കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്ന്  ലഭ്യമാകുന്ന സേവനങ്ങൾ

 1. കൃഷി ഭവനെ സമീപിക്കുന്ന കർഷകർക്കും കർഷകരുടെ കൃഷിയിട സന്ദർശനത്തിലൂടെയും ഉള്ള കാർഷിക വിജ്ഞാന വ്യാപനം
 2. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർഷികവിവരസങ്കേതം  മുഖേന തത്സമയ കോൾ സെന്റർ, krishi.info പോർട്ടൽ, സോഷ്യൽ മീഡിയ, തത്സമയ കർഷക പരിശീലന പരിപാടി എന്നിവ നടപ്പിലാക്കുന്നു.
 3. കാർഷിക വിജ്ഞാന വ്യാപനം – സോഷ്യൽ മീഡിയ, യൂട്യൂബ് ചാനലുകൾ മുഖാന്തിരം –കിസാൻ കൃഷിദീപം, നൂറുമേനി മുതലായവ, വാട്ട്സ് ആപ്പ് നമ്പർ +91 944 705 1661 വഴി.
 4. കാർഷിക വിജ്ഞാന വ്യാപനം – നല്ല കൃഷി രീതികളും വിജയഗാഥകളും – ടി.വി ചാനലുകൾ മുഖാന്തിരം – ഏഷ്യാനെറ്റ് ചാനൽ, ഏഷ്യാനെറ്റ് വാർത്താ ചാനൽ എന്നിവയിലെ കിസാൻ കൃഷിദീപം പരിപാടി, ദൂരദർശൻ ചാനലിലെ നൂറുമേനി മുതലായവ.
 5. കാർഷിക വിജ്ഞാന വ്യാപനം –എഫ്.എം.റേഡിയോ ചാനലുകൾ – റേഡിയോ കുട്ടനാട്, റേഡിയോ മാറ്റൊലി മുതലായവ വഴി.
 6. കാർഷിക വിജ്ഞാന വ്യാപനം – കാർഷിക പ്രസിദ്ധീകരണങ്ങൾ വഴി- കേരള കർഷകൻ മലയാളം മാസിക, ഓൺലൈൻ കേരള കർഷകൻ (ഇംഗ്ലീഷ്), കൈ പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ.
 7. കർഷക പരിശീലനങ്ങൾ, കാര്യക്ഷമതാ പരിപോഷണം, പ്രദർശന തോട്ടം എന്നിവ ആത്മ പദ്ധതികൾ മുഖാന്തിരം നടപ്പിലാക്കുന്നു.
 8. എം. കിസാൻ പോർട്ടൽ വഴി കർഷകർക്ക് എസ്.എം.എസ് –ഉം, ശബ്ദ സന്ദേശങ്ങളും നൽകി വരുന്നു.
 9. കിസാൻ പോർട്ടൽ വഴി കർഷക രജിസ്ട്രേഷൻ നടപ്പിലാക്കുന്നു.
 10. വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ വഴി കർഷകർക്ക് സബ്സിഡി ആനുകൂല്യങ്ങൾ നൽകുന്നു.
 11. അഗ്രോ സർവീസ് സെന്ററുകൾ മുഖാന്തിരമുള്ള യന്ത്രസംവിധാനങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും, ആശ പോർട്ടൽ വഴി കാർഷിക  കർമ്മസേനയും കസ്റ്റം ഹയറിംഗ് സെന്ററുകളും ഏകോപിപ്പിച്ചു വരുന്നു.
 1. കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരവും  വിള ഇൻഷ്യുറൻസും നടപ്പിലാക്കുന്നു.
 2. ആർ.എ.റ്റി.റ്റി.സി, എഫ്.റ്റി.സി എന്നീ ട്രെയിനിംഗ് സെന്ററുകൾ വഴി കർഷകർക്ക് പരിശീലനം നൽകി വരുന്നു.
 1. മണ്ണ് പരിശോധനാ ലാബുകൾ വഴി മണ്ണ് പരിശോധനാ സൗകര്യങ്ങൾ ലഭ്യമാക്കുന്നു.
 2. ഫാമുകൾ വഴി കർഷകർക്ക് വിത്തുകൾ, തൈകൾ, മറ്റു നടീൽ വസ്തുക്കൾ, ഉൽപാദന ഉപാധികൾ എന്നിവ ലഭ്യമാക്കുന്നു.
 1. ലാബുകൾ മുഖാന്തിരം ജൈവ രോഗകീട നിയന്ത്രണത്തിനുള്ള സൂക്ഷമ ജീവികളും ജൈവജീവാണു വളങ്ങളും, എതിർ പ്രാണികളും വിതരണം നടത്തുന്നു.
 2. കാർഷിക ഉത്പ്പന്നങ്ങളുടെ സംഭരണവും വിപണനവും ഗ്രാമീണ നഗര കമ്പോളങ്ങൾ വഴിയും ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ എന്നീ ഏജൻസികൾ വഴിയും നടപ്പിലാക്കുന്നു. കൂടാതെ നൂതന സാങ്കേതിക സംവിധാനങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിച്ച് വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നു.
 3. നിരന്തമായ പരിശോധനകളിലൂടെ വിത്ത്, വളം, കീടനാശിനി എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നു.
Share Now

Leave a Reply

Your email address will not be published. Required fields are marked *