പുളിയും,മധുരവുമേകും ചതുരപ്പുളി

മധുരവും പുളിയും ഒരുമിച്ച് ആസ്വദക്കാനായി  ചതുരപ്പുളി അഥവാ കാരംബോള കഴിക്കാം. അവിറോമ കാരംബോള  എന്നാണ്  ഇതിൻ്റെ ശാസ്ത്രനാമം. ഇന്ത്യോനേഷ്യയാണ് ചതുരപ്പുളിയുടെ ജന്മദേശം. ഏറെ പോഷകഗുണങ്ങളുള്ള ചതുരപ്പുളി കൃഷിയിപ്പോള്‍ കേരളത്തിലും വ്യാപകമായി കൊണ്ടിരിക്കുകയാണ്.  മുട്ടയുടെ ആകൃതിയില്‍ കണ്ടുവരുന്ന ഈ   പഴത്തിന് ഏകദേശം 2-6 ഇഞ്ച് വരെയാണ് വലുപ്പം.  കൂടാതെ ഇതിന്  അഞ്ചു കൂര്‍ത്ത അഗ്രമുഖങ്ങളും ഉണ്ട്.  ഇതിന്‍റെ  തൊലി കനം  കുറഞ്ഞതും മൃദുവും പശിമയുള്ളതുമാണ്.  ഓരോ പഴത്തിലും 10-12 വരെ തവിട്ടുനിറത്തോടുകൂടിയ  വിത്തുകള്‍ കാണുന്നു.  ചതുരപ്പുളി രണ്ട് തരത്തിലുണ്ട്. കുറഞ്ഞപുളി ഉള്ളവയും, മധുരപുളി ഉള്ളവയും.

ഈ പഴത്തിന്‍റെ പുറംതൊലി ഉള്‍പ്പെടെ എല്ലാഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്.  ആന്‍റി ഓക്സിഡന്റ്റ് പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവ ചതുരപ്പുളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു, കൂടാതെ കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം എന്നീ ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ലഭിക്കുന്നതിനും ചതുരപ്പുളി കഴിക്കുന്നത് നല്ലതാണ്.ഷുഗറും, സോഡിയവും, ആസിഡും കുറവാണ്. ഈ മരം അലങ്കാരച്ചെടിയായും ഉപയോഗിക്കാം.

അച്ചാറിടാം മീന്‍കറിവെയ്ക്കാം

സ്റ്റാര്‍ഫ്രൂട്ടെന്നും അറിയപ്പെടുന്ന ചതുരപ്പുളി വിവിധതരം ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കും. ജാം, ജെല്ലി, അച്ചാറുകള്‍, ജ്യൂസ് എന്നിവ ഇതുപയോഗിച്ച് നിര്‍മിക്കുന്നു. മീന്‍കറിയിലും മറ്റും കുടംപുളിക്ക് പകരമായും ചതുരപ്പുളി ഉപയോഗിക്കാം. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയതിനാല്‍ ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കാന്‍ ചതുരപ്പുളിക്ക് കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം കിഡ്‌നി സംബന്ധമായ അസുഖമുള്ളവര്‍ ഇതു കഴിക്കാന്‍ പാടില്ല. പൊട്ടാസ്യം വൃക്കയെ ബാധിക്കുന്ന അസുഖങ്ങള്‍ കൂടാന്‍ കാരണമാകുന്നതിനാലാണിത്.

നടുന്ന രീതി

ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ ഒരു മീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ ചാണകപ്പൊടി ചേര്‍ത്ത് നടുക. ആവശ്യത്തിന് വെള്ളമൊഴിച്ചു കൊടുക്കണം. മൂന്നുവര്‍ഷം കൊണ്ട് കായിച്ചു തുടങ്ങും. പച്ചനിറത്തിലുള്ള കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞനിറമാകും. ഒരു മരത്തില്‍ നിന്ന് ഏകദേശം 50 കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. കീടബാധ സാധാരണയായി ബാധിക്കാത്തതിനാല്‍ ഏതു കാലാവസ്ഥക്കും യോജിച്ചതാണ് ചതുരപ്പുളി.

Share Now

Leave a Reply

Your email address will not be published. Required fields are marked *