ഇരവിപുരം : അധ്യാപനത്തോടൊപ്പം കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പകർന്നു നൽകി അധ്യാപകൻ മാതൃകയാകുകയാണ് .കൊല്ലം മയ്യനാട് കാരിക്കുഴി പാലേതു വീട്ടിൽ ജിതേന്ദ്രന്റെയും സുശീല യുടെയും മകൻ വാളത്തുങ്കൽ ഗവണ്മെന്റ് L P സ്കൂളിലെ അധ്യാപകൻ സിനോലിൻ ആണ് വ്യത്യസ്തത പുലർത്തുന്നത് .പുതു തലമുറ കൃഷികളോട് വിമുഖത കാട്ടുമ്പോൾ ആണ് സിനോലിൻ ഭാര്യ വെളിയം പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ രേഖ ജി ശശീന്ദ്രനോടൊക്കെ ഔദ്യോഗിക തിരക്കിനിടയിലും സമയം കണ്ടെത്തി കൃഷി ചെയുന്നത് .കൃഷിയിൽ നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട് .കാരിക്കുഴി ഏലായിൽ ഇരവിപുരം കൃഷിഭവന്റെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന നെൽകൃഷി എലാ മുഴുവനും വ്യാപിപ്പിക്കുന്നതിനായി വസ്തു ഉടമകളെ കണ്ടെത്തുന്നതിനും നേതൃത്വം നൽകിയിരുന്നു .കാരിക്കുഴി ഏലായിലെ തരിശു കിടന്ന ഭാഗം കൃഷി ചെയ്യുന്നതിനായി കൃഷിഭവൻ അധികാരികളുമായി ചേർന്ന് മുൻകൈ എടുത്ത് പ്രവർത്തിച്ചു .ഈ ഭാഗത്തു സ്വന്തമായുള്ള 50 സെന്റ് ഭൂമിയിൽ നെൽകൃഷി നടത്തുന്നുമുണ്ട് .ഉമയനല്ലൂർ ഏലായിൽ ഒരേക്കറിലധികം ഭൂമിയിലും നെൽകൃഷി ചെയ്യുന്നുണ്ട് .നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികളെ നേരിട്ട് പരിചയപെടുത്തുന്നതിനായി വാളത്തുങ്കൽ ഗവണ്മെന്റ് L P S ലെ കുട്ടികളെ വിത്ത് പാകുന്ന സമയത്തും കൊയ്ത്തു സമയത്തും പാടത്തു കൊണ്ടുപോകാറുണ്ട് .വിളവെടുപ്പിൽ ചേന ,ചെമ്പു ,കാച്ചിൽ മരച്ചീനി തുടങ്ങിയ ഇടവിള കൃഷികളും ഫലവൃക്ഷങ്ങളെയും നട്ടുവളർത്തുന്നു .
ഭാര്യാഗൃഹത്തോടു ചേർന്ന് വെണ്ടയ്ക്ക ,പച്ചമുളക് ,തക്കാളി ,വഴുതന തുടങ്ങിയ പച്ചക്കറികളും ഇഞ്ചി ,മഞ്ഞൾ ,കുള്ളൻ തെങ്ങുകൾ ,അലങ്കാര ചെടികൾ ,കറ്റാർവാഴ എന്നിവയും പരിപാലിച്ചുവരുന്നു .
2005 ൽ ജയിൽ വകുപ്പിൽ മെയിൻ വാർഡർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ച സിനോലിന് 2010 ൽ ആണ് അധ്യാപക വൃത്തിയിലേക്ക് മാറുന്നത് .മാതാവ് സുശീലയും ഭാര്യാമാതാവ് ബേബി ഗിരിജയും NN പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദി വിഘ്‌നേശ്വറും എല്ലാ പിന്തുണയുമായി കൂടെയുണ്ട് .
പാഠപുസ്തകത്തിനൊപ്പം കാർഷിക പാഠവും പകർന്ന് നൽകി സിനോലിൻ
