
സസ്യപോഷണം
പ്രകൃതിയിലുളള 118 മൂലകങ്ങളില്‍ ഏതാണ്ട് 60-ല്‍പ്പരം മൂലകങ്ങള്‍ സസ്യശരീരത്തില്‍ കാണപ്പെടുന്നുണ്ട്.എന്നാല്‍ ഇവയെല്ലാം സസ്യവളര്‍ച്ചയ്ക്ക് ആവശ്യമുളളവയല്ല. ഒരു മൂലകം ചെടിയ്ക്ക് ആവശ്യമെന്നു പറയണമെങ്കില്‍ അത് സസ്യകോശ പ്രവര്ത്തനങ്ങളില്‍ നേരിട്ടു പങ്കുവഹിക്കുന്നതായിരിക്കണം . ആ മൂലകത്തിന്റെ അഭാവത്തില്‍ ചെടിക്കു വളര്‍ച്ചയുടെ വിവധഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും വേണം . മാത്രമല്ല മറ്റൊരു മൂലകത്തിന് ഇവയുടെ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ സാധിക്കാതെയുമിരിക്കണം .ഇപ്രകാരം നോക്കുമ്പോള്‍ കേവലം 17 മൂലകങ്ങള്‍ മാത്രമാണ് എല്ലാ സസ്യങ്ങള്‍ക്കും ആവശ്യമെന്ന് ഇതിനകം അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടിട്ടുളളത്. അവ താഴെപ്പറയുന്നവയാണ് . 1. കാര്‍ബണ്‍ 2. ഹൈഡ്രജന്‍ , 3. ഓക്സിജന്‍ 4. നൈട്രജന്‍ 5. ഫോസ്ഫറസ് 6. പൊട്ടാസ്യം 7. കാത്സ്യം 8. മഗ്നീഷ്യം 9. സള്‍ഫര്‍ 10. ഇരുമ്പ് 11.. മാംഗനീസ് 12,. ചെമ്പ് 13. നാകം…