ഒരു ജൈവ കർഷകനെ വിജയിപ്പിക്കുന്ന ചില രഹസ്യങ്ങൾ

പഴയ കാലത്ത് കർഷകർ കൂടുതലായി ജൈവകൃഷിയാണ് ചെയ്‌തിരുന്നത്‌. പിന്നീട് കാലം മാറിയതോടുകൂടി നവീകരണം ആഗ്രഹിച്ചു തുടങ്ങിയതോടെ കാര്യങ്ങൾ മാറി. പക്ഷെ ഇപ്പോൾ നമ്മൾ വീണ്ടും പഴയ സംസ്‌കാരത്തിലേക്ക് തിരിച്ചു വരികയാണ്.  ഇന്ന് ജൈവകൃഷി ഏറ്റവും കൂടുതൽ ചെയ്യുന്ന രാജ്യം ഇന്ത്യയാണ്.

രാസവസ്തുക്കളെ ഒഴിവാക്കികൊണ്ട്, ജൈവവസ്തുക്കൾ ഉപയോഗിച്ചു കൃഷി ചെയ്യുന്ന ഒരു സാങ്കേതിക വിദ്യയാണ് ജൈവകൃഷി അല്ലെങ്കിൽ organic farming.  മലിനീകരണം കുറയ്ക്കാനും, മണ്ണിൻറെ ഫലഭുയിഷ്ടത സംരക്ഷിക്കാനും, പരിതസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ജൈവവൈവിധ്യത്തെ (biodiversity) സംരക്ഷിക്കാനും, ജൈവകൃഷിയെ കൊണ്ട് സാധിക്കുന്നതാണ്.  ചുരുക്കത്തിൽ പറയുകയാണെങ്കിൽ, ജൈവകൃഷി നമ്മുടെ ആരോഗ്യത്തേയും ഒപ്പം പരിതസ്ഥിതിയേയും സംരക്ഷിക്കുന്ന ഏറ്റവും സുരക്ഷിതമായ കൃഷിരീതിയാണ്.

 ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ കഴിച്ചാലുണ്ടാകുന്ന നേട്ടങ്ങൾ 

 1.  ജൈവഭക്ഷണത്തിൽ antioxidant ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് ഹൃദയ സംബന്ധമായ രോഗങ്ങൾ, കാഴ്ച്ച പ്രശ്‌നം, അകാല വാർദ്ധക്യം, എന്നിവ വരാനുള്ള സാധ്യത കുറവാണ്.

2.  ജൈവഭക്ഷണത്തിന്, രാസവളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്‌ത ഭക്ഷ്യവസ്തുക്കളെക്കാൾ സ്വാദ്  കൂടുതലാണ്. 

 3.  ജൈവഭക്ഷണം പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു

 4.  ജൈവകൃഷിയിലൂടെ ഉൽപാദിപ്പിച്ച ഭക്ഷ്യവസ്തുക്കൾ പോഷകഗുണമേറിയതും, വിഷാംശങ്ങൾ അടങ്ങാത്തതുമാണ്.

 ജൈവകൃഷിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ

 1.  ആദ്യമായി പരിഗണിക്കേണ്ടത് ഭൂമിയും, സ്ഥലവുമാണ്

 2.   അവിടത്തെ മണ്ണ്, കാലാവസ്ഥ, വെള്ളം ലഭിക്കാനുള്ള സാധ്യത

 3.    വേനൽകാലങ്ങളിൽ,  വിളകളുടെ ബാക്കിയും, കമ്പോസ്റ്റ് വളങ്ങളും, മൃഗങ്ങളുടേയും മറ്റും വളങ്ങളും വ്യാപിപ്പിച്ച് കൃഷിയിടം നല്ലതുപോലെ ഉഴുതുമറിക്കുക.

 5.    വർഷകാലങ്ങളിൽ കളകളും മറ്റുമുള്ള പച്ചവളങ്ങൾ വ്യാപിപ്പിച്ച് വീണ്ടും ഉഴുതുക 

 6.    ശരിയായ പുതയിടൽ നിങ്ങളുടെ കൃഷിയിടത്തെ സംരക്ഷിക്കുന്നു. ഈ വൈക്കോൽ വളങ്ങൾ മണ്ണെരയുടേയും സൂഷ്മാണുക്കളുടേയും ഭക്ഷണമായതുകൊണ്ട്, അവയെ ആകർഷിക്കുന്നു. ഇത് മണ്ണിൻറെ പോഷകഗുണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

  ഒരു ജൈവ കർഷകനെ വിജയിപ്പിക്കുന്നത് എന്തൊക്കെയാണ്?

 1.  ജൈവകൃഷി ചെയ്യുന്ന വിധത്തെ കുറിച്ചുള്ള ശരിയായ അവബോധം. മണ്ണ് ഏതു 

      തരമാണെന്നും, അവിടെ  അനുയോജ്യമായ കൃഷി ഏതാണെന്നും, മറ്റുള്ള ജൈവകർഷകരോട് ചോദിച്ചു മനസിലാക്കുക

 2. നിങ്ങളുടെ സ്ഥലത്തെ മണ്ണിനും, കാലാവസ്ഥയ്ക്കും അനുയോജ്യമായ ശരിയായ കൃഷി തെരഞ്ഞെടുക്കുക.

 3.   കീടങ്ങളാണ് വലിയൊരു വെല്ലുവിളി. ശരിയായ രീതിയിലുള്ള നിയന്ത്രണങ്ങൾ ചെയ്യുക. പുതയിടൽ, കീടങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതാണ്.

Share Now

Leave a Reply

Your email address will not be published. Required fields are marked *