മട്ടുപ്പാവ് കൃഷിയുടെ ആഴ്ച്തോറുമുള്ള പരിചരണം

മട്ടുപ്പാവിലെ കൃഷി വിഷരഹിതമായ ഭക്ഷണത്തിനു വേണ്ടി മാത്രമല്ല മാനസികോല്ലാസത്തിനുകൂടി ഉപകരിക്കുന്ന ഒരു പ്രവര്ത്തിയാണ്.  മട്ടുപ്പാവില്‍ കൃഷി ചെയുന്ന വിവിധ വിളകളുടെ ദൈനം ദിന പരിചരണത്തിനു സഹായകമായ ഒരു കലണ്ടര്‍ കാണുക. തിങ്കള്‍: വളപ്രയോഗ ദിനം  പത്ത് കിലോഗ്രാം പച്ചചാണകം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്, ഒരു കിലോ ഗ്രാം  കടല പിണ്ണാക്(കപ്പലണ്ടി പിണ്ണാക്), ഒരു കിലോഗ്രാം എല്ല് പൊടി എന്നിവ ആവശ്യത്തിനു വെള്ളവും അല്പം ഗോമൂത്രവുംചേര്‍ത്ത്ഇളക്കി നാലു ദിവസം വെക്കുക. അഞ്ചാം ദിവസംനന്നായി ഇളക്കി ഒരു…

Read More

ശീതകാല പച്ചക്കറികൾക്ക് തൈകൾ ഉണ്ടാക്കാൻ ഒരുങ്ങാം

കാലാവസ്ഥാനുസൃതമാകണം കൃഷി എന്നാണല്ലോ? പക്ഷെ കാലാവസ്ഥ പിടി തരാതെ നിൽക്കുകയാണെങ്കിൽ നമുക്കെന്ത് ചെയ്യാൻ കഴിയും? അപ്പോഴാണ് പലരും ദൈവത്തെ വിളിക്കുക. നമ്മുടെ നിയന്ത്രണത്തിൽ ഉള്ള കാര്യങ്ങൾ ഭംഗിയായി ചെയ്യുക. ശുഭാപ്തിവിശ്വാസി ആയിരിക്കുക. വൃശ്ചികം, ധനു, മകരം എന്നീ മാസങ്ങളാണ് മലയാളിയുടെ മഞ്ഞുകാലം. രാത്രിയിൽ തണുപ്പും പകൽ ഭേദപ്പെട്ട ചൂടും. ഈ കാലാവസ്ഥ സമതലപ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾക്ക് അരങ്ങൊരുക്കുന്നു.  പ്രധാനമായും കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി, നോൾ കോൾ, ചൈനീസ് കാബേജ്, ബോക് ചോയ് മുതലായവ. ഇവയെല്ലാം തന്നെ തൈകൾ…

Read More

ജൈവവെള്ളരി കൃഷിയില്‍ നിന്നും വര്‍ഷം 30 ലക്ഷം രൂപ നേടുന്ന കര്‍ഷകന്‍ അറിവുകള്‍ പങ്കുവെയ്ക്കുന്നു

ജീവാമൃതം, സമ്പൂര്‍ണ്ണ ജൈവിക് കഥ തുടങ്ങി തീര്‍ത്തും പ്രകൃതി സൗഹൃദ മാര്‍ഗങ്ങളിലൂടെയാണ് ഗംഗാ റാം സാലഡ് വെള്ളരി വിളയിക്കുന്നത്.   ജയ്പ്പൂരുകാരനാണ് ഗംഗാ റാം സേപത്. കാര്‍ഷിക കുടുംബത്തിലാണ് ജനനം. അതിനാല്‍ കൃഷി തന്നെയായിരുന്നു ജീവിതമാര്‍ഗ്ഗം. ഗോതമ്പും ബജ്‌റയും വിവിധയിനം ചോളങ്ങളുമൊക്കെയായിരുന്നു കുടുംബസ്വത്തായിക്കിട്ടിയ ആറേക്കറില്‍ അദ്ദേഹം കൃഷി ചെയ്തുവന്നിരുന്നത്. എന്നാല്‍ 2013-ലാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. പഞ്ചാബിലെ ഗ്രാമങ്ങളില്‍ കാന്‍സര്‍ കേസുകള്‍ കൂടുന്നുവെന്ന് വിശദമാക്കുന്ന ഒരു റിപ്പോര്‍ട്ട് ഗംഗാറാം വായിക്കാനിടവന്നു. കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകട്ടെ രാസവസളങ്ങളുടെയും…

Read More

കാർഷിക യന്ത്രങ്ങൾ സൗജന്യ നിരക്കിൽ

1. കണ്ണൂർ ജില്ലയിലെ പാടശേഖരസമിതികൾക്ക് 3 ലക്ഷം രൂപ വരെ വിലയുള്ള കാർഷിക യന്ത്രങ്ങൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകൾ, ടില്ലർ എന്നിവയാണ് നൽകുക. പദ്ധതി വഴി മുൻവർഷങ്ങളിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് ഇത്തവണ മറ്റ് യന്ത്രങ്ങൾക്ക് വേണ്ടി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തിൽ മുൻകൂറായി അടക്കണം. അപേക്ഷകൾ കൃഷിഭവനിലും, പഞ്ചായത്ത് ഓഫീസുകളിലും, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ…

Read More

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല.

രാജ്യത്തെ കാര്‍ഷിക മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ പ്രധാന്‍ മന്ത്രി കിസാന്‍ സമൃദ്ധി പദ്ധതി വന്‍ വിജയമാകുമെന്ന വ്യക്തമായ സൂചനകളാണു നല്‍കുന്നത്. 2023 ജൂലൈ 27നു രാജസ്ഥാനിലെ സീക്കറില്‍ ‘പിഎം-കിസാന്‍ സമ്മേളന’ത്തില്‍ 1,25,000 പിഎംകെഎസ്‌കെകള്‍ രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം രണ്ടു കോടി കര്‍ഷകരുടെ വ്യാപകമായ പങ്കാളിത്തം ഈ സംരംഭത്തിന്റെ വിജയം വ്യക്തമാക്കുന്നു. വിവിധ പങ്കാളികള്‍ക്കിടയിലെ ഏകത്വത്തിന്റെയും അഭിമാനബോധത്തിന്റെയും വികാരത്തില്‍നിന്ന് ഏതൊരു സംരംഭത്തിന്റെയും വിജയം കണക്കാക്കാനാകും. 2022-23ലെ സാമ്പത്തിക സര്‍വേ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്….

Read More

നട്ട് എട്ടാം മാസം വിളവെടുക്കാം : റെഡ് ലേഡിയുടെ പരിചരണ മുറകള്‍

ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും ഈ പപ്പായ കൃഷി ചെയ്യാവുന്നതേയുള്ളൂ. നനച്ച് കൊടുക്കാന്‍ പറ്റുന്ന സ്ഥലത്ത് മാത്രമെ പപ്പായ നടാന്‍ പറ്റുകയുള്ളു. ഒപ്പം നല്ല സൂര്യപ്രകാശവും ഇതിന് വേണം. രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗ്ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി  പഴംവേഗത്തില്‍ കേടാകാത്ത പ്രകൃതവും ഇതിന്റെ നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു. പഴുത്ത റെഡ് ലേഡി  ഏഴ്  എട്ട് ദിവസം…

Read More

കുറ്റിച്ചെടിയായി വളരുന്ന ‘ടെഡി ബിയര്‍ സണ്‍ഫ്‌ളവറിൻറെ’ കൃഷിരീതി

ചെറിയ കുറ്റിച്ചെടിയായാണ് ടെഡി ബിയർ സൺഫ്ലവർ (Teddy bear sunflower) ചെടി വളരുന്നത്. അതിനാൽ സ്ഥലപരിമിതി ഉള്ളവർക്ക് വളർത്താൻ പറ്റിയ ചെടിയാണ്. ഈ പൂവിൻറെ ഇതളുകൾ സാലഡ്, സൂപ്പ്, സാലഡ്, കേക്ക്, എന്നിവയിലൊക്കെ ഇടാറുണ്ട്.  അതുപോലെ വിത്തുകള്‍ വറുത്ത് സ്‌നാക്ക്‌സ് ആയി കഴിക്കാറുണ്ട്. സ്വര്‍ണനിറം കലര്‍ന്ന മഞ്ഞപ്പൂക്കളാണ് ഇതിൻറെത്. ഈ ചെടിയുടെ വിത്തുകള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നുണ്ട്. ഏകദേശം അഞ്ച് ആഴ്ചത്തോളം പൂക്കളുണ്ടാകും. നട്ടുവളര്‍ത്തി 75 ദിവസങ്ങള്‍ക്ക് ശേഷമാണ് പൂക്കളുണ്ടാകുന്നത്. സാധാരണ ഏതൊരു പൂച്ചെടിയെയും പോലെ തന്നെ…

Read More

സമഗ്ര പച്ചക്കറി വികസന പദ്ധതി : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ 10000 പച്ചക്കറി തൈകൾ വിതരണം ചെയ്തു

എറണാകുളം: പഞ്ചായത്തിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പച്ചക്കറി വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി കൃഷി വകുപ്പ് കർഷകർക്ക് ആവശ്യമായ പച്ചക്കറി തൈകൾ  വിതരണം ചെയ്തു. അത്യുല്പാദനശേഷിയുള്ള വെണ്ട, വഴുതന, ചീര, മുളക് തുടങ്ങിയ പച്ചക്കറി തൈകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ 10000 പച്ചക്കറി തൈകളാണ് ഇത്തരത്തിൽ പഞ്ചായത്തിലുടനീളം കൃഷിവകുപ്പ് വഴി സൗജന്യമായി വിതരണം ചെയ്തിരിക്കുന്നത്. ഇനി അടുത്തഘട്ടമായി 5000 തൈകൾ കൂടി ലഭ്യമാക്കും.  കർഷകരുടെ ആവശ്യം എന്താണോ അത് പരിഗണിച്ചാണ് കൃഷിക്ക്…

Read More

പച്ചക്കറി തൈ നടുന്നതിന് മൂന്ന് ദിവസം മുമ്പ് മേൽമണ്ണ് ഇളക്കി കൊടുത്താൽ മണ്ണിൽ ഈർപ്പം നിലനിൽക്കും

നാടൻ മണ്ണിരകളാണ് മണ്ണിൽ വളമുണ്ടാക്കുന്നതിന് പ്രധാന കാരണക്കാർ. വിരകൾ മണ്ണിനു മുകളിലാണ് വിഹരിക്കുന്നതും വിസർജ്ജിക്കുന്നതും ഇവകൾക്ക് ശത്രുഭയം കൂടാതെ രാത്രിയിലും പകലും മണ്ണിനു മുകളിൽ പ്രവർത്തിക്കണമെങ്കിൽ മണ്ണിനു മുകളിൽ ഇരുട്ടുണ്ടാകണം. ഇരുട്ടുണ്ടാകണമെങ്കിൽ മണ്ണിന് മീതേ പുതയിടണം. മണ്ണിരകളെയും സൂക്ഷ്മ ജീവികളെയും അമിതമായ ചൂടിൽ നിന്നും ശക്തമായ കാറ്റിൽനിന്നും അതിശൈത്യത്തിൽ നിന്നും ക്ഷുദ്രജീവികളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കണമെങ്കിലും പുത വേണം. മഴവെള്ളം നേരിട്ട് ശക്തിയായി പതിച്ച് മണ്ണിലെ വളം ഒലിച്ചുപോകാതിരിക്കാനും വെയിൽ തട്ടി മേൽമണ്ണ് ചൂടാകാതിരിക്കാനും മണ്ണിൽ പുതയിടണം….

Read More

പൂക്കളെന്തിന് പൂന്തോട്ടത്തിന്? വീട്ടിനകത്തും പുറത്തും ഇത് പരീക്ഷിക്കൂ

വർണാഭമായ പൂക്കൾ പൂത്തുതളിർത്ത് നിൽക്കുന്ന പൂന്തോട്ടമാണ് കാഴ്ചയ്ക്ക് മനോഹരം. എന്നാൽ പൂക്കളില്ലാതെ പൂന്തോട്ടമൊരുക്കാമോ എന്ന് ചോദിച്ചാൽ അതെ എന്ന് ഉറപ്പിച്ച് പറയാം. ചിത്രങ്ങൾ കൊത്തിവച്ച, നിറങ്ങൾ പൂശിയ ഇലകളുള്ള ചെടികളിലൂടെ മനോഹരമായ പൂന്തോട്ടമൊരുക്കാം. വീടിനുള്ളിലും പുറത്തും ഒരു പോലെ വളർത്താൻ കഴിയുന്ന ഇത്തരം ചെടികൾ വളരെ സുലഭമായി ലഭിക്കുന്നവയാണ്. പൂക്കളില്ലാതെ തന്നെ വീട്ടിനകത്തും പുറത്തും പൂന്തോട്ടം നിർമിക്കാനുള്ള ഈ ചെടികൾക്ക് വിപണിയിൽ നല്ല ഡിമാൻഡുമുണ്ട്. ഇതുപോലെ വർണാഭമായ പൂന്തോട്ടം തയ്യാറാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് സഹായിക്കുന്ന കുറച്ച് ചെടികളെയാണ്…

Read More