ഋതുഭേദങ്ങൾ ഇല്ലാതെ പൂവിടുന്ന സൂര്യകാന്തി വിരിയിക്കാം, ഒന്ന് ശ്രെമിച്ചാൽ ആർക്കും പറ്റും.

വിടർന്നു നിൽക്കുന്ന സൂര്യകാന്തിപൂക്കൾ എന്നും കണ്ണിന് നല്ലൊരു കുളിർമ്മ നൽകുന്ന കാഴ്ച തന്നെയാണ്. സൂര്യകാന്തി പാടം കാണുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക തോന്നാറുണ്ട്. പീതവർണ്ണശോഭ പടർത്തുന്ന സൂര്യകാന്തിപ്പാടം മനസ്സിൽ ഒരു വർണ്ണ മഴയായി തന്നെ പെയ്തിറങ്ങും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ അപൂർവമായി മാത്രം കൃഷി ചെയ്യുന്ന ഒന്നാണ് സൂര്യകാന്തി. എന്നാൽ രണ്ടരയേക്കറിൽ ഒരു 10000 പുഷ്പങ്ങൾ എങ്കിലും വിടരും. ഋതുഭേദങ്ങൾ ഇല്ലാതെ വിടുന്ന സൂര്യകാന്തി കാണാൻ നിരവധി ആളുകളും ഉണ്ടാകും. കാവേരി എന്ന ഇനം…

Read More

താമര എങ്ങനെ വളര്‍ത്താം

ടാങ്ക് പുതിയതെങ്കില്‍ ആദ്യമായി അതില്‍ 4-5 ദിവസം വെള്ളം കെട്ടിനിര്‍ത്തിയതിനുശേഷം വാര്‍ത്തുകളഞ്ഞ് സിമന്റിന്റെ ക്ഷാരാംശം നീക്കണം. ചുവട്ടില്‍ 5 സെ.മീ. കനത്തില്‍ കരിക്കഷണങ്ങള്‍ നിരത്തി അതിനുമീതെ 30-40 സെ.മീ. കനത്തില്‍ മണ്ണും കമ്പോസ്റ്റും തുല്യയളവില്‍ കലര്‍ത്തിയിടുക. ഇതില്‍ താമരത്തൈകള്‍ നടാം. നടുമ്പോള്‍ ഇലകള്‍ ടാങ്കിലെ ജലനിരപ്പിന് തൊട്ടുമീതെ നില്‍ക്കും വിധം വേണം ചുവടുറപ്പിക്കാന്‍. ഇലകള്‍ ജലനിരപ്പിന് മുകളില്‍ നില്‍ക്കുംവിധം വെള്ളം ഒഴിക്കാം. വര്‍ഷത്തിലൊരിക്കല്‍ 25 സെ.മീ. കനത്തില്‍ കുതിര്‍ത്ത ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേര്‍ക്കണം. താമര തന്നെ രണ്ടു…

Read More

ഡ്രാഗണ്‍ ഫ്രൂട്ട്: വിരുന്നെത്തിയ മധുരക്കള്ളി

മലയാളികള്‍ക്ക് സുപരിചിതമായ കള്ളിച്ചെടിയുടെ കുടുംബത്തില്‍ (കാക്റ്റെസി) നിന്നുമുള്ള ഒരു മധുരക്കനി – അതാണ്‌ ഡ്രാഗണ്‍ ഫ്രൂട്ട് അഥവാ പിത്തായ. കേരളത്തിന്‍റെ പഴക്കൂടയില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഈയടുത്തകാലത്താണ് വന്നെത്തിയതെങ്കിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ആസ്ട്രേലിയ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലും ഡ്രാഗണ്‍ ഫ്രൂട്ട് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചിതമാണ്. മധ്യ അമേരിക്കയാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്‍റെ ജന്മദേശമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിന്‍റെ ഉത്ഭവത്തേപ്പറ്റി പല തര്‍ക്കങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്ന രാജ്യം വിയറ്റ്നാമാണ്. മധ്യ അമേരിക്കയില്‍നിന്നുള്ള കത്തോലിക്കാ…

Read More

ഷൈജുവിന്റെ ടെറസ്സിലെ ഫാം

മനസ്സുണ്ടെങ്കിൽ കൃഷി മാത്രമല്ല ടെറസ്സിൽ താറാവിനെയും കോഴിയെയും വളർത്താം. സ്ഥലമൊന്നും ഒരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് കെഎസ്ഇബി സീനീയർ സൂപ്രണ്ടായ ഷൈജു കേളന്തറ സഹപ്രവർത്തകയുടെ പച്ചക്കറി കൃഷിയെ കുറിച്ച് കേട്ടറിഞ്ഞപ്പോൾ സ്വയം ഒന്നു പരീക്ഷിക്കാമെന്നു കരുതി ചെറിയ രീതിയിൽ കൃഷി ചെയ്തു തുടങ്ങി. അങ്ങനെ ആദ്യമായി ഉണ്ടായ വെണ്ടയ്ക്ക കറിവെച്ച് കഴിച്ച് അതിന്റെ രുചി അറിഞ്ഞപ്പോൾ പച്ചക്കറികൾ ഇനി പുറത്തു നിന്ന് വാങ്ങില്ലെന്നു തീരുമാനിച്ചു. രാസവളമില്ലാതെ കൃഷിചെയ്തെടുത്ത വെണ്ടക്കയുടെ രുചി അപ്പോഴാണ് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് കൃഷിയിലേയ്ക്ക് തിരിഞ്ഞത്. ആ…

Read More

പൂന്തോട്ടത്തിലെ‌ താരമാണ് ബൗഹിനിയ

വീട്ടുമുറ്റത്ത് പൂക്കളാൽ നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടം. അതും ഒരു ചെടിയിൽ തന്നെ മൂന്ന് നിറത്തിലുള്ള പൂക്കൾ. ആരെയും ആകർഷിക്കുന്ന നിറങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്നു. അധികമാരും കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഒരു ചെടിയാണ് ബൗഹിനിയ. ആദ്യം മഞ്ഞനിറത്തിലും പിന്നീട് ഓറഞ്ച് നിറത്തിലും ചുവപ്പ് നിറത്തിലേക്കും മാറുന്നു. നാലുമാസത്തോളമാണ് പൂക്കളുടെ കാലാവധി. അധികം പരിചരണമൊന്നും ആവശ്യമില്ലാത്ത ചെടിയാണ് ബൗഹിനിയ. തണ്ടിനോട് ചേർന്ന് ഇലയുടെ അടുത്ത് നിന്നുമാണ് മൊട്ടുകൾ ഉണ്ടാകുന്നത്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ ചെടി നിറയെ പൂക്കളുണ്ടാകും. കുരുമുളക് ചെടിയോട്…

Read More

വീട്ടുമുറ്റത്തിന് അഴകേകാൻ സാൻപേപ്പർ വൈൻ

വീട്ടുമുറ്റത്ത് ഭം​ഗിയുള്ള പൂന്തോട്ടം തയ്യാറാക്കാൻ ആ​ഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ സ്ഥലപരിമിയാണ് പലരേയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. വീട്ടുമുറ്റത്ത് വലിയ പൂന്തോട്ടം ഒരുക്കാൻ സാധിക്കാത്തവർക്ക് അനായാസം വളർത്തിയെടുക്കാവുന്ന വള്ളിച്ചെടിയാണ് സാൻപേപ്പർ വൈൻ. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി നന്നായി വളരുകയും പൂക്കളുണ്ടാവുകയും ചെയ്യുന്ന ചെടിയാണിത്. പൂന്തോട്ടത്തിന് അഴകും മുറ്റത്തിന് തണലും നൽകാൻ നട്ടുപിടിപ്പിക്കാം. പെട്രിയവൈൻ, സാൻപേപ്പർ വൈൻ എന്നീ പേരുകളിലൊക്കെ ഈ ചെടി അറിയപ്പെടുന്നു. പൂക്കൾ വിരിഞ്ഞു തുടങ്ങുമ്പോൾ ആദ്യം നല്ല വയറ്റ് നിറമായിരിക്കും. പതിനഞ്ചോ ഇരുപതോ ദിവസം ഇതേ…

Read More

പൂവാം കുറുന്തല്‍

പുരാതനകാലം മുതല്‍ തന്നെ ഔഷധഗുണത്തില്‍ അഗ്രഗണ്യനാണ് പൂവാംകുറുന്തല്‍. അമൂല്യമായ രോഗശമന ശേഷിയുള്ള ഈ സസ്യം കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും. ഇതിനാല്‍ ഔഷധ നിര്‍മാണത്തിനായി വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പൂവാംകുറുന്തല്‍ കൃഷി ചെയ്യുന്നു. പുരാണകാലത്ത് സ്ത്രീകളും പെണ്‍കുട്ടികളും മംഗളസൂചകമായി ചൂടിയിരുന്ന ദശപുഷ്പ അംഗമാണ് പൂവാംകുറുന്തല്‍. ഔഷധസസ്യ സമൃദ്ധമായ കേരളത്തില്‍ ഭൂരിഭാഗം ഔഷധങ്ങളും തയാറാക്കുന്നത് ഔഷധ സസ്യങ്ങളില്‍ നിന്നായിരുന്നു. അവയില്‍ പൂവാംകുറുന്തലിന് മര്‍മപ്രധാനമായ ഒരു പങ്കുണ്ട്. അഷ്ടാംഗ സംഗ്രഹം, അഷ്ടാംഗഹൃദയം എന്നീഗ്രന്ഥങ്ങളിലൂടെ വാഗ്ഭടാനന്ദന്‍ കേരളത്തില്‍ പ്രചരിപ്പിച്ച ചികിത്സാരീതികളില്‍ പൂവാങ്കുറുന്തല്‍ ചേര്‍ത്തിരുന്നതായി ചരിത്രത്താളുകള്‍…

Read More

വെളിച്ചെണ്ണയെന്ന മൃതസഞ്ജീവനി

ഞാന്‍ ഷേവ് ചെയ്തശേഷം ആഫ്റ്റര്‍ ഷേവ് ലോഷനായി ഉപയോഗിക്കുന്നത് വെളിച്ചെണ്ണയാണ്. എന്‍റെ കുഞ്ഞുനാളില്‍ അമ്മ, ഞങ്ങള്‍ മക്കളുടെ ശരീരത്തില്‍ വെന്ത വെളിച്ചെണ്ണയാണ് തേച്ചു കുളിപ്പിച്ചിരുന്നത്. ഞങ്ങള്‍ ധാരാളംവെളിച്ചെണ്ണ നേരിട്ട് ഉള്ളില്‍ കഴിച്ചിട്ടുമുണ്ട്. വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഭക്ഷണത്തിന്‍റെ സ്വാദ് നാവില്‍ നിന്നും മായില്ല… ബഹുമാനപ്പെട്ട മുന്‍ കേരള കൃഷിവകുപ്പ് മന്ത്രി ശ്രീ. കെ.പി.മോഹനന്‍ ഒരു ചടങ്ങില്‍ അഭിമാനത്തോടെ പറഞ്ഞ വാചകങ്ങളാണിത്. വെളിച്ചെണ്ണയിലെ കൊളസ്ട്രോളിനേയും മറ്റ് ഘടകങ്ങളേയും കുറിച്ച് അസത്യങ്ങള്‍ മാത്രം വിളമ്പുന്ന പാം ഓയില്‍ ഇറക്കുമതി മാഫിയയുടെയും…

Read More

അകത്തളം മോടിയാക്കാൻ അഗ്ലോനി‌മ

അകത്തളം മോടിയാക്കാൻ ഉപയോഗിക്കുന്ന അലങ്കാര ഇലച്ചെടികളിൽ രാജകീയപ്രൗഢിയാണ് അഗ്ലോനി‌മയ്ക്ക്. ഒറ്റനോട്ടത്തിൽ പ്ലാസ്റ്റിക് ചെടിയെന്നു തോന്നുമാറ് ആകർഷകമായ ഇലകളുമായി അഗ്ലോനി‌മയുടെ പുതുപുത്തൻ റൊട്ടെണ്ടം ഇനങ്ങൾ ഇന്നു ലഭ്യമാണ്. പച്ചനിറത്തിലുള്ള ഇലകളിൽ വെള്ളപ്പുള്ളികളോ വരകളോ ഉള്ള ആദ്യകാല ഇനങ്ങളിൽനിന്നു വിഭിന്നമായി പിങ്ക്, ചുവപ്പ്, മെറൂൺ, ഓറഞ്ച് തുടങ്ങിയ വർണക്കൂട്ടുകളിലുള്ള ഇലകളാണ് റൊട്ടെണ്ടം ചെടികൾക്കുള്ളത്. മുഖ്യമായും തായ്‌ലൻഡിൽ നിന്നെത്തുന്ന ഇവയെല്ലാംതന്നെ കൃത്രിമ പരാഗണവും മ്യൂട്ടേഷനും വഴി ഉൽപാദിപ്പിച്ചവയാണ്. ചേമ്പിന്‍റെ കുടുംബത്തിൽപെടുന്ന, നിത്യഹരിത പ്രകൃതമുള്ള അഗ്ലോനി‌മയുടെ പുതിയ ഇനങ്ങൾ മറ്റ് അകത്തളച്ചെടികളിൽനിന്നു വ്യത്യസ്തമായി…

Read More

ഓർക്കിഡിലെ താരങ്ങൾ

ഒാർക്കിഡുകൾ എന്നും ആരാമങ്ങൾക്ക് അലങ്കാരങ്ങളാണ്. വയനാടൻ കാടുകളിലും പശ്ചിമഘട്ടമല നിരകളിലും തദ്ദേശീയമായ ഒട്ടേറെ ഓർക്കിഡുകളെ മലയാളിക്ക് പരിചയമുണ്ടായിരുന്നെങ്കിലും നമ്മുടെ പൂന്തോട്ടങ്ങളിലേക്ക് അവ താമസം മാറ്റാൻ തുടങ്ങിയിട്ട് പത്തുമുപ്പത് വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. പലനിറങ്ങളിലും രൂപങ്ങളിലും പെട്ടെന്ന് വാടിക്കൊഴിയാതെ പൂന്തോട്ടങ്ങളെ വർണാഭമാക്കുന്ന ഓർക്കിഡുകളുടെ നിരതന്നെ പിന്നീട് പൂന്തോട്ട ലോകത്തേക്ക് വന്നെത്തി. അവയിൽപ്പലതും വിദേശരാജ്യങ്ങളിൽ നിന്ന് നമ്മുടെ വിപണിയിൽ എത്തിയവയായിരുന്നു. അവയിൽ സങ്കരണം വഴി ഉത്പാദിപ്പിച്ചവയും ഉണ്ടായിരുന്നു. അതിൽ ചിലത് വിദേശ രാജ്യങ്ങളിലെ സമതുലിതമാക്കപ്പെട്ട അന്തരീക്ഷത്തിൽ വളരത്തിയെടുത്തവയായതുകൊണ്ട് കേരളത്തിലെ ഉഷ്ണമേഖലാ…

Read More