സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ കാര്‍ഷികമേഖലയെ തകര്‍ക്കുന്നു.

രാജ്യം മുഴുവന്‍ ചര്‍ച്ചാവിഷയം കര്‍ഷകനും കൃഷിയുമാണ്. കര്‍ഷകര്‍ക്കുവേണ്ടി കണ്ണീരൊഴുക്കുന്ന രാഷ്‌ട്രീയക്കാര്‍ മുതല്‍ സാംസ്‌ക്കാരിക നേതാക്കന്മാരും എന്തിനേറെ സിനിമാക്കാര്‍ വരെ കര്‍ഷകന്റെ ദുരിതത്തെ ഓര്‍ത്ത് വിലപിക്കുന്നു. എന്നാല്‍ ഇതെല്ലാം മുതലക്കണ്ണീര്‍ മാത്രമാണെന്ന് കര്‍ഷകര്‍ക്ക് നല്ലപോലെ മനസ്സിലാവുന്നുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിലാണ് യഥാര്‍ത്ഥത്തില്‍ ഭഗവാന്‍ ബലരാമനെക്കുറിച്ച് കര്‍ഷകര്‍ ബഹുമാനപൂര്‍വ്വം സ്മരിക്കുന്നത്.കൃഷിയും കന്നുകാലിവളര്‍ത്തലുമായി ജീവിച്ചിരുന്ന യാദവര്‍ ദേവേന്ദ്രന്റെ ശത്രുതയ്‌ക്ക് ഇരയായതിന്റെ ഭാഗമായി അതിഘോരമായ മഴപെയ്യിച്ച് കളിന്ദിനദിയില്‍ വിഷം കലര്‍ത്തി,അനാവൃഷ്ടി മൂലം കൃഷി നശിപ്പിച്ചു. ഈ സമയത്ത് ഭഗവാന്‍ ബലരാമന്‍ കര്‍ഷകരക്ഷയ്‌ക്കായി മന്ഥരപര്‍തത്തെ ഉയര്‍ത്തി മഴയെ തടഞ്ഞു നിര്‍ത്തിയെന്നും, യമുനാനദിയെ തന്റെ കലപ്പയാല്‍.മഥുരയിലൂടെ ഒഴുക്കി കൃഷി രക്ഷിച്ചു എന്നതും ആയിരക്കണക്കിനു വര്‍ഷം മുമ്പ് നടന്നതായി പുരാണങ്ങള്‍ പറഞ്ഞുതരുന്നു. അതുകൊണ്ട് തന്നെ വീണ്ടും ഭഗവാന്‍ ബലരാമന്റെ രൂപത്തില്‍ ഒരു കര്‍ഷകരക്ഷകന്‍ ഉയര്‍ന്നുവരണമെന്ന് കര്‍ഷകര്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജന്മദിനം, കര്‍ഷകര്‍ക്കുവേണ്ടി, കര്‍ഷകരാല്‍ രൂപം നല്‍കിയ,കര്‍ഷകസംഘടനയായ ഭാരതീയ കിസാന്‍സംഘ് ദേശീയ കര്‍ഷകദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്.

ഭാരതത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കൃഷിയും, കന്നുകാലി വളര്‍ത്തലും അനുബന്ധ തൊഴിലുമായി ദിവസത്തിന്റെ മുക്കാല്‍ പങ്കും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷ.കര്‍ഷക സമൂഹത്തിന് സാമൂഹ്യ, രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ സമയം ലഭിക്കാറില്ല. അതിനാല്‍ അവര്‍ക്കെതിരായി സര്‍ക്കാരുകളോ, ഉല്പന്നങ്ങള്‍ വാങ്ങുന്ന കുത്തക കമ്പനികളോ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. ഇത്തരം ദോഷഫലങ്ങള്‍ ഉണ്ടാവുമ്പോള്‍ അവ ചൂണ്ടിക്കാണിച്ച്, ചോദ്യം ചെയ്യപ്പെടേണ്ട രാഷ്‌ട്രീയ നേതൃത്വംശിഖണ്ഡികളെപ്പോലെ പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ഷകര്‍ നിസ്സഹായരായിത്തീരുകയാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കേരള സര്‍ക്കാര്‍ നെല്‍കര്‍ഷകരോട് ഇപ്പോള്‍ കാണിക്കുന്ന അനീതി.കഴിഞ്ഞ 2-ാം വിള നെല്ല് സര്‍ക്കാര്‍ സംഭരിച്ച് 6 മാസം കഴിഞ്ഞുവെങ്കിലും ഇതേവരെയായും അതിന്റെ തുക നല്‍കിയില്ല എന്നുമാത്രമല്ല, കേന്ദ്രം സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായി കേരളസര്‍ക്കാരിനു നല്‍കിയ പണം പോലും വകമാറി ചെലവുചെയ്തിരിക്കുന്നു. കര്‍ഷകനോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതി ഇവിടെയും അവസാനിക്കുന്നില്ല. മാറിമാറി വിവിധ ബാങ്കുകളില്‍ അക്കൗണ്ട്എടുപ്പിച്ച് പണം കടമായി കര്‍ഷകര്‍ക്ക് നല്‍കാമെന്നാണ് പറയുന്നത്.

ഒരു വര്‍ഷത്തില്‍ 2 മാസത്തേയ്‌ക്കുള്ള അരിപോലും ഇവിടെ ഉല്പാദിപ്പിക്കുന്നില്ല എന്നതിനാല്‍, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനെന്ന പേരിലാണ് തണ്ണീര്‍ത്തട സംരക്ഷണനിയമം കേരള സര്‍ക്കാര്‍.കൊട്ടിഘോഷിച്ച് നടപ്പാക്കിയത്. എന്നാല്‍ ഭൂമാഫിയകളുമായും വ്യവസായികളുമായും കൈകോര്‍ത്ത് സര്‍ക്കാര്‍ നിയമത്തില്‍ വെള്ളം ചേര്‍ത്ത് നിത്യേനയെന്നോണം കൃഷിഭൂമി നികത്തിക്കൊണ്ടിരിക്കുകയാണ്. ഒരു സാധാരണ കേരള കര്‍ഷകന്റെ ജീവിതക്രമത്തില്‍ വളരെ.പ്രാധാന്യം അര്‍ഹിക്കുന്ന തെങ്ങുകൃഷിക്കാരുടെ കാര്യം പറയേണ്ടതില്ല. സമ്മിശ്ര കൃഷിരീതി അനുവര്‍ത്തിച്ചിരുന്ന കേരള കര്‍ഷകന്റെ ഏകവിള കൃഷിയിലേക്കുള്ള മാറ്റം ചെറുകിട കര്‍ഷകരെ അന്യാശ്രയത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയായിരുന്നു. കേരളീയര്‍ക്ക് നിത്യേനആവശ്യമുള്ള പാല്‍, മുട്ട എന്നിവയുടെ ഉല്പാദനത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത സര്‍ക്കാര്‍ നടപടി മൂലം, കൃത്രിമമായി നിര്‍മ്മിച്ച പാലും മറ്റുല്പന്നങ്ങളും അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഒഴുക്കുകയാണ്. ഇതിലൂടെ കേരളീയരുടെ ആരോഗ്യവും സമ്പത്തും

നഷ്ടപ്പെടുന്നു. പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത നേടുമെന്ന് മന്ത്രിമാര്‍ നടന്ന് പ്രസംഗിക്കുകയും ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന് നിത്യേന പത്രത്തില്‍ പരസ്യം ചെയ്ത് കോടികള്‍ ചെലവഴിച്ച കൃഷിവകുപ്പ്.ഓണത്തിന് നാട്ടുകാര്‍ക്ക് നല്‍കിയതാവട്ടെ ചെണ്ടുമല്ലിപൂക്കള്‍. ഇത്തരം തുഗ്ലക്ക് ഭരണപരിഷ്‌ക്കാരത്തിലൂടെ സര്‍ക്കാര്‍ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുകയാണ്.

കൃഷിസ്ഥലത്തോ കര്‍ഷകനുമായോ യാതൊരുവിധ സമ്പര്‍ക്കവുമില്ലാത്ത, കൃഷി പുസ്തത്താളുകളിലൂടെ പഠിച്ച കൃഷി ഉദ്യോഗസ്ഥന്മാരുടെ ഒരുമാസത്തെ ശമ്പളത്തിനുമാത്രം സര്‍ക്കാര്‍ ചെലവിടുന്നതാവട്ടെ 285 കോടിരൂപ. കര്‍ഷകരുടെ 3 മാസത്തെ അധ്വാനത്തിലൂടെ ഉണ്ടായ നെല്ല് സര്‍ക്കാര്‍ സംഭരിച്ച് 6 മാസക്കാലമായി നല്‍കാതെ വെച്ചിട്ടുള്ള തുക ഏകദേശം 300 കോടി രൂപമാത്രമായിരുന്നുവെങ്കിലും ഇത് നല്‍കാതെ തിരുവോണ ദിവസം നിരാഹാരം കിടന്ന കര്‍ഷകന്റെ കണ്ണീര് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. കൃഷി ഉദ്യോഗസ്ഥരുടെ ഒരുമാസത്തെ ശമ്പളം നിര്‍ത്തിവെച്ച് ആയത് കഷ്ടപ്പെുന്ന കര്‍ഷകന്ന് ആശ്വാസമായി നല്‍കുവാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല. പാവപ്പെട്ട പ്രതികരിക്കാത്ത കര്‍ഷകനുനേരെ എന്ത് നെറികേടും കാണിക്കാം എന്നല്ലേ ഇതിനര്‍ത്ഥം. 60 വര്‍ഷക്കാലം ഭാരതം ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ കാര്‍ഷികനയം മൂലം കുത്തുപാളയെടുപ്പിച്ച കാര്‍ഷിക നയങ്ങളില്‍ മാറ്റം വരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന 3 കാര്‍ഷിക ബില്ലുകളെ, അരാജവാദികളായ രാഷ്‌ട്രീയക്കാരും വിഘടനവാദികളും, കുത്തക കമ്പനി മുതലാളിമാരും ചേര്‍ന്ന് തകര്‍ത്തു. ഭാരതത്തില്‍ കാലാകാലങ്ങളായി ഉപയോഗിച്ചുവന്നിരുന്ന ഭക്ഷ്യസാധനങ്ങള്‍, എണ്ണകള്‍ എന്നിവയെ മനുഷ്യന് ഹാനികരമെന്ന് വരുത്തിത്തീര്‍ത്ത് പകരം നിറവും മണവും ഗുണവുമില്ലാത്ത പാമോയില്‍, സണ്‍ഫഌവര്‍ഓയില്‍ എന്നിവയുടെ ഇറക്കുമതിയും, കൃഷിയും നാട്ടിലെ കര്‍ഷകനുണ്ടാക്കിയ മുറിവ് ചെറുതൊന്നുമല്ല. ആഗോള കുത്തക കമ്പനികള്‍ക്കുവേണ്ടി പിന്നണിയില്‍ പ്രവര്‍ത്തിച്ച ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥ ഭരണവര്‍ഗ്ഗത്തിന്റെയും നേരെ സര്‍ക്കാര്‍ കണ്ണടയ്‌ക്കുകയായിരുന്നു. കഴിഞ്ഞ 7 പതിറ്റാണ്ടായി നാട്ടില്‍ നടപ്പിലാക്കിയ ധവളവിപ്ലവവും, ഹരിതവിപ്ലവവും, ഓറഞ്ച്-നീല വിപ്ലവവും, തൊഴിലാളി രാഷ്‌ട്രീയത്തിന്റെ ചുവപ്പു വിപ്ലവവുംചേര്‍ന്ന് കേരളത്തിലെ കാര്‍ഷികമേഖലയെ കീഴ്‌മേല്‍ മറിക്കുകയാണ്.

സര്‍ക്കാരിന്റെ വ്യവസായ സൗഹൃദനയം കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുകയായിരുന്നു. കച്ചവടക്കാര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വില്പനവില നിശ്ചയിക്കാന്‍ അവകാശം നല്‍കുമ്പോള്‍ കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് സര്‍ക്കാരാണ് വില നിശ്ചയിക്കുന്നത്.എന്നാല്‍ കച്ചവടക്കാരുടെ ഉല്പന്നങ്ങള്‍ക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ എം.ആര്‍.പി (മാക്‌സിമം റീട്ടെയില്‍ പ്രൈസ്) പ്രഖ്യാപിക്കുന്നതിന് അവകാശം നല്‍കിയിരിക്കുന്നു. വ്യവസായികള്‍ കാര്‍ഷിക ഇതാവട്ടെ എം.എസ്.പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്) മാത്രമാണ്. ഉപഭോക്താവിന്റെ വാങ്ങല്‍ശേഷിയെക്കുറിച്ച് മാത്രമാണ് സര്‍ക്കാരുകള്‍ ചിന്തിക്കുന്നത്. കര്‍ഷകന്റെ ഉല്പന്നത്തിന് ഉല്പാദന ചെലവുപോലും ലഭ്യമല്ല എന്നകാര്യം സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കുന്നതേയില്ല. എന്നാല്‍ കച്ചവടക്കാരുടെ ഉല്പന്നങ്ങള്‍ക്ക് യാതൊരു തത്വദീക്ഷയുമില്ലാതെ എം.ആര്‍.പി (മാക്‌സിമം റീട്ടെയില്‍ പ്രൈസ്) പ്രഖ്യാപിക്കുന്നതിന് അവകാശം നല്‍കിയിരിക്കുന്നു.

വ്യവസായികള്‍ കാര്‍ഷിക ഉല്പന്നവില വര്‍ദ്ധിച്ചതിന്റെ പേരില്‍ അവരുടെ ഉല്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വില താഴുമ്പോള്‍ അവരുടെ ഉല്പന്നങ്ങള്‍ക്ക് വില കുറയ്‌ക്കുന്നില്ല എന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു. അടുത്തകാലത്ത് ജൈവോല്പന്നങ്ങള്‍ക്ക് നാട്ടില്‍ വളരെ പ്രാധാന്യം ലഭിക്കുകയുണ്ടായി. ഇതിനായി ജൈവകൃഷി പ്രോത്സാഹനം സര്‍ക്കാര്‍തലത്തിലും വിളംബരം ചെയ്തുതുടങ്ങിയിരിക്കുന്നു. എന്നാല്‍ ജൈവകൃഷിയുടെ പേരില്‍ കമ്പനികള്‍ ഉണ്ടാക്കി പായ്‌ക്കറ്റുകളാക്കി വില്പന നടത്തുന്ന ജൈവവളങ്ങളും, ജീവാണുവളങ്ങളും ആണ് ജൈവകൃഷി പ്രോത്സാഹനത്തിനായി ലഭ്യമാക്കിയിരിക്കുന്നത്. അബദ്ധവശാല്‍ ജൈവകൃഷി ഇപ്രകാരമാണെന്നാണ് സമൂഹം മനസ്സിലാക്കിവെച്ചിരിക്കുന്നത്. എന്നാല്‍ കന്നുകാലി വളങ്ങളുും, പച്ചിലവളങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന വളമാണ് ജൈവവളം എന്ന യാഥാര്‍ത്ഥ്യം കൃഷി ഉദ്യോഗസ്ഥരും പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നുമില്ല.

കര്‍ഷകന് കാലാകാലങ്ങളില്‍ കൃഷിചെലവ് കണക്കാക്കി 20% ലാഭവിഹിതവും ചേര്‍ത്തുള്ള ഉല്പന്നവിലയായ ലാഭദായകവില എല്ലാ വര്‍ഷവും സര്‍ക്കാര്‍ മുന്‍കൂറായി പ്രഖ്യാപിക്കണം. കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ ആരോഗ്യപരിരക്ഷ, കുട്ടികളുടെ വിദ്യാഭ്യാസ-വിവാഹ ചെലവ്എ ന്നിവയ്‌ക്കായി പ്രത്യേക ഫണ്ട് നീക്കിവെയ്‌ക്കേണ്ടതാണ്. അതുപോലെതന്നെ 60 വയസ്സ് കഴിഞ്ഞ എല്ലാ കര്‍ഷകര്‍ക്കും, സര്‍ക്കാര്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ പെന്‍ഷനെങ്കിലും (ചുരുങ്ങിയത് 25,000 രൂപ) ലഭ്യമാക്കണം. സര്‍ക്കാര്‍ ഉപഭോക്താവിനെക്കുറിച്ച്

ചിന്തിക്കുന്നതോടൊപ്പം വ്യവസായികളോട്, കര്‍ഷകരോടുമുള്ള സമീപനത്തില്‍ കാലോചിതമായ മാറ്റം ഉള്‍ക്കൊള്ളണം. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കുന്നതോടൊപ്പം വ്യവസായികളെ കയറൂരിവിടുന്ന എം.ആര്‍.പി നയം തിരുത്തണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുവാനും ഏത് പൊതുവിപണിയിലും വില്‍ക്കുവാനും അവകാശമുണ്ടായിരിക്കണം. ഇത്തരം അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി രാഷ്‌ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ഏറ്റവും.വലിയ കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍സംഘ് ഈ വരുന്ന ഡിസംബര്‍ 15-ാം തിയ്യതി സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അവകാശ പ്രഖ്യാപനറാലിനടത്തുകയാണ്. സമ്മേളനത്തില്‍ കേരളത്തിലെ പ്രമുഖരായ കൃഷിശാസ്ത്രജ്ഞരും,സാമ്പത്തിക വിദഗ്‌ദ്ധരും, പ്രഗത്ഭ കര്‍ഷകരും, കാര്‍ഷികോല്പന്ന വ്യവസായികളും ചേര്‍ന്ന് തയ്യാറാക്കിയ ബദല്‍ കാര്‍ഷികനയരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും.

Share Now

Leave a Reply

Your email address will not be published. Required fields are marked *