സ്ട്രോബെറി കൃഷി ചെയ്യാം ഗ്രോ ബാഗിൽ

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ്​ സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും.നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ്. തെളിഞ്ഞ ചുവപ്പ്​ നിറത്തിലുള്ള ആരോഗ്യദായകമായ ഈ പഴം ആന്‍റിഓക്സിഡന്‍റ് ഘടകങ്ങളാൽ സമ്പന്നമാണ്​. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

സ്ട്രോബെറി വളർത്താനായി ഒരു ഗ്രോബാഗിൽ ജൈവവളം ചേർക്കുക. ജൈവ വളത്തിൽ 60 ശതമാനം ചകിരിച്ചോറും ജൈവ രീതിയിൽ നിർമിച്ച 40 ശതമാനം കമ്പോസ്റ്റും ഉണ്ടായിരിക്കണം. ഇതിലേക്ക് വിത്തുകൾ പാകുക. വിത്തുകൾക്കു മുകളിൽ പുതപ്പു പോലെ പോട്ടിങ്ങ് മിശ്രിതം വിതറുക. അങ്ങനെ വിതറുമ്പോൾ .സൂര്യപ്രകാശം വിത്തുകളിൽ പതിക്കുന്ന രീതിയിൽ വേണം.

ചെറുതായി നനയ്ക്കുക. സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ഗ്രോബാഗ് വെക്കുക. 15 -16 ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളയ്ക്കാൻ തുടങ്ങും.

35 ദിവസങ്ങളാകുമ്പോൾ 3 മുതൽ 5 വരെ ഇലകൾ വരും. ഈ സമയത്ത് ചട്ടയിലേക്ക് മാറ്റി നടാം.

നല്ല നീർവാർച്ചയുള്ള മണ്ണാണ് നല്ലത്. 50 ശതമാനം മണ്ണും 40 ശതമാനം ജൈവകമ്പോസ്റ്റും 10 ശതമാനം മണലും നന്നായി യോജിപ്പിക്കുക. ചട്ടിയിൽ പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക. ഇലകൾ വന്ന സ്ട്രോബെറിച്ചെടികൾ ഇതിലേക്ക് നടുക. നന്നായി നനച്ചു കൊടുക്കുക. ഈർപ്പം നിലനിർത്താൻ ശ്രമിക്കണം. ചെടികളുടെ ചുവട്ടിൽ ഉണങ്ങിയ കരിയിലകൾ പുതയിട്ടുകൊടുത്താൻ ഈർപ്പം നിലനിർത്താം.ചെടികൾ വളരാൻ 6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്. ചട്ടിയിലേക്ക് മാറ്റി നട്ടുകഴിഞ്ഞാൽ 18 മുതൽ 22 വരെ ദിവസങ്ങൾക്കുള്ളിൽ ജൈവവളം ചേർത്തുകൊടുക്കണം. 32 ദിവസങ്ങൾ കൊണ്ട് ചെടികൾ പൂവിട്ട് കായ്കൾ ഉണ്ടാകാൻ തുടങ്ങും. 42 ദിവസങ്ങൾ കൊണ്ട് പഴുത്ത് വിളവെടുക്കാം.

Share Now

Leave a Reply

Your email address will not be published. Required fields are marked *