കവുങ്ങ്‌ കൃഷിയ്ക്കുള്ള പ്രത്യേക പദ്ധതി

നമ്മുടെ സംസ്ഥാനത്തെ, പ്രത്യേകിച്ച്‌ വടക്കന്‍ ജില്ലകളിലെ ഒരു പ്രധാന തോട്ടവിളയാണ്‌ കവുങ്ങ്‌. കവുങ്ങ്‌ കൃഷി ചെയ്യന്ന പ്രദേശത്തിന്റെ വിസ്തൃതിയും ഉല്പാദനവും കുറഞ്ഞുവരുന്നതായിട്ടാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. കവുങ്ങിനെ ബാധിക്കുന്ന മഹാളി എന്ന രോഗമാണ്‌ ഇതിന്റെ പ്രധാന കാരണം. ഇതുമൂലം കൃഷി സംരക്ഷണത്തിന്‌ ഉയര്‍ന്ന ഉല്പാദനചെലവ്‌ വേണ്ടി വരുന്നു. നല്ലയിനം നടീല്‍ വസ്തുക്കള്‍ ലഭിക്കാത്തതിനാലും, കൃഷി ചെയ്യുന്നതിന്‌ ആവശ്യമായ സഹായം കിട്ടാത്തതിനാലും, മെച്ചപ്പെട്ട സാങ്കേതിക കൃഷി രീതികള്‍ സ്വീകരിക്കുവാന്‍ കവുങ്ങ്‌ കര്‍ഷകര്‍ വിമുഖത കാണിക്കുന്നു. ആയതിനാല്‍, വടക്കന്‍ ജില്ലകളില്‍ കവുങ്ങ്‌ കൃഷിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും, വിപണനത്തിനും കൃഷി സംരക്ഷണത്തിനും പരിപാലനത്തിനുമായി 100.00 ലക്ഷം രൂപ 2021-22 ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു. കാസര്‍ഗോഡ്‌ ജില്ലയ്ക്കുള്ള ഫണ്ട്‌ കാസര്‍ഗോഡ്‌ പാക്കേജില്‍ നിന്നും കണ്ടെത്താവൃന്നതാണ്‌.പദ്ധതി വിഹിതത്തില്‍ നിന്നും യഥാക്രമം 5.00 ലക്ഷം രൂപയും 20.00 ലക്ഷം രൂപയും ഇടുക്കി, വയനാട്‌ ജില്ലകളിലെ കവുങ്ങ്‌ കൃഷിയ്ക്കായി നീക്കി വച്ചിരിക്കുന്നു.

Share Now

Leave a Reply

Your email address will not be published. Required fields are marked *