തിരിക്കം പെയിന്റ് വാർണിഷ് വിപണിയിലെ താരമാണ്. മെഴുകുനിർമാണത്തിലും ഇത് ഉപയോഗിച്ചുവരുന്നു.വിത്തുകൾ ശേഖരിച്ചും അവർ വിൽപ്പന നടത്തുന്നുണ്ട്. ഇവ സൂര്യപ്രകാശത്തിൽ ഉണക്കി അതിന്റെ എണ്ണ വേർതിരിച്ചെടുത്ത് സോപ്പ് , മെഴുക് എന്നിവ നിർമിക്കാനും ശുദ്ധീകരിച്ച് ഭക്ഷ്യയെണ്ണയായും ഉപയോഗിക്കാം. തൈകൾ തൃശ്ശൂർ വന ഗവേഷണകേന്ദ്രത്തിൽ നൽകി വന്നിരുന്നു. വനാതിർത്തികളിൽ പ്രവഉത്തിക്കുന്ന നഴ്‌സറികളിൽ മുളപ്പിച്ച് തയ്യാറാക്കിയ വയും ലഭ്യമാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *