
റബ്ബര്‍ ബോര്‍ഡിന്റെ 75-ാം വര്‍ഷം;’ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ്’ റബ്ബര്‍ ബോര്‍ഡായി മാറിയ വഴി
‘നൂറുമൂട് റബ്ബറുണ്ടെങ്കില്‍ പട്ടിണി കിടക്കാതെ പോകാമെന്നത് നാട്ടിന്പുറത്തു ഉള്ള ഒരു പഴംചൊല്ല് ആണ് .അതിനു കാരണമായ ആസൂത്രിത റബ്ബര്‍കൃഷിക്ക് ഊടും പാവും നല്കിയ റബ്ബര്‍ ബോര്‍ഡിന് 75 വയസ്സ് .ബോർഡ് രൂപവത്കരിക്കുന്നതിന് കാരണമായ റബ്ബര്‍ ആക്ടിനും 75 തികയുന്നു. 1947 ഏപ്രില്‍ 18-നാണ് റബ്ബര്‍ ആക്ട് നിലവില്‍ വന്നത്. കാലാനുസൃതമായ മാറ്റങ്ങളിലൂടെ മുന്നോട്ടുപോയ കൃഷിക്കൊപ്പം ആറുതവണ ആണ് ആക്ടും ഭേദഗതി ചെയ്തത് . 1954, 1960, 1982, 1994, 2009 വര്‍ഷങ്ങളിലായിരുന്നു ഇത് നടന്നത് . ഇന്ത്യന്‍…