കരനെല്‍ക്കൃഷിയെ കുറിച്ച് കൂടുതലറിയാൻ

കേരളത്തിൽ പണ്ടുകാലങ്ങളിൽ വ്യാപകമായി ചെയ്തിരുന്ന മോടൻ, പള്ള്യാൽ കൃഷി തുടങ്ങി തെങ്ങിൻ തോപ്പുകളിലും മറ്റ് അനുയോജ്യമായ കരഭൂമികളിലും നടത്തിവരുന്ന നെൽ കൃഷിയെയാണ് കരനെൽകൃഷി അഥവ കരനെല്ല് എന്ന് വിളിക്കുന്നത്. തണലിൽ വളരുന്നതും വരൾച്ചയെ ചെറുക്കാൻ കഴിയുന്നതും മറ്റ് വൈവിധ്യ ഗുണവിശേഷമുള്ളതുമായ ധാരാളം നാടൻ ഇനം നെല്ലിനങ്ങൾ കൃഷിചെയ്തിരുന്നു. തെങ്ങിൻ തോപ്പുകളാൽ സമൃദമായ കേരളത്തിൽ ഈ കൃഷിക്ക് ഏറെ സാധ്യതയുണ്ടായിട്ടും പിൽക്കാലങ്ങളിൽ ഇത് അപ്രത്യക്ഷമായി. ആദിവാസി ഗോത്രങ്ങളും മറ്റും മലപ്രദേശങ്ങളിൽ അരിഭക്ഷണലഭ്യതയ്ക്കായി കരനെല്ല് കൃഷി ചെയ്തിരുന്നു. കൃഷി കാലംവിരിപ്പ് കൃഷി സമയം അഥവാ മെയ് – ജൂണ്‍…

Read More

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ സത്തുകളിലൂടെ കീടങ്ങളെ തുരത്താം

ഇലകളെ നശിപ്പിക്കുന്ന പുഴുക്കൾ, പേനുകൾ, പേടി സ്വപ്നമാണ്. ഇവയിൽ പലതും താങ്കളുടെ അടുക്കളത്തോട്ടത്തിലും പ്രശ്നക്കാരനായി എത്തിയിട്ടുണ്ടാകും. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പപ്പായ ഇല, മഞ്ഞൾ എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ സത്തുകളിലൂടെ ഇത്തരം കീടങ്ങളെ തുരത്താം. 1. ഇഞ്ചി സത്ത് 50 ഇഞ്ചിയും രണ്ടു ലിറ്റർ വെള്ളവുമാണ് ഇഞ്ചി സത്ത് തയാറാക്കാൻ ആവശ്യം. ഇഞ്ചി അരച്ച് പേസ്റ്റ് രൂപത്തിലാക്കി വെള്ളത്തിൽ അലിയിച്ച് അരിച്ചെടുക്കുക. ഈ മിശ്രിതം നേരിട്ട് ചെടികളിൽ തളിക്കാം. തുള്ളൻ, ഇലച്ചാടികൾ, പേനുകൾ എന്നിവയെ നിയന്ത്രിക്കാനുപകരിക്കും….

Read More

അടുത്ത ഹരിതവിപ്ലവം ഹരിതഗൃഹകൃഷിയിലൂടെ

ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന രാജ്യം. ഇന്ത്യ ഒരു കാർഷികരാജ്യമായതുകൊണ്ട് നമുക്ക് മറ്റു രാഷ്ട്രങ്ങളുടെയിടയിൽ സാമ്പത്തികമായി ഉയർന്നുവരണമെങ്കിൽ നമ്മുടെ കാർഷിക വിഭവങ്ങൾക്ക് വികസിതരാജ്യങ്ങളുടെ ഉത്പന്നങ്ങളോട് കിടപിടിക്കാൻ കഴിയണം. അതിനാൽ നമ്മുടെ കാർഷികമേഖലയ്ക്ക് ഉയർന്ന ഉത്പാദനക്ഷമതയും സുസ്ഥിരമായ സമ്പദ്ഘടനയും ഉറപ്പുവരുത്തുന്ന സാങ്കേതികവിദ്യകൾ അനിവാര്യമാണ്. ഓരോ വിളയ്ക്കും ഏറ്റവും ഉയർന്ന ഉത്പാദനക്ഷമത കൈവരിക്കണമെങ്കിൽ അതിനുചുറ്റുമുള്ള അന്തരീക്ഷത്തിലെ പ്രകാശം, അന്തരീക്ഷത്തിലേയും മണ്ണിലേയും താപനില, വേരുമണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായുസഞ്ചാരവും, അന്തരീക്ഷവായുവിന്റെ ഘടന എന്നിവ ചെടിക്ക്…

Read More

ഡ്രോണ്‍ ഉപയോഗിച്ചുള്ള ജൈവവളം, ജൈവകീടനാശിനി തളിക്കല്‍ വ്യാപകമാകുന്നു

പാലക്കാട്‌ : ജില്ലയിലെ നെല്‍പ്പാടങ്ങളില്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഡ്രോണ്‍ (ചെറുവിമാനം) ഉപയോഗിച്ചുള്ള ജൈവവളം, ജൈവകീടനാശിനി തളിക്കല്‍  വ്യാപകം. കൃഷി വകുപ്പിന്റെ ‘വിള ആരോഗ്യ പരിപാലന പദ്ധതി’ പ്രകാരം പാടശേഖരസമിതി കളുടെയും കര്‍ഷക സൊസൈറ്റികളുടെയും സഹകരണത്തോടെയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ചെറുവിമാനം ഉപയോഗിച്ച് മരുന്നുതളി നടത്തുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൃഷിഭവനുകളുടെ മേല്‍നോട്ടത്തില്‍ ഇത്തരം പ്രദര്‍ശന തളിക്കലുകള്‍ നടത്തുന്നത്. പെരുവെമ്പ്, ആലത്തൂര്‍ , വടവന്നൂര്‍, പുതുശ്ശേരി എന്നിവിടങ്ങളില്‍ പാടശേഖരങ്ങളില്‍ ഇതിനോടകം ഡ്രോണ്‍ ഉപയോഗിച്ച് മരുന്നു തളിക്കല്‍ നടത്തി….

Read More

വിളവും, ആരോഗ്യവും വർധിപ്പിക്കുന്നതിന് പഞ്ചഗവ്യം

പഞ്ചഗവ്യം – “അഞ്ച് ഉൽപന്നങ്ങളുടെ മിശ്രിതം” എന്നർത്ഥമുള്ള ഒരു സംസ്കൃത പദമാണ് പലപ്പോഴും ഹൈന്ദവ ആചാരങ്ങളിലും വിവിധ ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത്. ഈ അത്ഭുതകരമായ മിശ്രിതം ചെടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും നല്ലതാണ്. മണ്ണിലെ സൂക്ഷ്മാണുക്കളെ സംരക്ഷിക്കാനും കീടങ്ങളെ അകറ്റി നിർത്താനും പഴം-പച്ചക്കറി വിളവ് വർദ്ധിപ്പിക്കാനും പഞ്ചഗവ്യം സഹായിക്കുന്നു. ആരോഗ്യമുള്ള ചെടികൾ ജൈവരീതിയിൽ വളർത്താൻ പഞ്ചഗവ്യം എങ്ങനെ ഉപയോഗിക്കാം? പശുവിൽ നിന്ന് ലഭിക്കുന്ന ചേരുവകളിൽ നിന്ന് ഉണ്ടാക്കുന്ന ജൈവവളമാണ് പഞ്ചകാവ്യ. ചാണകം, മൂത്രം, പാൽ, തൈര്, നെയ്യ് എന്നിവ…

Read More

മണ്ണില്‍ ജൈവാംശം നിലനിര്‍ത്താന്‍ പത്ത് മാര്‍ഗങ്ങള്‍

ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മണ്ണില്‍ ജൈവാംശം നല്ലതു പോലെ നിലനിര്‍ത്തിയാല്‍ മാത്രമേ കൃഷി വിജയിക്കുകയുള്ളൂ. ഇതിനു പഴമക്കാര്‍ പിന്തുടര്‍ന്നിരുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം. കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. നല്ല മഴ ലഭിക്കേണ്ട കര്‍ക്കിടകത്തില്‍ പൊള്ളുന്ന വെയിലായിരുന്നു. ചിങ്ങം പിറന്ന് ഓണം കഴിഞ്ഞിട്ടും കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

Read More

ഉള്‍നാടന്‍ ഗ്രാമത്തിലെ ഹരിത ബയോപാര്‍ക്ക്

കൃഷിയില്‍ നേട്ടം ഉണ്ടാക്കുന്നവരെക്കാള്‍ നഷ്ടം സംഭവിക്കുന്നവരെക്കുറിച്ചാണ് ഇന്ന് ജനം കൂടുതലായി അറിയുന്നത്. ഇത്തരം അറിവുകള്‍ പുതുതലമുറയില്‍ കൃഷി താല്‍പര്യം കുറയ്ക്കുന്നു. നഷ്ടങ്ങള്‍ നേരിട്ട് പരമ്പരാഗത രീതികളെ ശാസ്ത്രീയമാക്കി നേട്ടങ്ങള്‍ കൈവരിക്കുന്ന കര്‍ഷകരെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമ്പോഴാണ് പുത്തന്‍ തലമുറ കൃഷിയോട് താല്പര്യം കാട്ടുന്നത്. കൃഷി താത്പര്യമുള്ളവര്‍ക്ക് മാതൃകയാണ് രാജപ്പന്‍. വിലയിടിവിനും കാര്‍ഷിക തകര്‍ച്ചകള്‍ക്കും മുന്നില്‍ തകരുന്നതല്ല തങ്ങളുടെ ഇച്ഛാശക്തിയെന്നും കര്‍മശേഷിയെന്നും തെളിയിച്ചിട്ടുള്ള കര്‍ഷകരില്‍ ഒരാള്‍. എറണാകുളം ജില്ലയിലെ കോടനാടിന് അടുത്തുള്ള പാണംകുഴിയിലാണ് രാജപ്പന്‍ താമസിക്കുന്നത്. മുന്നിലെ പ്രതിബന്ധങ്ങളെ…

Read More

ജൈവ കീടനാശിനികൾ നിർമ്മിക്കാൻ കടുങ്ങല്ലൂരിൽ ബയോ കൺട്രോൾ ലാബ് ഒരുങ്ങുന്നു

എറണാകുളം: രാസവസ്തുക്കൾ ഉപയോഗിക്കാത്ത ജൈവകീടനാശിനികൾ കർഷകർക്ക് ലഭ്യമാക്കാൻ കടുങ്ങല്ലൂരിൽ ബയോ കൺട്രോൾ ലാബ് ഒരുങ്ങുന്നു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ഷൻ ഡെവലപ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലാണ് ഏലൂക്കരയിൽ ബയോ കൺട്രോൾ ലാബ് യാഥാർത്ഥ്യമാകുന്നത്. രണ്ടുകോടി രൂപയുടെ പദ്ധതിയിൽ ഒരുങ്ങുന്ന ലാബിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അഗ്രികൾച്ചർ ഇൻഫ്രസ്ട്രക്ചർ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി 1% പലിശ നിരക്കിലാണ് ഫണ്ട് ലഭിക്കുന്നത്. ഏലൂക്കരയിൽ പുതിയതായി നിർമ്മിക്കുന്ന കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ശാഖാ മന്ദിരത്തിന്റെ താഴത്തെ നിലയിലാണ് ലാബ് ഒരുങ്ങുന്നത്….

Read More

Plant Propagation and Nursery Management: സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം

1. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിൽ ‘Plant Propagation and Nursery Management’ എന്ന ഓണ്‍ലൈന്‍ പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 6 മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഒക്ടോബര്‍ 3 ആണ്. ഒക്ടോബര്‍ 4ന് കോഴ്സ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്; ഫോണ്‍ നമ്പര്‍ – 0487 2370051….

Read More

വ്യാപിപ്പിക്കാം കുടുംബകൃഷി

മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മലയാളിയെ പറഞ്ഞു മനസ്സിലാക്കേണ്ടകാലം വന്നിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ലോകം മൊത്തം കൃഷിയെയും അതിന്റെ കുടുംബപരമായ പ്രാധാന്യത്തെയും മറന്നുകൊണ്ട് കമ്പോളവത്കരണത്തിന്റെ പിറകെ പാഞ്ഞപ്പോഴാണ് 2014-ൽ ഐക്യരാഷ്ട്രസഭയ്ക്കുവരെ അന്താരാഷ്ട്രകുടുംബകൃഷിവർഷമെന്ന പ്രചാരണവുമായി മുന്നോട്ടുവരേണ്ടിവന്നത്. കൃഷിയെന്നപ്രക്രിയ വ്യക്തികൾ അനുഷ്ഠിക്കാതെ അത് കമ്പോളത്തിന് വിട്ടുകൊടുത്ത് വീട്ടിൽ മിണ്ടാതിരുന്ന് കീടനാശിനിയും രാസവളവും മുക്കിയെടുത്ത് വളർത്തിയെടുക്കുന്നവ വാങ്ങി വെട്ടിവിഴുങ്ങി മഹാരോഗങ്ങൾ വിലകൊടുത്തുവാങ്ങുന്ന രീതിയിലേക്ക് ലോകം എത്തിപ്പെട്ടപ്പോൾ അതിൽനിന്ന് മുക്തിനേടാനാണ് യു.എൻ. കുടുംബകൃഷിവർഷമായി 2014 ആചരിച്ചത്. നേട്ടങ്ങൾമാത്രം ഒരു മനുഷ്യൻ ഒരു…

Read More