പച്ചക്കറികളിലെ വിഷാംശത്തെ ഇല്ലാതാക്കാൻ ചില വിദ്യകൾ

നമുക്ക് ഒരിക്കലും തന്നെ ഒഴിവാക്കാൻ പറ്റാത്ത സാധനങ്ങളാണ് ആഹാര സാധനങ്ങൾ. അതിൽ തന്നെ പച്ചക്കറികൾ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. പണ്ട് കാലത്ത് നമ്മുടെ വീടുകൾക്ക് ആവശ്യമായ പച്ചക്കറികൾ നാം തന്നെയായിരുന്നു കൃഷി ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ വിഷരഹിതമായ പച്ചക്കറിയാണ് നമ്മൾ കഴിക്കുന്നതും.

എന്നാൽ കാലം മാറിയതോടെ അക്കാര്യത്തിലും മാറ്റങ്ങൾ വന്നു. കൃഷി രീതികൾ എല്ലാവരും വിട്ടു. വളരെ വിരളമായാണ് കൃഷികളെ കാണാൻ സാധിക്കുക. അത് കൊണ്ട് തന്നെ ഇന്ന് എല്ലാവരും കടകളേയും സൂപ്പർമാർക്കറ്റുകളേയും ആശ്രയിക്കാൻ തുടങ്ങി.

അവർ അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ട് വരുന്നതായത് കൊണ്ട് തന്നെ ഇതിൽ വിഷാംശം അടങ്ങിയിട്ടുണ്ടാകും. അതേ പച്ചക്കറികൾ തന്നെ നാം കഴിക്കുകയുംചെയ്യും. ഇത് ആരോഗ്യത്തിനെ പല കാര്യങ്ങളിലായി ബാധിക്കുന്നു. ഇത് കാൻസർ സാധ്യതകൾക്ക് വരെ വഴിയൊരുക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ നമ്മൾ മേടിക്കുന്ന പച്ചക്കറികളിലെ വിഷാംശം എങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം..

പച്ചക്കറികളിലെ വിഷാംശത്തെ വീട്ടിൽ നിന്ന് ഇല്ലാതാക്കാൻ എളുപ്പ വഴികൾ ഉണ്ട്!

കറിവേപ്പില, തക്കാളി, പച്ചമുളക് എന്നിങ്ങനെ തുടങ്ങിയ വിഷാംശത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി വിനാഗിരി ഒഴിച്ച് വെച്ചിരിക്കുന്ന ലായനികളിലോ അല്ലെങ്കിൽ വാളൻ പുളി പിഴിഞ്ഞ വെള്ളത്തിലോ മുക്കി വെക്കുന്നത് നല്ലതാണ്. ഇങ്ങനെ വെച്ചതിന് ശേഷം നന്നായി പച്ചക്കറികൾ കഴുകിയെടുക്കണം. ശേഷം നിങ്ങൾക്ക് പാചകത്തിനായി ഉപയോഗിക്കാവുന്നതാണ്.
ഇത്തരത്തിലുള്ള പച്ചക്കറികൾക്ക് ഇഞ്ചി അരച്ച് ചേർത്ത വെള്ളത്തിൽ പച്ചക്കറികൾ കഴുകിയെടുക്കുന്നതും നല്ലതാണ്.

നിങ്ങൾക്ക് ഇതല്ലെങ്കിൽ ക്യാരറ്റ് അത് പോലെ തന്നെ മുരിങ്ങയ്ക്ക പോലുള്ള പച്ചക്കറികളിലെ വിഷാംശത്തെ നീക്കം ചെയ്യുന്നതിന് വേണ്ടി ഉപ്പ് വെള്ളത്തിനെ ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കിൽ മഞ്ഞൾ വെള്ളം നല്ലൊരു പ്രകൃതി ദത്ത കീടനാശിനി തന്നെയാണ്.

ഉപയോഗത്തിന് മുൻപ് പച്ചക്കറികളോ അല്ലെങ്കിൽ പഴങ്ങളോ ഉപ്പ് വെള്ളം, മഞ്ഞൾ വെള്ളം, വിനാഗിരി വെളളത്തിലോ ഇട്ട് വെക്കാവുന്നതാണ്. ഇത്തരത്തിൽ വെച്ചതാണെങ്കിൽ കൂടി അത് പലയാവർത്തി കഴുകി തന്നെ വേണം ഉപയോഗിക്കേണ്ടത്.

കാബേജ്, കോളിഫ്ലവർ പോലെയുള്ള പച്ചക്കറികൾ ഇതളടർത്തി, അല്ലെങ്കിൽ വേർതിരിച്ച് എടുത്ത്
ചൂട് വെള്ളത്തിൽ മഞ്ഞൾപ്പൊടി ഇട്ട് അതിൽ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. കാരണം അതിനുള്ളിലുള്ള കീടങ്ങൾ നശിക്കുന്നതിന് ഇതാവശ്യമാണ്.

ഇത്തരത്തുലുള്ള കാര്യങ്ങൾ ചെയ്യുന്നത് പച്ചക്കറിയിലടങ്ങിയിരിക്കുന്ന വിഷാംശത്തെ ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കും. എന്നിരുന്നാൽ തന്നെയും മൊത്തമായുള്ള വിഷാംശത്തെ ഇല്ലാതാക്കാൻ സാധിക്കില്ല എന്നത് മനസ്സിലാക്കേണ്ട ഒന്നാണ്.

ഏത് പച്ചക്കറിയായാലും പല വട്ടം കഴുകി തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക.

 

Share Now

Leave a Reply

Your email address will not be published. Required fields are marked *