
7 വര്‍ഷംമുമ്പ് കൗതുകത്തിന് ഒരു തൈ നട്ടു, ഇന്ന് ജീവനോപാധി; മട്ടുപ്പാവില്‍ ‘ഡ്രാഗണ്‍’
ഡ്രാഗണ്‍ മൂത്ത് പഴമാകാന്‍ ഒരുമാസമെങ്കിലും പിടിക്കും. മുള്ളിനെ പേടിച്ച്, വവ്വാലോ പക്ഷികളോ കൊത്തിക്കൊണ്ടുപോകുകയുമില്ല. ഡ്രാഗണ്‍ കണ്ടാല്‍ നോക്കിനില്‍ക്കും. പിന്നെ സംശയമാണ്- വാങ്ങണോ, വാങ്ങണ്ടയോയെന്ന്. അക്കഥയൊക്കെ മാറി. ഡ്രാഗണ്‍ ഫ്രൂട്ടിനും ഇപ്പോള്‍ ആരാധകരേറെയാണ്.. കഴിക്കുന്നവര്‍ മാത്രമല്ല, വിളയിച്ചെടുത്ത് വിജയിപ്പിക്കുന്നവരും ഡ്രാഗന്റെ ഇഷ്ടക്കാരാണ്. കടല്‍കടന്നെത്തിയ ഈ ചുവപ്പന്‍ താരത്തെ നമ്മുടെ നാട്ടിലും വിളയിക്കുന്നവരുണ്ട്, നല്ല ജോറായി.. മുക്കം കാരശ്ശേരി ജങ്ഷനില്‍ സി. ഹുസ്സന്റെ വീടിന്റെ മട്ടുപ്പാവിലേക്ക് വന്നാല്‍കാണാം, പൂത്തുലഞ്ഞ് പാകമെത്തിനില്‍ക്കുന്ന നൂറുകണക്കിന് ഡ്രാഗണ്‍ ഫ്രൂട്ടുകള് പേരിലും കളറിലുമാണ് ഡ്രാഗന്റെ പത്രാസ്….