
രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായകമാകുന്ന ഭക്ഷണങ്ങൾ
നിങ്ങൾ കഴിക്കുന്നത് എന്തോ, അതാണ് നിങ്ങൾ. ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്തതും അപകടകരവുമായ അവസ്ഥകൾക്കെതിരെ പോരാടാൻ ശരീരത്തിന്റെ ഏറ്റവും ശക്തമായ പ്രതിരോധമാണ് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ നിറഞ്ഞ സമീകൃതാഹാരമെന്ന് വർഷങ്ങളായിട്ടുള്ള ഗവേഷണം തെളിയിച്ചിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. എന്താണ് രോഗ പ്രതിരോധ സംവിധാനം? പുറമെ നിന്നുള്ള വിവിധ രോഗാണുക്കളിൽ നിന്ന് ശരീരം എങ്ങനെ സ്വയം പ്രതിരോധിക്കുന്നു എന്നതാണ് രോഗപ്രതിരോധ സംവിധാനം അഥവാ Immunity. ശരീരകോശങ്ങളുടെയും, ടിഷ്യൂകളുടെയും അവയവങ്ങളുടെയും ഈ സങ്കീർണ്ണ സംവിധാനമാണ് ഫ്ലൂ വൈറസ്…